പുതിയ യാത്ര വിശേഷം ആരാധകരുമായി പങ്കുവെച്ച് പ്രേഷകരുടെ പ്രിയ സീരിയൽ നടി വരദ

മിനിസ്ക്രീൻ രംഗത്തെ മാതൃകാ ദമ്പതിമാർ എന്ന വിളിക്കാവുന്ന താരങ്ങളാണ് ജിഷിനും വരദയും. ഇവരുടെ വാർത്തകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ ഇടം നേടാറുണ്ട്. അമല എന്ന സീരിയലിലെ സെറ്റിൽ വച്ചാണ് ഇരുവരും പരസ്പരം കാണുന്നതും, പിന്നീട് പ്രണയത്തിലാവുന്നതും. ഈ പ്രണയം ഇവരുടെ വിവാഹത്തിലാണ് കലാശിച്ചത്. തുടർന്ന് ഇവർക്ക് ഒരു മകൻ ജനിച്ചതും സോഷ്യൽ മാധ്യമങ്ങളിലൂടെയൊക്കെ പ്രേക്ഷകർ അറിഞ്ഞതാണ് സോഷ്യൽ മീഡിയയിൽ വളരെ സജീവമായിരുന്ന കുടുംബമായിരുന്നു ജിഷിന്റേത്. ഇരുവരും ഒരുമിച്ച് എത്തുമ്പോൾ അത് പ്രേക്ഷകർക്ക് വളരെയധികം ഇഷ്ടമായിരുന്നു. എന്നാൽ ഇപ്പോൾ ഇവർ വേർപിരിയലിന്റെ വക്കിലാണ് എന്ന തരത്തിലുള്ള ചില വാർത്തകളാണ് പുറത്തു വരുന്നത്. ഈ വാർത്തകളുടെ പിന്നിലെ സത്യത്തെക്കുറിച്ച് പറയാൻ ജിഷിനോ വരദയോ ഇപ്പോഴും തയ്യാറായിട്ടില്ല. വരദ സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങിയതും, യൂട്യൂബ് ചാനലിൽ മകന്റെയും വരദയുടെയും വരദയുടെ കുടുംബത്തിന്റെയും മാത്രം ചിത്രങ്ങൾ പങ്കുവയ്ക്കുന്നതും പ്രേക്ഷകരിൽ സംശയമുണ്ടാക്കിയിരുന്നു.


അതോടൊപ്പം തന്നെ വരദാ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നും ജിഷിനൊപ്പം ഉള്ള ചിത്രങ്ങൾ എല്ലാം തന്നെ പൂർണമായും പിൻവലിക്കുകയും ചെയ്തിട്ടുണ്ട്. എന്താണ് പ്രശ്നം എന്ന് പ്രേക്ഷകർ ചോദിക്കുകയാണ് ചെയ്തത്. ഇവർ വിവാഹമോചനത്തിലേക്ക് എത്തുന്നു എന്ന തരത്തിലുള്ള വാർത്തകളായിരുന്നു അപ്പോൾ പുറത്ത് വന്നിരുന്നത്. ഇപ്പോൾ ഇരുവരെയും ഒരുമിച്ച് കാണാൻ സാധിക്കുന്നില്ല എന്നും പ്രേക്ഷകർ പറയുന്നുണ്ട്. തങ്ങൾ വേർപിരിയുന്നുവെന്ന വാർത്തകൾ നിരസിക്കുകയും ഇവർ ചെയ്തിട്ടില്ല. ഇതിനിടയിൽ തന്റെ പുതിയ യൂട്യൂബ് വീഡിയോയിൽ വരദ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഒറ്റയ്ക്ക് ഹിമാലയത്തിലേക്ക് പോവുകയാണ് എന്നാണ് വരദ പറയുന്നത്. ഒറ്റയ്ക്കൊരു ഹിമാലയം ട്രിപ്പ് പ്ലാൻ ചെയ്തിരിക്കുകയാണ് താരം. ഇതിന്റെ വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. ഒരായിരം മൈലുകൾ അപ്പുറത്തേക്കുള്ള യാത്രയുടെ തുടക്കം എന്ന് പറഞ്ഞുകൊണ്ടാണ് താരം ഈ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. എന്നാൽ ഈ ചിത്രങ്ങൾ ഇപ്പോൾ പ്രേക്ഷകരിൽ സംശയം ഒന്നുകൂടി വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇരുവരും തമ്മിൽ പിരിഞ്ഞു എന്നത് ഉറപ്പാണോ എന്നാണ് പ്രേക്ഷകർ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. അത്തരത്തിലുള്ള ഒരു പോസ്റ്റ് ആയിരുന്നു ജിഷിനും കഴിഞ്ഞദിവസം പങ്കുവെച്ചിരുന്നത്. കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്..


ജീവിതത്തിൽ ഒരു പ്രശ്നങ്ങൾക്ക് മുൻപിലും തളർന്നു പോകില്ലന്ന് ഒരു തീരുമാനം നമ്മൾ സ്വയമായി തന്നെ എടുക്കേണ്ടതാണ്, നമ്മൾക്ക് നമ്മൾ മാത്രമേയുള്ളൂ എന്ന് തിരിച്ചറിയുന്ന നിമിഷമാണ് നമ്മൾ ശക്തിയുള്ളവർ ആകുന്നത്, തനിച്ചാണ് എന്ന് സ്വയം ബോധ്യം ഉണ്ടായാൽ മാത്രം മതി, പിന്നെ ഏത് പ്രശ്നവും നമുക്ക് സ്വയം നേരിടാൻ കഴിയും. ഇങ്ങനെയാണ് ഒരു ചിത്രത്തിന് കുറിപ്പ് എഴുതിയിരിക്കുന്നത്. ഈ കുറുപ്പിന് താഴെ നിരവധി ആളുകളാണ് ഇത് വരദയെ ഉദ്ദേശിച്ചാണോ, നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അത് പറഞ്ഞു തീർത്തു കൂടെ എന്നൊക്കെ ചോദിച്ചിരിക്കുന്നത്. അത്തരം കമന്റുകൾ ഒന്നും തന്നെ ജിഷിനും യാതൊരു മറുപടിയും നൽകിയിട്ടില്ല.

KERALA FOX
x