പ്രിയ നടി രംഭയ്ക്ക് വാഹനാപകടം , കുഞ്ഞിന് വേണ്ടി പ്രാർത്ഥിക്കണമെന്ന് അപേക്ഷിച്ച് താരം

സിനിമ ലോകത്ത് നിരവധി ആരാധകരുള്ള ഒരു താരമാണ് രംഭ. മലയാള സിനിമയിലും തന്റേതായ കയ്യൊപ്പ് പതിപ്പിക്കുവാൻ രംഭയ്ക്ക് സാധിച്ചിട്ടുണ്ട്. നിരവധി ആരാധകരാണ് മലയാളത്തിലും രംഭയ്ക്കുള്ളത്. സർഗ്ഗം, ക്രോണിക് ബാച്ചിലർ, മയിലാട്ടം തുടങ്ങിയ ചിത്രങ്ങളിൽ ഒക്കെ മികച്ച അഭിനയം കൊണ്ട് തന്നെ രംഭ വിസ്മയിപ്പിച്ചിട്ടുണ്ട് എന്നതാണ്. തമിഴ്, ഹിന്ദി, ബംഗാളി, തുടങ്ങിയ നൂറോളം ഭാഷകളിൽ ഉള്ള ചിത്രങ്ങളിൽ താരമഭിനയിക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് അതേ വർഷം തന്നെ മലയാളത്തിലും താരം അരങ്ങേറ്റം കുറിക്കുകയാണ് ഉണ്ടായത്. മലയാളത്തിലും നിരവധി ആരാധകർ ഉണ്ടായിരുന്നു. എല്ലാ ഭാഷകളിൽ നിന്നും താരത്തിന് വലിയൊരു ആരാധകവൃന്ദത്തെ സ്വന്തമാക്കുകയാണ് ചെയ്തത്.

ഇപ്പോൾ രംഭയുടെ ആരാധകരെ വേദനയിൽ ആഴ്ത്തുന്ന ഒരു വാർത്ത ആണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. മക്കളെ സ്കൂളിൽ നിന്നും വിളിക്കുവാൻ വേണ്ടി പോയപ്പോൾ തങ്ങളുടെ കാർ അപകടത്തിലാണ് എന്നും മകൾ ആശുപത്രിയിലാണ് എന്നും എല്ലാവരും പ്രാർത്ഥിക്കണം എന്നുമാണ് രംഭ അറിയിച്ചിരിക്കുന്നത്. കുട്ടികളെ സ്കൂളിൽ നിന്നും കൂട്ടിക്കൊണ്ടുവരുന്ന വഴിയിൽ ഞങ്ങളുടെ കാറിൽ മറ്റൊരു കാർ വന്നിടിച്ചു. ഞാനും കുട്ടികളും എന്റെ മുത്തശ്ശിയും ആയിരുന്നു കാറിൽ ഉണ്ടായിരുന്നത്. ഞങ്ങൾ എല്ലാവരും നിസാര പരിക്കുകളോട് സുരക്ഷിതരാണ്. എന്റെ കുഞ്ഞു സാക്ഷ ഇപ്പോഴും ആശുപത്രിയിലാണ്.

മോശമായ ദിവസം മോശമായ സമയം, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം. ഇങ്ങനെയാണ് രംഭ കുറിച്ചിരിക്കുന്നത്. ആശുപത്രിയിൽ കഴിയുന്ന മകളുടെയും അപകടത്തിൽപ്പെട്ട കാറിന്റെയും ഒക്കെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. നിരവധി താരങ്ങളും ആരാധകരും രംഭയ്ക്ക് ആശ്വാസവുമായി എത്തിയിട്ടുണ്ട്. ഭയപ്പെടേണ്ട എന്നും മകൾക്ക് എല്ലാ അസുഖവും സംഭവിക്കില്ല എന്നുമാണ് ആളുകൾ പറഞ്ഞിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ രംഭ പങ്കുവെച്ച് ചിത്രങ്ങളും ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്. എല്ലാവർക്കും വേഗന്ന് സുഖമാകും എന്നും പ്രാർത്ഥനയിൽ ഉൾപ്പെടുത്തുമെന്ന് ഒക്കെ പ്രേക്ഷകർ കമന്റ് ചെയ്തിട്ടുണ്ട്.

KERALA FOX
x