പഠിക്കാൻ മിടുമിടുക്കി , ഇംഗ്ലീഷ് സാഹിത്യത്തിൽ 4 ആം റാങ്ക് കാരി , ഹൊറർ സിനിമയുടെ ആരാധിക , ഷാരോണിനെ കഷായത്തിൽ വിഷം നൽകി കൊലപ്പെടുത്തിയ ഗ്രീഷ്‌മയുടെ ജീവിതം

കേരളത്തെ മുഴുവൻ ഞെട്ടിച്ചുകൊണ്ട് ഇന്നലെ പുറത്തുവന്ന വാർത്ത ഷാരോൺ രാജ് എന്ന ചെറുപ്പക്കാരന്റെ മരണത്തിന് കാരണമായത് സുഹൃത്തും കാമുകിയുമായ ഗ്രീഷ്മയാണ് എന്നതായിരുന്നു. ഷാരോണിനെ ഒഴിവാക്കുവാൻ വേണ്ടി ഗ്രീഷ്മ തുരിശു നൽകിയ ഷാരോണിനെ കൊന്നത് എന്ന് ഗ്രീഷ്മ തന്നെ സമ്മതിക്കുകയായിരുന്നു. വോയിസ് മെസ്സേജുകളും എല്ലാം തന്നെ പുറത്തു വരികയും ചെയ്തിരുന്നു. എന്നാൽ ഇത്തരം കാര്യങ്ങളിൽ ഒന്നും ഗ്രീഷ്മ തന്നെയാണെന്ന് ആർക്കും തോന്നിയില്ല. പെൺകുട്ടികൾ സംസാരിക്കുന്ന രീതിയിൽ തന്നെ ഒരു നിഷ്കളങ്കതയായിരുന്നു നിറഞ്ഞു നിന്നത്. അതുകൊണ്ടു തന്നെ ആരും ഗ്രീഷമയെ സംശയിച്ചില്ല. ഇത് ആ പെൺകുട്ടിയുടെ അറിവോടെ അല്ല എന്ന് എല്ലാവരും വിശ്വസിച്ചു.

എന്നാൽ ഇന്നലെ വൈകുന്നേരം ക്രൂരതയുടെ ചുരുളഴിയുകയായിരുന്നു ചെയ്തത്. നെഞ്ചിന്റെ മിടുപ്പായി നടന്നവൾ തന്നെ അവന്റെ നെഞ്ചിന്റെ മിടുപ്പ് അവസാനിപ്പിച്ചു. ഇപ്പോൾ ഗ്രീഷ്മയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളാണ് പുറത്തു വരുന്നത്. പഠിക്കാൻ മിടുക്കിയായിരുന്നു ഗ്രീഷ്മയെന്നാണ് പറയുന്നത്. മാതാപിതാക്കളുടെ ഏക മകൾ തമിഴ്നാട്ടിലെ എംഎസ് സർവ്വകലാശാലയിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ നാലാം റാങ്ക് നേടിയ പെൺകുട്ടി ഹൊറർ സിനിമകളുടെ ആരാധിക ആണ്. പോലീസ് അന്വേഷണത്തെ നേരിട്ടതും വളരെയധികം ചങ്കുറപ്പോടെ തന്നെ. രണ്ടുതവണ പോലീസ് മൊഴി എടുത്തപ്പൊഴും പോലീസിന് യാതൊരു സംശയവും തോന്നാത്ത രീതിയിൽ എങ്ങനെ നിൽക്കണമെന്ന് ഗ്രീഷ്മയ്ക്ക് അറിയാമായിരുന്നു. 29ന് വൈകിട്ട് ഷാരോണിന്റെ വൈദ്യ പരിശോധന റിപ്പോർട്ട് അടിസ്ഥാനത്തിലായിരുന്നു അന്വേഷണ സംഘത്തിന്റെ യോഗം വിളിച്ചു ചേർന്നത്.

ഷാരോൺ ഛർദിച്ചത് നീലയും പച്ചയും കലർന്ന നിറത്തിലായിരുന്നു. ഇക്കാര്യത്തെ കുറിച്ചാണ് കൂടുതൽ വിലയിരുത്തിയത്. തുരിശു അടങ്ങിയ കീടനാശിനി എന്ന സംശയത്തിലേക്ക് തന്നെയാണ് ഇത് വഴിവെച്ചത്. തുടർന്നാണ് മാതാപിതാക്കളെ ചോദ്യം ചെയ്യുവാൻ വേണ്ടി വിളിപ്പിച്ചത്. അവർക്കൊപ്പം തനിച്ചുള്ള ചോദ്യം ചെയ്യലിൽ ഗ്രീഷ്മയുടെ കാലുകൾ ഇടറി തുടങ്ങി. അറിയാതെ സത്യം മുഴുവൻ ഗ്രീഷ്മ പറഞ്ഞു തുടങ്ങി. വാർത്തകൾ പുറത്തു വന്നതോടെ എല്ലാവരും ഞെട്ടിപ്പോയി എന്നതാണ് സത്യം. എന്തൊരു ക്രൂരതയാണ് ഇത് എന്ന് ഒരു നിമിഷം എല്ലാവരും ചിന്തിച്ചു പോയി. ആ നിമിഷം സ്നേഹിച്ച പുരുഷനോട് എങ്ങനെ ഒരു പെൺകുട്ടിക്ക് ഇങ്ങനെ ചെയ്യാൻ തോന്നുമെന്ന് പോലും ആളുകൾ സംശയിച്ചു പോയിരുന്നു.

അവസാന നിമിഷം വരെ അവളെ സംരക്ഷിക്കുവാൻ ആയിരുന്നു താല്പര്യം. ഒരു വാക്കിൽ പോലും അവൾക്കെതിരെ ഒന്നും പറഞ്ഞിരുന്നില്ല. മരണസമയം ഷാരോൺ വിശ്വസിച്ചിരുന്നില്ല ഇതിന് പിന്നിൽ ഉണ്ടായിരുന്നത് ഗ്രീഷ്മയുടെ കൈകളാണ് എന്നത്. അവസാന സമയങ്ങളിൽ പോലീസ് അടക്കം വന്നപ്പോഴും ഒരു വാക്കുപോലും ഗ്രീഷ്മക്കെതിരായി പറഞ്ഞിരുന്നില്ല എന്നതാണ് സത്യം. ആ വിശ്വാസത്തിനാണ് ഒരുപക്ഷേ ഷാരോണിന്റെ അവസാന ഉറക്കം പോലും. ആ ആത്മാവ് പോലും ഇപ്പോൾ വളരെയധികം വേദനിക്കുന്നുണ്ടാവും എന്നതാണ് സത്യം . സ്നേഹം ചാലിച്ച് അവൾ നൽകിയ ജ്യൂസ് കുടിക്കുന്ന നിമിഷം പോലും ഒരുപക്ഷേ അവന്റെ മനസ്സിൽ അവളോടുള്ള സ്നേഹം മാത്രമായിരുന്നിരിക്കും നിലനിന്നിട്ടുണ്ടാവുക.

KERALA FOX
x