“ഇവന് യൂറിൻ ട്യൂബ് ഉള്ളതുകൊണ്ട് അകത്തേക്ക് കയറ്റാൻ പറ്റില്ല, അശുദ്ധി ആവും” ഇത് കേട്ടതും കണ്ണ് നിറഞ്ഞൊഴുകി , ഏറെ വേദനിപ്പിച്ച സംഭവത്തെകുറിച്ച് തുറന്നെഴുതിയ പ്രണവിന്റെ കുറിപ്പ് ശ്രെധ നേടുന്നു

അപകടത്തിൽ ശരീരം തളർന്നു കിടപ്പിലായ തൃശൂർ സ്വദേശി പ്രണവിനെയും പ്രണവിന്റെ അവസ്ഥ മനസിലാക്കി പ്രണവിന്റെ ജീവിതത്തിലേക്ക് കടന്നെത്തിയ തിരുവനന്തപുരം സ്വദേശി ഷഹാനയെയും അറിയാത്ത മലയാളികൾ ഉണ്ടാവില്ല . തളരാത്ത മനസുമായി ജീവിതത്തോട് പൊരുതാനുറച്ച് മുന്നേറാൻ സ്രെമിക്കുന്ന പ്രണവിന് കൂട്ടായി ഷഹാനയും ഒപ്പമുണ്ട് .. ജീവിതത്തിലെ സന്തോഷവും സങ്കടവും വിശേഷങ്ങളും എല്ലാം സോഷ്യൽ മീഡിയ വഴി പ്രണവ് പങ്കുവെക്കാറുണ്ട് . ഇപ്പോഴിതാ തന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ വേദനിപ്പിച്ച സംഭവത്തെക്കുറിച്ചു തുറന്നു പറഞ്ഞ പ്രണവിന്റെ ഫേസ്ബുക് കുറിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രെധ നേടുന്നത് .. പ്രണവിന്റെ കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ ;

എനിക്ക് ആക്സിഡന്റ് പറ്റി, 8 വർഷത്തിന് ശേഷം ആദ്യമായാണ് ഞാൻ കൊടുങ്ങല്ലൂർ അമ്മയെ കാണാൻ പോയത്. പക്ഷെ മനുഷ്യന്മാർ ഉണ്ടാക്കിയ ചില ആചാരങ്ങളുടെ പേര് പറഞ്ഞു എനിക്ക് കൊടുങ്ങല്ലൂർ അമ്മയെ, അമ്പലത്തിന്റെ ഉള്ളിൽ കയറി കാണാൻ സാധിച്ചില്ല. അനുഭവ കുറിപ്പ്: രാവിലെ പത്ത്, പത്തരയോട് കൂടിയാണ് ഞങ്ങൾ അമ്പലത്തിൽ എത്തിയത്. കാറിൽ നിന്ന് ഇറങ്ങി വീൽ ചെയറിൽ അമ്പലത്തിലേക്ക് പോയി. അത്യാവശ്യം നല്ല തിരക്കുണ്ടായിരുന്നു. ഞാൻ കൂട്ടുകാരനോട് പറഞ്ഞു ” ആരോടെങ്കിലും ചോദിക്കൂ, നമുക്ക് അകത്തേക്ക് കയറി ദേവിയെ കാണാൻ വല്ല വഴി ഉണ്ടോ എന്ന് നോക്കാൻ”. അങ്ങനെ ഞങ്ങൾ അവിടെ ഉണ്ടായിരുന്ന സെക്യൂരിറ്റി ചേട്ടനോട് ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു വീൽ ചെയർ അകത്തേക്ക് കൊണ്ടുപോവാൻ പറ്റില്ല എന്ന്. “എനിക്ക് ദേവിയെ കാണാൻ അതിയായ ആഗ്രഹം ഉണ്ടായിരുന്നു. അതറിയാവുന്ന കൂട്ടുകാർ പറഞ്ഞു അവനെ ഞങ്ങൾ എടുത്തു കയറ്റിക്കോളാം എന്ന്. അത് കേട്ട് സെക്യൂരിറ്റി ചേട്ടൻ പറഞ്ഞു, അങ്ങനെ ആണെങ്കിൽ കുഴപ്പം ഇല്ല.

ഒരു 15 മിനിറ്റ് വെയ്റ്റ് ചെയ്യൂ. അത് കഴിയുമ്പോൾ ഈ തിരക്ക് തീരും. അതിന് ശേഷം ഇവനെ അകത്തേക്ക് കൊണ്ട് പൊക്കോളൂ എന്ന്. അപ്പോൾ നിങ്ങൾക്ക് സുഖമായി തൊഴാം. അത് കേട്ടപ്പോൾ എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്തത്ര സന്തോഷം ആയി. ആർക്കും തടസമാവാതിരിക്കാൻ ഞങ്ങൾ ഒരു മൂലയിലേക്ക് മാറി നിന്നു. അകത്തേക്ക് കയറാനുള്ള സമയമായപ്പോൾ ഞങ്ങൾ തയ്യാറായി നിന്നു. പക്ഷെ മറ്റൊരു സെക്യൂരിറ്റി ചേട്ടൻ വന്നു പറഞ്ഞു ” ഇവനെ അകത്തേക്ക് കയറ്റാൻ പറ്റില്ല..കാരണം ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു ” ഇവന് യൂറിൻ ട്യൂബ് ഉള്ളതുകൊണ്ട് അകത്തേക്ക് കയറ്റാൻ പറ്റില്ല. അശുദ്ധി ആവും എന്ന്. ഞങ്ങൾക്ക് കുഴപ്പം ഉണ്ടായിട്ടല്ല, ഇവിടുത്തെ ആചാരം ഇങ്ങനെ ആണെന്ന്.അത് കേട്ടതും എനിക്ക് വല്ലാത്ത വിഷമം തോന്നി, കണ്ണിൽ നിന്ന് താനേ വെള്ളം വന്നു പോയി. കാരണം 8 വർഷത്തിന് ശേഷം അത്ര ആഗ്രഹിച്ചു ചെന്നതാണ്. ആദ്യം എനിക്ക് എന്റെ പൊട്ട മനസ്സിൽ തോന്നിയത് “കൊടുങ്ങല്ലൂർ അമ്മക്ക് എന്നെ കാണുന്നത് ഇഷ്ടമല്ലായിരിക്കും അതുകൊണ്ടാവും ഇങ്ങനെ നടന്നത്..

പിന്നെ ഒന്ന് ഇരുത്തി ചിന്തിച്ചപ്പോൾ മനസിലായത് ” ഒരു ദൈവവും പറഞ്ഞിട്ടില്ല എന്നെ ഇങ്ങനെയൊക്കെയാണ് കാണാൻ വരേണ്ടത് എന്ന്. എല്ലാം മനുഷ്യന്മാർ ഉണ്ടാക്കിയ ആചാരങ്ങൾ ആണ്. അത് കൊണ്ട് ഒരിക്കലും കൊടുങ്ങല്ലൂർ അമ്മയെ പഴി ചാരിയിട്ട് കാര്യമില്ല എന്ന്.. എങ്കിലും ഞാൻ പുറത്ത് നിന്ന് കരഞ്ഞു തന്നെ ദേവിയോട് പറഞ്ഞു ” അമ്മയെ കാണാൻ അത്രക്ക് ആഗ്രഹിച്ചു ഞാൻ വന്നതാണ്. പക്ഷെ നടന്നില്ല. അതുകൊണ്ട് എനിക്ക് ക്ഷേത്രത്തിന് ഉള്ളിൽ കേറി പ്രാർത്ഥിക്കാൻ സാഹചര്യം കിട്ടുകയാണെങ്കിൽ മാത്രമേ ഞാൻ ഇനി ഇവിടേക്ക് വരികയുള്ളൂ. അല്ലെങ്കിൽ ഒരിക്കലും ഞാൻ അമ്മയുടെ നടയിലേക്ക് വരില്ല, അമ്മ എന്നും മനസിൽ ഉണ്ടാവും എന്ന് പറഞ്ഞിട്ടാണ് അവിടുന്ന് പോന്നത്. ആരെയും കുറ്റം പറയുന്നില്ല. എന്റെ ഒരു അനുഭവം പങ്ക് വച്ചെന്നു മാത്രം..
എല്ലാവരോടും എന്നും സ്നേഹം മാത്രം 🙏

KERALA FOX
x