നിന്റെ മകളായി ഞാൻ ജനിക്കുമെന്ന് എനിക്കൊരു പെൺകുട്ടിയായി ജനിക്കാൻ ആഗ്രഹമുണ്ടെന്നും അച്ഛൻ പറഞ്ഞിട്ടുണ്ട്

ടിക്ക് ടോക്ക് വീഡിയോകളിലൂടെയും ഡബ്സ്മാഷ് വീഡിയോകളിലൂടെയും ഒക്കെ പ്രേക്ഷകരുടെ മനസിൽ തന്റേതായ ഇടം നേടാൻ സാധിച്ചിട്ടുള്ള കലാകാരിയാണ് സൗഭാഗ്യ വെങ്കിടേഷ്. സൗഭാഗ്യയെ പോലെ തന്നെ ഭർത്താവ് അർജുൻ സോമശേഖറും പ്രേക്ഷകർക്ക് സുപരിചിതനായ വ്യക്തിയാണ്. അടുത്ത സമയത്തായിരുന്നു അർജുന്റെ അമ്മയുടെ മരണം സൗഭാഗ്യയെയും കുടുംബത്തെയും തളർത്തി കളഞ്ഞിരുന്നത്. സൗഭാഗ്യയും അർജുനും ഒരുമിച്ചാണ് സോഷ്യൽ മീഡിയയിൽ രസകരമായ റിയൽ വീഡിയോകൾ പങ്കുവയ്ക്കുന്നത്. സൗഭാഗ്യയുടെ വീഡിയോകളിൽ കൂടിയാണ് ആദ്യം അർജുനെ പ്രേക്ഷകർ മനസ്സിലാക്കുന്നത്. താര കല്യാണിന്റെ ഒരു വിദ്യാർത്ഥി കൂടിയായിരുന്നു അർജുൻ. ഫ്ലവേഴ്സ് സംപ്രേഷണം ചെയ്ത ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് പിന്നീട് അർജുനെ പ്രേക്ഷകർ കൂടുതൽ മനസ്സിലാക്കി തുടങ്ങുന്നത്.


ഇവർക്കിപ്പോൾ സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ഉണ്ട്. ഈ യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ വിശേഷങ്ങളെല്ലാം തന്നെ ഇവർ പ്രേക്ഷകരെ അറിയിക്കുകയും ചെയ്യും. നിരവധി ആരാധകരാണ് ഇവർക്ക് യൂട്യൂബ് ചാനലിൽ ഉള്ളത്. സുദർശന എന്നൊരു മകൾ കൂടി ഇവർക്കുണ്ട്. മകൾ കൂടി വന്നതോടെ ജീവിതം കൂടുതൽ മനോഹരമായിരിക്കുകയാണ് ഇപ്പോൾ. മകളുടെ ജനനത്തെക്കുറിച്ച് സൗഭാഗ്യ പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. സൗഭാഗ്യയുടെ അച്ഛന്റെ വേർപാട് സൗഭാഗ്യയെയും താര കല്യാണിനെയെയും ചെറുതായി ഒന്നുമായിരുന്നില്ല തളർത്തിയത്. അച്ഛൻ മകൾ ബന്ധത്തേക്കാൾ നല്ല സുഹൃത്തുക്കൾ ആയിരുന്നു ഇവർ എന്നതാണ് സത്യം. ഇപ്പോൾ തന്റെ മകൾ അച്ഛനായി പുനർജനിച്ചതാവാം എന്നാണ് സൗഭാഗ്യ പറയുന്നത്. അച്ഛന്റെ വേർപാടിനെ കുറിച്ച് സൗഭാഗ്യയുടെ വാക്കുകൾ ഇങ്ങനെയാണ്, എനിക്ക് ആദ്യമായി ഉണ്ടായ റിലേഷൻഷിപ്പ് അഞ്ചുവർഷത്തോളം നീണ്ടു പോയതാണ്. എന്നാൽ അത് തകർത്ത സമയത്ത് എന്റെ ജീവിതത്തിലെ ഒരു മോശം സമയമായി. ഇതോടെ മോശം സമയം കഴിഞ്ഞു ഇനി ജീവിതത്തിൽ നല്ല കാലമാണെന്ന് കരുതി ഞാൻ ആശ്വസിച്ചപ്പോഴാണ് അച്ഛൻ പെട്ടെന്ന് പോയത്.

മാനസികമായി ഞാൻ ഒരുപാട് തളർന്നിരിക്കുന്ന സമയത്ത് അച്ഛന്റെ വിയോഗം കൂടി എന്നെ വേദനിപ്പിച്ചു എന്നതാണ് സത്യം. അമ്മ കൂടെയുള്ളതാണ് എനിക്ക് ഏറ്റവും സഹായമായത്. അതുകൊണ്ടാണ് എനിക്ക് അതിൽ നിന്ന് തിരിച്ചു കരകയറാൻ സാധിച്ചത്. നല്ലൊരു അച്ഛനായിരുന്നു. അദ്ദേഹത്തിനെ ബെസ്റ്റ് ഡാഡി എന്ന് പറയാം. കരിയറിൽ ഒന്നുമല്ല അദ്ദേഹം മികച്ചു നിന്നത്. ഈ ലോകത്തിലെ ഏറ്റവും മികച്ച അച്ഛനെന്ന റോളിലാണ്. ഞാൻ സുദർശനയ്ക്ക് ആഗ്രഹിച്ചതും അതുപോലെ ഒരു ഡാഡിയാണ്. ദൈവം സഹായിച്ച് അങ്ങനെ തന്നെ ഒരാളെയാണ് കിട്ടിയത്. സൗഭാഗ്യയുടെ കുട്ടിയായി ജനിച്ചത് അദ്ദേഹം തന്നെയാണെന്ന് തോന്നാറുണ്ട് എന്നോട് വലിയ അടുപ്പമുണ്ട് കൊച്ചുമകൾക്ക് അത് ചേട്ടന്റെ ആത്മാവായിരിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത് എന്ന് താരാ കല്യാണും പറയുന്നുണ്ട്..


ഇനിയൊരു 50 വയസ്സ് വരെ എന്നെ കാണാൻ സാധിക്കുകയുള്ളൂ എന്ന് അച്ഛൻ പറഞ്ഞിട്ടുണ്ടായിരുന്നു. 50 വയസ്സിനുശേഷം എന്നെ ഫോട്ടോയിൽ കാണാം എന്ന് പറഞ്ഞപ്പോൾ ഞാൻ അങ്ങനെ പറയരുത് എന്ന് പറഞ്ഞ് അച്ഛനെ വഴക്കു പറയുമായിരുന്നു. പറയുന്നതു പോലെ സത്യമായാലോ എന്ന് ഞാൻ ചോദിക്കുമായിരുന്നു. ആ സമയത്ത് അച്ഛൻ പറയും അത് സത്യമായാൽ നിന്റെ മകളായി ഞാൻ ജനിക്കുമെന്ന് എനിക്കൊരു പെൺകുട്ടിയായി ജനിക്കാൻ ആഗ്രഹമുണ്ടെന്നും അച്ഛൻ പറഞ്ഞിട്ടുണ്ട്. ഗർഭിണിയായപ്പോഴും പെൺകുട്ടി തന്നെ ജനിക്കുമോ എന്ന് ആഗ്രഹമുണ്ടായിരുന്നു എന്നാണ് സൗഭാഗ്യ വ്യക്തമാക്കുന്നത്.

KERALA FOX
x