വധുവിന് ആഭരണം കുറവ് “ഇവളെ വല്ല പിച്ചക്കാരനും കെട്ടിച്ചുകൊടുക്ക് ” എന്ന് പറഞ്ഞ് വരൻ മണ്ഡപത്തിൽ നിന്നും ഇറങ്ങിപ്പോയി , പിന്നീട് സംഭവിച്ചത് കണ്ടോ

പെണ്മക്കളെ വിവാഹം ചെയ്യണമെങ്കിൽ സ്ത്രീധനം വാങ്ങാതെ നടക്കില്ല എന്ന ചിന്താഗതി ഇന്നും പല കുടുംബങ്ങളിലും നിലനിൽക്കുന്നുണ്ട് എന്നതാണ് സത്യം .. “സ്ത്രീയാണ് ധനം” എന്ന് ചിന്തിക്കാതെ എത്ര കിട്ടിയാലും മതിയാവാതെ ഇന്നും സ്ത്രീധനത്തിനത്തിന്റെ പേരിൽ നിരവധി പെൺകുട്ടികൾ പീഡനങ്ങൾ അനുഭവിക്കുന്നുണ്ട് . പുതിയ തലമുറയിൽ മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും പൂർണമായി ഇതിനൊരു അന്ധ്യം വന്നിട്ടില്ല . ഇപ്പോഴും സ്ത്രീധന വാങ്ങുന്നവരും അത് കൊടുക്കുന്നവരും എണ്ണത്തിൽ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. സ്ത്രീധനത്തിന്റെ പേരിൽ പൊലിഞ്ഞുപോകുന്ന പെൺ ജീവിതങ്ങളുടെ കണക്കുകൾ മാത്രം ആരും എടുക്കുന്നില്ല എന്നതാണ് സത്യം.

 

സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും കുറ്റാർഹമാണ് എന്നറിയാമെങ്കിൽ പോലും ഇതിനെ കൂടുതലായും അംഗീകരിക്കുന്നവരാണ് എല്ലാ നാട്ടിലും ഉള്ളത്. സതി എന്ന ആചാരം നിർത്തലാക്കിയത്പോലെ തന്നെ സ്ത്രീധനം നിർത്തലാക്കുകയാണ് വേണ്ടത്. നിയമപരമായി സ്ത്രീധനത്തിന് യാതൊരു സാധ്യതയുമില്ല എങ്കിലും പഴയ മാമൂലുകൾ കൂട്ടുപിടിച്ചുകൊണ്ട് പലരും സ്ത്രീധനത്തെ ഇന്നും വലിയൊരു ആചാരമായി തന്നെയാണ് കാണുന്നത്. അതുകൊണ്ടുതന്നെയാണ് ഇന്നും പല പെൺകുട്ടികളുടെയും കണ്ണുനീർ വീഴുന്നത്. ജീവിതം തന്നെ നഷ്ടമാവുകയാണ് ഓരോ പെൺകുട്ടികൾക്കും. വലിയ സ്വപ്നങ്ങളുമായി പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കുമ്പോഴാണ് സ്ത്രീധനം അവിടെ വില്ലൻ ആകുന്നത്.

കണക്ക് പറഞ്ഞ് സ്ത്രീധനം മാത്രം നോക്കി ഒരു പെൺകുട്ടിയുടെ ജീവിതം ഇല്ലാതാക്കുമ്പോൾ പലരും മനസ്സിലാക്കുന്നില്ല അവളുടെ സ്വപ്നങ്ങൾ കൂടിയാണ് പൊലിഞ്ഞു പോകുന്നത് എന്ന്. ഇപ്പോഴിതാ സ്ത്രീധനം മോഹിച്ചെത്തി വിവാഹപ്പന്തലിൽ വില പേശിയ വരന് വധു നൽകിയ പണിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് .. പറഞ്ഞ് ഉറപ്പിച്ച സ്വർണവും പണവും പോരാ എന്നും വധുവിനെ വിവാഹം ചെയ്യണമെങ്കിൽ ബൈക്ക് വേണം എന്നായിരുന്നു ആദ്യം ഡിമാൻഡ് ആയി വരൻ മുന്നോട്ട് വെച്ചത് , അതിനുള്ള സമ്പത്യ ഭദ്രത ഇല്ല എന്ന് വധുവിന്റെ വീട്ടുകാർ അറിയിച്ചതോടെ ബൈക്ക് ഇല്ലാതെ പറ്റില്ല എന്ന് വാശിയായിരുന്നു വരന്റേത് , വിവാഹം നടക്കാൻ ഒടുവിൽ വീട്ടുകാർ വരന്റെ ഡിമാൻഡ് അംഗീകരിക്കുകയും ചെയ്തു ..വിവാഹത്തിനായി മണ്ഡപത്തിൽ എത്തിയപ്പോൾ വധുവിന് സ്വർണം കുറവാണു എന്ന് കുറ്റപ്പെടുത്തി വരൻ വിവാഹത്തിൽ നിന്നും പിന്മാറാൻ പോകുന്നു എന്നായിരുന്നു തീരുമാനം പറഞ്ഞത് ..

“ഇവളെ വല്ല പിച്ചക്കാരനും കെട്ടിച്ചുകൊടുക്ക് ” എന്ന് മാസ്സ് ഡയലോഗ് അടിച്ചു വിവാഹപ്പന്തലിൽ നിന്നും ഇറങ്ങിയ വരന്റെ തല വധും വീട്ടുകാരും നാട്ടുകാരും കൂടി മൊട്ടയടിക്കുകയായിരുന്നു . ഇതുപോലൊരു അപമാനം മറ്റൊരു പെൺകുട്ടിക്കും ഉണ്ടാവരുത് എന്ന തീരുമാനത്തിലായിരുന്നു നാട്ടുകാർ ഇത്തരത്തിലൊരു ശിക്ഷ വിധിച്ചത് ..എന്തായാലും സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് .. സ്ത്രീധന മോഹികളായ കഴുകന്മാർക്ക് ഇത്തരത്തിൽ തന്നെ ശിക്ഷ നൽകണം എന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഉയർന്ന അഭിപ്രായങ്ങൾ

 

KERALA FOX
x