ലൈസോൾ കുടിച്ച് ആ,ത്‌,മഹത്യക്ക് ശ്രെമിച്ച ഗ്രീഷ്മയുടെ അന്നനാളത്തിലും തൊണ്ടയിലും പൊള്ളൽ , ഗ്രീഷ്മയുടെ ഇപ്പോഴത്തെ അവസ്ഥ

കേരളക്കരയെ ഒന്നൂടെ ഭീതിയിലാഴ്ത്തിയ മരണമായിരുന്നു ഷാരോൺ രാജിന്റെ മരണം. സുഹൃത്തും കാമുകിയുമായ ഗ്രീഷ്മ ജൂസിൽ വിഷം നൽകിയാണ് ഷാരോൺ രാജിനെ ഈ ഭൂമുഖത്ത് നിന്നു തന്നെ ഇല്ലാതാക്കിയത്. ഈ കഥകൾ കേട്ടവർ ഒരു അമ്പരപ്പോടെ മാത്രമാണ് ഇത് നോക്കി കണ്ടതു പോലും. അതിനു ശേഷം പോലീസ് കസ്റ്റഡിയിൽ ഇരിക്ക ലൈസോൾ കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തിരുന്നു. നിരവധി ആളുകളാണ് ഇത് അഭിപ്രായപ്പെട്ടത്. എന്നാൽ ഇപ്പോൾ ഗ്രീഷ്മയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ആണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. തെളിവെടുപ്പ് സമയത്ത് അമ്മാവനെയും അമ്മയെയും മാത്രമാണ് വീട്ടിലേക്ക് കൊണ്ടുവന്നത്. പ്രതിയുമായി ഇതുവരെ തെളിവെടുപ്പ് നടത്തിയിട്ടില്ല.

ഗ്രീഷ്മ എവിടെയാണ് എന്ന് എല്ലാവരും തിരക്കുന്നുണ്ടായിരുന്നു. ഗ്രീഷ്മ ഇപ്പോൾ തെളിവെടുപ്പിനെ പറ്റിയ ഒരു സാഹചര്യത്തിൽ അല്ലന്നാണ് മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത്. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് ഗ്രീഷ്മ ഉള്ളത്. ഗ്രീഷ്മയുടെ ആരോഗ്യനിലയിൽ കാര്യമായ പ്രശ്നങ്ങൾ ഒന്നും ഇല്ല എന്നായിരുന്നു പുറത്തു വന്നത്. ടോയ്ലറ്റ് ക്ലീനറായ ലൈസോൾ ഉള്ളിൽ ചെന്നതിനെ തുടർന്ന് ഗ്രീഷമയ്ക്ക് ഉണ്ടായ ആരോഗ്യപ്രശ്നങ്ങളാണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. തൊണ്ടയിലും അന്നനാളത്തിലും പൊള്ളൽ ഉണ്ടായതായാണ് ഡോക്ടർമാർ കണ്ടെത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെയാണ് ഗ്രീഷ്മയ്ക്ക് കൂടുതൽ പരിചരണം നൽകിയിരിക്കുന്നത്. ആഹാരം കഴിക്കുവാനും വെള്ളം കുടിക്കുവാനും ബുദ്ധിമുട്ടുള്ളതുകൊണ്ട് ഗ്ലൂക്കോസ് മരുന്നുകൾ ആണ് നിലവിൽ ഇപ്പോൾ ഗ്രീഷ്മയ്ക്ക് അത്യാവശ്യമായി ഉള്ളത്. അതുകൊണ്ടു തന്നെ ഇന്നലെയും ഗ്രീഷ്മയെ ഡിസ്ചാർജ് ചെയ്യാൻ ഡോക്ടർമാർ തയ്യാറായില്ല.

ഐസിയുവിൽ വനിതാ പോലീസുമാരുടെ കാവലിലാണ് ഗ്രീഷ്മ ഉള്ളത്. കസ്റ്റഡിയിൽ ആത്മഹത്യാശ്രമം നടത്തിയതുകൊണ്ട് തന്നെ കണ്ണിമവെട്ടാത്ത സുരക്ഷയാണ് പോലീസിന്റെ ഭാഗത്ത് നിന്നും ഗ്രീഷ്മയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. മെഡിക്കൽ കോളേജിലെ പോലീസ് സെല്ലിലേക്ക് മാറ്റിയേക്കും എന്നാണ് അറിയുന്നത്. നിലവിൽ ഒന്നാം പ്രതി ഗ്രീഷ്മ തന്നെയാണ്. ഗ്രീഷ്മയാണ് ഈ കൃത്യം ചെയ്തത് എന്ന് പോലീസിനോട് തുറന്നു പറയുകയായിരുന്നു ചെയ്തത്. എന്നാൽ കൂടുതൽ ആർക്കെങ്കിലും ഈ സംഭവത്തിൽ പങ്കുണ്ടോന്ന് പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. ഗ്രീഷ്മയുടെ അമ്മാവനും അമ്മയെയും കൂട്ടുപ്രതികളായാണ് നിലവിൽ കണ്ടിരിക്കുന്നത്. ഇനി മൂന്നു പേരെയും ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്യലാണ് പോലീസ് ഉദ്ദേശിക്കുന്നത് എന്നും മനസ്സിലാക്കുന്നുണ്ട്. കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത ശേഷം പുതിയ തെളിവുകൾ ലഭ്യമായാൽ അമ്മാവനെയും അമ്മയെയും വീണ്ടും കസ്റ്റഡിയിൽ വാങ്ങാനും കൂടുതൽ വകുപ്പുകൾ ഇവർക്കെതിരെ ചുമത്താൻ ഒക്കെ അന്വേഷണസംഘം ആലോചിക്കുന്നുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം മനസ്സിലാകുന്നത്.

 

അന്വേഷണം വളരെ കൃത്യമായ ദിശയിലാണ് മുൻപോട്ട് പോകുന്നത് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ബന്ധുക്കളും അന്വേഷണത്തിൽ പൂർണമായും തൃപ്തരാണ്. ഷാരോണിന്റെ വീട്ടുകാരെ ആശ്വസിപ്പിക്കുവാൻ വേണ്ടി വീട്ടിലെത്തിയ മന്ത്രിയാണ് ഇക്കാര്യം മാധ്യമപ്രവർത്തകരെ അറിയിച്ചത്. പെൺകുട്ടിയുടെ വീട് തമിഴ്നാട്ടിൽ ആയതുകൊണ്ട് തന്നെ നിയമപരമായ തടസ്സങ്ങൾ ഒന്നുമില്ലാത്ത വിധത്തിൽ കേസ് അന്വേഷിച്ച് പ്രതികൾക്ക് ശിക്ഷ ഉറപ്പിക്കുക എന്നതാണ് ഇപ്പോൾ അന്വേഷണസംഘം ചെയ്യേണ്ടത് എന്നും മനസ്സിലാകുന്നുണ്ട്.

KERALA FOX
x