“ആ സിനിമ ചെയ്യുമ്പോൾ ഞാൻ ഗർഭിണിയായിരുന്നു” ; തുറന്ന് പറഞ്ഞ് പ്രേഷകരുടെ പ്രിയ നടി ആനന്ദി

തമിഴും തെലുങ്കിലും ഒക്കെ സിനിമകളിലെ യുവ നായിക നടിയാണ് ആനന്ദി. തെലുങ്ക് സിനിമയായ ഈറോജുവിലൂടെയാണ് ആനന്ദി അഭിനയരംഗത്ത് ആദ്യാക്ഷരം കുറിക്കുന്നത്. 2012 റിലീസ് ചെയ്ത ഈ സിനിമയിലെ കഥാപാത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചു. തുടർന്ന് തമിഴിലേക്കും ആനന്ദി കടന്നു വന്നു. പുരിയിലൻ എന്ന സിനിമയിലൂടെ ആയിരുന്നു തമിഴകത്തേക്കുള്ള തന്റെ സ്ഥാനം ആനന്ദി ഉറപ്പിക്കുന്നത്. രണ്ടാമത്തെ തമിഴ് സിനിമയിലൂടെയാണ് നടി തമിഴകത്ത് പ്രശസ്തയായി തുടങ്ങുന്നത്. ഇന്ന് തമിഴ് യുവ പ്രക്ഷരുടെ പ്രിയപ്പെട്ട നടിയാണ് ആനന്ദി. പ്രഭു സോളമൻ സംവിധാനം ചെയ്ത സിനിമയ്ക്ക് ശേഷം കയൽ ആനന്ദി എന്ന പേരിൽ നടി അറിയപ്പെടുകയും ചെയ്തിരുന്നു. ഹിറ്റ് സിനിമകളിലെ നായികയായി മാത്രമാണ് ഇപ്പോൾ താരത്തെ അറിയുക. നിരവധി ചിത്രങ്ങളിൽ ആനന്ദി നായികയായി മാറുകയും ചെയ്തിരുന്നു. ഇപ്പോൾ ആനന്ദി പറയുന്ന ചില വാക്കുകളാണ് ശ്രദ്ധ നേടുന്നത്. യുഗീ എന്ന ചിത്രമാണ് ആനന്ദിയുടെതായി പുറത്തിറങ്ങാൻ ഇരിക്കുന്ന ഏറ്റവും പുതിയ സിനിമ. ചിത്രത്തിലാഭിനയിക്കുമ്പോൾ ഗർഭിണിയായിരുന്നു എന്നാണ് പറഞ്ഞത്.

സഹസംവിധായകനായ സോക്രട്ടീസ് ആണ് ആനന്ദിയുടെ ഭർത്താവ്. ഇരുവരും 2021ൽ ആയിരുന്നു വിവാഹിതരായത്. വിവാഹ ശേഷവും ആനന്ദി സിനിമയിലൊക്കെ സജീവ സാന്നിധ്യവുമാണ്. ഇവർക്ക് ഒരു കുഞ്ഞുമുണ്ട്. സിനിമ ചെയ്യുന്ന സമയത്ത് താൻ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുകയായിരുന്നുവെന്നും അതിനാൽ തന്നെ ഈ സിനിമ എപ്പോഴും ഹൃദയത്തിൽ സൂക്ഷിക്കുന്നുണ്ട് അതൊരിക്കലും മറക്കാൻ സാധിക്കില്ലന്നും പറയുന്നു. സംവിധായകൻ നവീനിന്റെ ബന്ധുവാണ് നടിയുടെ ഭർത്താവായ സോക്രട്ടീസ്. നിരവധി സിനിമകളിൽ ഇദ്ദേഹം സഹസംവിധായകനായി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. ആനന്ദിയുടെയും ഭർത്താവിന്റെയും പ്രണയവിവാഹം ആയിരുന്നു. നവീൻ തന്നെ സംവിധായകനായി എത്തിയ ഒരു ചിത്രത്തിലൂടെയാണ് ഇരുവരും പ്രണയിക്കുന്നത്. യുഗി സിനിമ ചെയ്യുന്ന സമയത്ത് താൻ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുന്നതിനാണ് തനിക്ക് ആ ചിത്രം സ്പെഷ്യൽ ആയിരിക്കുന്നത് എന്ന് ആനന്ദി തുറന്നു പറഞ്ഞിരുന്നു.

പ്രണയം വീട്ടിൽ അറിഞ്ഞ സമയത്ത് രണ്ടു വീട്ടുകാരും സമ്മതം നൽകുകയും ഇവരുടെ വിവാഹം നടത്തുകയുമാണ് ചെയ്തത്. യുഗി എന്ന ചിത്രം മലയാളത്തിൽ എത്തിയ അദൃശ്യം എന്ന ചിത്രമാണ്. ഈ ചിത്രത്തിന്റെ മലയാളം റീമിക്സ് ആണ് അദൃശ്യം. മലയാള ചിത്രത്തിൽ നടൻ നരനും ഒരു പ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. മലയാളം പതിപ്പിനും തമിഴിലും ഒക്കെ വ്യത്യസ്തമായി താരങ്ങളാണ് അഭിനയിക്കുന്നത്. ഗർഭിണിയായിരിക്കെ നേരത്തെ മറ്റു ചില നായികമാരും സിനിമയിലൊക്കെ അഭിനയിച്ചിട്ടുണ്ട്. വിവാഹശേഷം അഭിനയത്തിൽ നിന്നും മാറി നിൽക്കുന്ന പതിവ് മലയാള സിനിമ രംഗത്താണ് കൂടുതലായി കണ്ടു വരുന്നത്. തമിഴിലും ഒരുകാലത്ത് ഈ പതിവുണ്ടായിരുന്നു. എങ്കിലും ഇപ്പോൾ പലരും അത് മാറ്റിയിരിക്കുകയാണ്. അതിനു ഉദാഹരണമാണ് കാജൽ അഗർവാൾ നയൻതാര ശ്രീയ ശരൺതുടങ്ങിയവരൊക്കെ

KERALA FOX
x