വിവാഹത്തിന് മുൻപ് സന്തോഷവതിയായിരുന്നു , വിവാഹത്തിന് ശേഷം കടലിലിട്ട അവസ്ഥയും , താലിമാല മാത്രേ ഉള്ളു , പൊട്ടിക്കരഞ്ഞ് നടി മഞ്ജു പത്രോസ്

മലയാളി പ്രേക്ഷകർക്കിടയിൽ വളരെ സുപരിചിതയായ താരമാണ് മഞ്ജു പത്രോസ്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത ഒരു റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു പ്രേക്ഷകർക്ക് പരിചിതയായി മാറുന്നത്. റിയാലിറ്റി ഷോകളിൽ സജീവമായിരുന്ന മഞ്ജു പത്രോസ് പിന്നീട് മറിമായം എന്ന പരിപാടിയുടെ അവിഭാജ്യ ഘടകമായി മാറുകയായിരുന്നു. അങ്ങനെയാണ് താരത്തെ സിനിമയിലേക്ക് വിളിക്കുന്നത്. സിനിമയിൽ എത്തിയതോടെ നിരവധി അവസരങ്ങളും താരത്തെ തേടി എത്തിയിരുന്നു. മോഹൻലാലിനോടൊപ്പം അഭിനയിച്ച മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിലെ കഥാപാത്രം വളരെയധികം ശ്രദ്ധ നേടി. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ബിഗ്‌ബോസ് പരിപാടിയിൽ എത്തിയ മഞ്ജുവിന് നിരവധി ഹെറ്റർസ് ഉണ്ടായിരുന്നു. പരിപാടിയിലെ തന്നെ സഹമത്സരാർത്ഥിയായ ഫുക്രുവിനോട് ചേർത്ത് ഒരുപാട് ഗോസിപ്പുകൾ ആയിരുന്നു മഞ്ജു പത്രോസിന് കേൾക്കേണ്ടതായി വന്നിരുന്നത്. മഞ്ജുവിന്റെ ബന്ധം മോശം തരത്തിലുള്ള ബന്ധമാണ് എന്ന് വരെ പലരും അഭിപ്രായപ്പെട്ടിരുന്നു. വീട്ടിൽ നിന്നും പുറത്ത് ഇറങ്ങിയതിനു ശേഷം ഇക്കാര്യത്തെക്കുറിച്ച് വളരെ രൂക്ഷമായ രീതിയിൽ ആയിരുന്നു മഞ്ജു പ്രതികരിച്ചിരുന്നത്.

തനിക്ക് വലിയ തോതിലുള്ള ബോഡി ഷേമിങ് അനുഭവിക്കേണ്ടതായി വന്നിട്ടുണ്ടെന്നും പിന്നീട് മഞ്ജു തുറന്നു പറഞ്ഞിരുന്നു. ഇപ്പോൾ ഫ്ലവേഴ്സ് സംപ്രേഷണം ചെയ്യുന്ന ഒരുകോടി എന്ന പരിപാടിയിൽ മഞ്ജു പത്രോസ് എത്തിയിരിക്കുകയാണ്. താരം പരിപാടിയിൽ എത്തുന്നതിന്റെ ഒരു പ്രമോ വീഡിയോ ചാനൽ പുറത്തുവിട്ടിരുന്നു. ഈ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഈ പ്രമോ വീഡിയോയിൽ പൊട്ടിക്കരഞ്ഞുകൊണ്ട് സംസാരിക്കുന്ന മഞ്ജുവിനെ ആണ് കാണാൻ സാധിച്ചിരിക്കുന്നത്. അച്ഛനും അമ്മയ്ക്കും കൂട്ടുകാരിക്കും ഒപ്പമാണ് മഞ്ജു ആ വേദിയിലേക്ക് എത്തിയിരിക്കുന്നത്.  കല്യാണം കഴിയുന്നതുവരെ താൻ വളരെയധികം സന്തോഷത്തിലായിരുന്നു എന്നാണ് മഞ്ജു പറയുന്നത്. കല്യാണശേഷം തന്നെക്കൊണ്ട് കടലിൽ ഇട്ടത് പോലെയുള്ള ഒരു അവസ്ഥയായിരുന്നു. എവിടെ തിരിഞ്ഞു നോക്കിയാലും കടവും കടത്തിന്റെ കൂടും മാത്രമാണ് തനിക്ക് കാണാൻ സാധിച്ചിരുന്നത്. വിവാഹശേഷം തനിക്ക് താലിമാല മാത്രമാണ് ഉണ്ടായിരുന്നത്.

ബാക്കിയെല്ലാം കൊണ്ടുപോയി പണയം വയ്ക്കുകയാണ് ചെയ്തത്. ശരിക്കും അത് വിറ്റാൽ മതിയായിരുന്നു എന്നാണ് അപ്പോൾ തോന്നിയത് കല്യാണ ദിവസം മാത്രമാണ് ആ സ്വർണ്ണം ഇട്ടിട്ടുള്ളത്. ഇത് കണ്ടിട്ട് പോലുമില്ല. തന്റെ സ്വർണം എന്തുചെയ്തെന്നോ എവിടെയെന്നോ ഒരിക്കൽ പോലും ഞാൻ ചോദിച്ചിട്ടില്ല. ഇനിയും ഞാൻ അത് ഒരിക്കലും ചോദിക്കുകയും ഇല്ല. പഴയ കാര്യങ്ങളൊക്കെ പറയുമ്പോൾ മഞ്ജു പെട്ടെന്ന് കരഞ്ഞു പോയിരുന്നു. ഉടനെ മഞ്ജുവിന്റെ അമ്മ മറുപടി പറയുന്നതും കേൾക്കാൻ സാധിക്കുന്നുണ്ട്. തയ്യൽ ജോലി ചെയ്താണ് താൻ മഞ്ജുവിന് വേണ്ടി പൈസ ഉണ്ടാക്കിയിരുന്നത്.. ഒരുപാട് തയ്യൽ ചെയ്തതോടെ കഴുത്തിന് തേയ്മാനം വരെ തനിക്ക് ഉണ്ടായിരുന്നു. അങ്ങനെ ഉണ്ടാക്കി കൊടുത്ത സ്വർണമാണ്. ഇന്നുവരെ ആ പൊന്ന് എന്ത് ചെയ്തെന്ന് ഇവൾ എന്നോട് പറഞ്ഞിട്ടില്ല. ഞാൻ ഇപ്പോഴാണ് സത്യമൊക്കെ അറിയുന്നത് എന്നും മഞ്ജുവിന്റെ അമ്മ പറയുന്നുണ്ടായിരുന്നു. മകളെക്കുറിച്ച് വന്ന ഗോസിപ്പുകളെ കുറിച്ചും മഞ്ജുവിന്റെ അമ്മ തുറന്നു പറഞ്ഞു. ചിലർ വന്നിട്ട് മഞ്ജുവിനെപ്പറ്റി എന്തൊക്കെ കഥകളാണ് ഈ കേൾക്കുന്നത് എന്ന് ചോദിക്കും.

നിങ്ങൾ ഇതൊന്നും അറിയുന്നില്ലേ യൂട്യൂബ് തുറന്നാൽ നാണംകെട്ടു പോകും എന്നൊക്കെയാണ് അവര് പറയുന്നത്. ബിഗ് ബോസിൽ പോയപ്പോൾ ഫുക്രുവിന് ഞാൻ പല ആംഗിളിൽ നിന്നും ഉമ്മ കൊടുക്കുന്ന ചിത്രങ്ങളും അവന്റെ മടിയിൽ കിടക്കുന്നതുമായ ചിത്രങ്ങൾ ഒക്കെ ആയിരുന്നു പുറത്ത് വന്നിരുന്നത്. പല ആളുകളും നേപ്പാളിൽ നിന്ന് വരെ വിളിച്ചിട്ട് കൊച്ചു പിള്ളേരുടെ കൂടെ നീ എന്താടി കാണിക്കുന്നത് എന്ന് വരെ ചോദിച്ചിരുന്നു. സുനിച്ചനും ആയി വേർപിരിഞ്ഞു എന്ന തരത്തിൽ വന്ന ഗോസിപ്പുകൾ സത്യമല്ല എന്നും മഞ്ജു പറഞ്ഞു. ഞങ്ങൾക്കിടയിൽ അങ്ങനെ ഒരു പ്രശ്നവുമില്ല. എങ്കിൽ പിന്നെ നിങ്ങൾ ഒന്നിച്ച് മുന്നോട്ട് പോവുകയാണ് വേണ്ടത് എന്നായിരുന്നു ശ്രീകണ്ഠൻ നായരുടെ മറുപടി. നമുക്ക് വേണ്ടി കരുതി വെച്ചിരിക്കുന്ന ജീവിതം എന്താണെന്ന് ആർക്കും പ്രവചിക്കാൻ സാധിക്കില്ലല്ലോ എന്നും മഞ്ജു പറയുന്നുണ്ട്

KERALA FOX
x