“എന്റെ അടിവസ്ത്രം പോലും അവർ ഊറി പരിശോദിച്ചു , അവർക്ക് എന്റെ പേരാണ് പ്രെശ്നം” – സലിം കോടത്തൂർ

സലീം കോടത്തൂരിനെ അറിയാത്തവരായി ആരും ഉണ്ടായിരിക്കില്ല. ഒരു സമയത്ത് ആൽബം ഗാനങ്ങളിലൂടെയും മറ്റും ആളുകളുടെ ഹൃദയത്തിലേക്ക് കയറിയ വ്യക്തിയാണ് സലീം കൊടുത്തുർ. പിന്നീട് മകളുടെ അപൂർവ്വ രോഗത്തിലൂടെയും സലീം ശ്രെദ്ധ നേടുന്നു. തന്റെ മകളെ ചേർത്ത് പിടിച്ചുകൊണ്ട് സാമൂഹിക മാധ്യമങ്ങളിൽ എത്തിയ സലിം ആദ്യസമയങ്ങളിൽ വിമർശനങ്ങൾ ആയിരുന്നു ഏറ്റുവാങ്ങിയിരുന്നത് എങ്കിൽ പിന്നീട് എല്ലാവരും സലീമിനൊപ്പം നിൽക്കുകയായിരുന്നു ചെയ്തത്. സലിമും മകളും ഒരുമിച്ചുള്ള വിശേഷങ്ങളൊക്കെ തന്നെ ആളുകൾ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. ഇപ്പോൾ സലീമിനുണ്ടായ ഒരു മോശമായ അനുഭവമാണ് താരം തുറന്നു പറയുന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ചാണ് ഒരു ദുരനുഭവം തനിക്ക് അനുഭവിക്കേണ്ടതായി വന്നത്. ഇക്കാര്യത്തെ കുറിച്ചാണ് ഗായകൻ കൂടിയായ സലീം കോടത്തൂർ ഒരു തുറന്നുപറച്ചിൽ നടത്തിയിരിക്കുന്നത്.

ഫേസ്ബുക്കിൽ ലൈവിലൂടെയാണ് തന്റെ ദുരനുഭവത്തെക്കുറിച്ച് പ്രേക്ഷകരെ സലീം അറിയിച്ചിരുന്നത്. തന്റെ ജാതിയും പേരും ഒക്കെ പ്രശ്നമാണ് എന്നും അതിന്റെ പേരിൽ തന്റെ അടിവസ്ത്രം വരെ ഊരി പരിശോധിച്ചുവെന്നും ആണ് പറയുന്നത്. വിമാനത്താവളത്തിൽ വച്ച് ഉണ്ടായ ദുരനുഭവത്തെ കുറിച്ച് സലിം പറയുന്നത് ഇങ്ങനെയാണ്, മലപ്പുറം ജില്ലക്കാരനായ താൻ എന്തിനാണ് ഇതുവഴി സഞ്ചരിക്കുന്നത് പലപ്പോഴും ചോദിക്കുന്നു. ഇതാണ് എളുപ്പമെന്ന് താൻ പറയും. കുറച്ചുനാൾ മുൻപ് ഒരു സുഹൃത്തിനെ വിളിക്കുവാൻ വേണ്ടി പോയപ്പോൾ അവന്റെ സ്കാനിംഗിൽ എന്തോ പ്രശ്നമുണ്ട് എന്ന് പറഞ്ഞ് തന്നെ മണിക്കൂറുകളോളം അവിടെ തടഞ്ഞു വെച്ചിരുന്നു. എന്റെ പാസ്പോർട്ട് കണ്ടപ്പോഴാണ് എന്നെ പിടിച്ചു ഹാൻഡ്ബാഗ് തുറന്നു നോക്കി എന്നിട്ട് നിങ്ങളെ വിശദമായി പരിശോധിക്കണം എന്ന് അറിയിക്കുകയായിരുന്നു മലപ്പുറം ജില്ലാകാരനായ നിങ്ങൾ എന്തിനാണ് കൊച്ചിയിലേക്ക് വരുന്നത് എന്ന് ചോദിച്ചു. ഇന്ത്യയിലെ ഏത് എയർപോർട്ടിൽ നിന്നും നമുക്ക് സഞ്ചരിക്കാമല്ലോ. എന്റെ അടിവസ്ത്രം പോലും അവർ ഒരു പരിശോധിച്ചു. അപ്പോൾ നമ്മൾ അനുഭവിക്കുന്ന മാനസികാവസ്ഥ നമുക്ക് മാത്രമേ അറിയൂ. മലപ്പുറം ജില്ലാക്കാർ ആരെങ്കിലും തെറ്റ് ചെയ്തു എന്ന് കരുതി എല്ലാം മലപ്പുറംകാരെയും അങ്ങനെ കണക്കാക്കുന്നത് ശരിയല്ല.

എനിക്ക് എന്റെ ജില്ല മാറാനോ പേര് മാറാനോ പറ്റില്ല. ആ സമയത്ത് അതുവഴി പോകുന്ന ആളുകൾ കള്ളകടത്തുകാരെ നോക്കുന്നത് പോലെയാണ് എന്നെ നോക്കിയത്. ഞാനെന്റെ വീഡിയോസ് ഒക്കെ അവർക്ക് കാണിച്ചു കൊടുക്കുകയും ചെയ്തു. ഇപ്പോൾ പങ്കെടുത്ത പ്രോഗ്രാമുകളുടെ പോസ്റ്ററുകളും വീഡിയോകളും ഒക്കെ കാണിക്കുകയാണ് ചെയ്തത്. ഇതൊക്കെ ഞാൻ കാണിച്ചിട്ടും മാനസികമായി എന്നെ അവർ വല്ലാതെ വേദനിപ്പിക്കുകയാണ് ചെയ്തത്. വേദന എന്നല്ല പീഡനം എന്ന് തന്നെ വേണം അതിനെ പറയാൻ. മലപ്പുറം ജില്ലക്കാരന് കോഴിക്കോട് എയർപോർട്ടിൽ നിന്ന് യാത്ര ചെയ്യാൻ പറ്റുകയുള്ളൂ, എന്റെ പേരാണ് അവരുടെ പ്രധാന പ്രശ്നം. പാസ്പോർട്ടിൽ അവർ എന്റെ പേര് ശ്രദ്ധിക്കുന്നുണ്ട്. എന്തുകൊണ്ടാണ് മാസം പലതവണ യാത്ര ചെയ്യുന്നതെന്ന് ഉദ്യോഗസ്ഥൻ എന്നോട് ചോദിച്ചു. ഞാൻ മലപ്പുറം ജില്ലക്കാരനാണ് എന്റെ പേര് സലീം ആയതുകൊണ്ട് മാത്രമാണ് ഞാൻ ചോദ്യം ചെയ്യപ്പെടുന്നത്. പരിശോധനയ്ക്ക് ശേഷം ഉദ്യോഗസ്ഥനുമായി സംസാരിച്ചപ്പോൾ സംശയം കൊണ്ട് മാത്രമാണെന്ന് അവർ എന്നോട് പറഞ്ഞു.

KERALA FOX
x