
4 വർഷത്തോളമായി ഞാൻ ചികില്സയിലാണ് , അമ്മയാണ് എന്റെ ധൈര്യം , തുറന്ന് പറഞ്ഞ് പ്രേഷകരുടെ പ്രിയ താരം മിഥുന്റെ ഭാര്യാ ലക്ഷ്മി
മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട കലാകാരൻ ആണ് മിഥുൻ രമേശ്. അവതാരകൻ നടൻ എന്നീ നിലകളിലും തന്റെ കഴിവ് തെളിയിക്കുവാൻ സാധിച്ചിട്ടുണ്ട് താരത്തിന്. മിഥുനെ പോലെ തന്നെ പ്രേക്ഷകർക്ക് വളരെ സുപരിചിതമാണ് മിഥുന്റെ കുടുംബവും. ഭാര്യ ലക്ഷ്മിയും മകൾ തൻവിയും ഒക്കെ ശ്രെദ്ധ നേടിയവരാണ്. ഭാര്യ ലക്ഷ്മി യൂട്യൂബ് വീഡിയോകളിലൂടെയും ടിക്‌റ്റോക് വീഡിയോകളിലൂടെയും ഒക്കെ അറിയപ്പെടുന്ന ഒരു താരവും ആണ്. മിഥുനും കുടുംബവും പങ്കുവയ്ക്കുന്ന വീഡിയോകൾ എല്ലാം തന്നെ വളരെ രസകരമായ കോമഡി വീഡിയോകളാണ്. ഇവരുടെ വീഡിയോകൾ നിമിഷം നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

ഓരോ വീഡിയോകളിലും ചിരിക്കുവാനും ചിന്തിക്കുവാനുമുള്ള പ്രമേയങ്ങൾ ഇവർ കരുതിയിട്ടുണ്ടാകും എന്നതാണ് സത്യം. വീഡിയോകളിലെ സ്ഥിര സാന്നിധ്യം അല്ലെങ്കിൽ പോലും വീഡിയോകളുടെ ഭാഗമായി മാറാറുണ്ട്. ഇൻസ്റ്റഗ്രാമിൽ സജീവ സാന്നിധ്യമാണ് താരം. ഇടയ്ക്കിടെ ആരാധകരുടെ മനസ് അറിയുവാൻ വേണ്ടി ചോദ്യോത്തര വേളയൊക്കെ താരം നടത്താറുണ്ട്. അത്തരത്തിൽ സംസാരിച്ചിരുന്നപ്പോൾ ഒരു ആൾ ചോദിച്ചത് ഡിപ്രഷനിൽ കൂടി കടന്നു പോകേണ്ടതായി വന്നിട്ടുണ്ടോ എന്നാണ്.? കഴിഞ്ഞ നാല് വർഷമായി ഞാൻ ചികിത്സയിലാണ് എന്നാണ് ലക്ഷ്മി അതിന് മറുപടി പറഞ്ഞത്. ടീനേജ് സമയത്ത് എന്തെങ്കിലും പേടി ഉണ്ടായിരുന്നു എന്ന് ചോദിച്ചപ്പോൾ അമ്മയാണ് തനിക്ക് ധൈര്യം നൽകിയത് എന്നും, അമ്മ ആണ് ശക്തി എന്നുമാണ് പറഞ്ഞത്. അമ്മയാണ് എന്റെ സ്ട്രോങ്ങ് പില്ലർ എന്നും ലക്ഷ്മി കൂട്ടിച്ചേർത്തിരുന്നു.

ഇഷ്ടമുള്ളതുമായ ഇഷ്ടമില്ലാത്തതുമായ സ്വഭാവത്തെ കുറിച്ചും ഒരാൾ ചോദ്യം ചോദിച്ചിരുന്നു. പ്രിയപ്പെട്ടവർക്ക് ഒപ്പം ചിലവഴിക്കുവാൻ തനിക്ക് ഒരുപാട് ഇഷ്ടമാണ്. എന്റെ മൂഡ്സ്വിങ്സ് ആണ് എനിക്ക് ഇഷ്ടമില്ലാത്ത ഒരു കാര്യം എന്നത്. മറ്റൊരു പ്രേക്ഷക താരത്തോട് ചോദിച്ചത് ചേച്ചി വണ്ണം കുറയ്ക്കുകയാണെങ്കിൽ നല്ല ഭംഗി ഉണ്ടാവും എന്നതായിരുന്നു. അതിനും വളരെ സ്നേഹത്തോടെ തന്നെ ലക്ഷ്മി മറുപടി നൽകി. എന്നോടുള്ള സ്നേഹം കൊണ്ടാണ് ഇങ്ങനെ പറയുന്നത് എനിക്ക് മനസ്സിലാവും. പക്ഷേ ഞാൻ എന്റെ ശരീരത്തിൽ വളരെയധികം സന്തോഷവതിയായ ഒരു വ്യക്തിയാണ്. ഈ ശരീരം വച്ച് ക്യാമറയ്ക്ക് മുൻപിൽ വരുന്നത് എനിക്ക് യാതൊരു പ്രശ്നവുമില്ല എന്നാണ് ലക്ഷ്മി വ്യക്തമാക്കിയത്. താൻ ഇടുന്ന പോസ്റ്റുകൾക്ക് പലപ്പോഴും കമന്റുകൾ വരുന്നത് സമിശ്രമായാണ്. ചിലത് പോസിറ്റീവ് ആണെങ്കിൽ ചിലത് നെഗറ്റീവ് ആണ്.

കഴിഞ്ഞദിവസം മകൾ പ്രായപൂർത്തിയായ ചടങ്ങ് ആഘോഷിച്ചതിന് വിമർശനാത്മകമായ ചില കമന്റുകൾ വന്നിരുന്നു. അതിനൊക്കെ താരം മറുപടികളുമായി എത്തുകയും ചെയ്തിരുന്നു. പലപ്പോഴും വിമർശനാത്മക കമന്റ് ഇടുമ്പോൾ ന്യായം തങ്ങളുടെ ഭാഗത്താണ് ന്യായമെങ്കിൽ കുറിക്ക് കൊള്ളുന്ന മറുപടികളാണ് ഇവർ നൽകാറുള്ളത്. ഈ മറുപടികളൊക്കെ തന്നെ ശ്രദ്ധ നേടുകയും ചെയ്യാറുണ്ട്. ഇപ്പോൾ താൻ ഡിപ്രഷനിലൂടെ കടന്നുപോയിട്ടുണ്ട് എന്ന ഈ തുറന്നുപറച്ചിൽ ആണ് പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. വിമർശിക്കുന്നവർക്ക് കിടിലൻ മറുപടികളുമായി പലപ്പോഴും മിഥുനും രംഗത്തെത്താറുണ്ട്.