“ഞങ്ങൾക്ക് മക്കളില്ല ,അതും ചോദിച്ചുകൊണ്ട് ആരും വരരുത് , ഇല്ലാത്ത മകനെ എവിടുന്ന് കാണിക്കാനാണ്” തുറന്നു പറഞ്ഞ് പ്രിയ നടി ദേവി ചന്ദന

മലയാളികൾക്ക് വളരെ പരിചിതമായ ഒരു മുഖമാണ് നർത്തകിയും നടിയുമായ ദേവി ചന്ദനയുടേത്. സിനിമയിലും സീരിയലിലും എല്ലാം തന്റേതായ സാന്നിധ്യം ഉറപ്പിക്കാൻ സാധിച്ചിട്ടുള്ള താരമാണ് ദേവി ചന്ദന. ഇപ്പോൾ താരം സ്വന്തമായി ഒരു യൂട്യൂബ് ചാനൽ കൂടി തുടങ്ങിയിട്ടുണ്ട്. യൂട്യൂബ് ചാനലിലൂടെ ഞങ്ങളുടെ വിശേഷങ്ങൾ എല്ലാം തന്നെ പ്രേക്ഷകരെ അറിയിക്കുകയും ചെയ്യാറുണ്ട് താരം. ഗായകനായ കിഷോർ വർമ്മയാണ് ദേവിയുടെ ഭർത്താവ്. ഇരുവരും ഒരുമിച്ചാണ് പലപ്പോഴും വീഡിയോകളിൽ എത്താറുള്ളത്. അടുത്ത സമയത്ത് ഒരു വീഡിയോയും വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഭർത്താവ് രസകരമായ ചില ചോദ്യങ്ങൾ ചോദിക്കുന്നതും അതിന് മറുപടി രസകരമായ രീതിയിൽ ദേവി നൽകുന്നതും ഒക്കെയായിരുന്നു വീഡിയോയിൽ പ്രേമേയം.

അതിൽ ഫ്രാൻസിൽ നിന്ന് ഒരാൾ അഭിപ്രായം പറഞ്ഞത് സുന്ദരിയാണ് എന്നാണ്. ഇതിന് ദേവിയ്ക്ക് മറുപടിയുണ്ട്. മേക്കോവർ ചെയ്ത ഫോട്ടോയാണ് ഇത്. മേക്കപ്പും മേക്കോവറും ഇഷ്ടപ്പെട്ടതുകൊണ്ടാകുമെന്നും സന്തോഷമുണ്ടെന്നും ഒക്കെ ആയിരുന്നു ദേവി പറഞ്ഞത്. മറ്റൊരാൾ കമന്റ് ചെയ്തത് ഭർത്താവ് വല്ലാതെ ക്ഷീണിച്ചു പോയല്ലോ എന്നാണ്. കൊച്ചു കുട്ടി ഒന്നുമല്ലല്ലോ ഭക്ഷണം വാരി കൊടുക്കാൻ. അദ്ദേഹം ജിമ്മിൽ പോകുന്നത് കൊണ്ട് ഭക്ഷണം കുറച്ചിരിക്കുകയാണ് എന്നും രസകരമായ രീതിയിൽ ദേവി കമന്റ് ചെയ്തിട്ടുണ്ടായിരുന്നു. അതുപോലെ ഞങ്ങൾക്ക് ഏറ്റവും കൂടുതൽ ലഭിക്കുന്ന കമന്റ് ആണ് നിങ്ങളുടെ മകൻ എവിടെയെന്ന്. ആ കമന്റിനു മാത്രം ഞങ്ങൾ മറുപടി നൽകാറില്ല എന്നും പറയുന്നുണ്ട്.

അതിന്റെ കാരണം ഏതു മോനാണ് ചോദിച്ചത് എന്ന് അറിയതോണ്ടാണ്. നേരത്തെ സോഷ്യൽ മീഡിയയിൽ ഇട്ട ഫോട്ടോ ഉദ്ദേശിച്ചാണ് എങ്കിൽ അത് സുഹൃത്തിന്റെ മകനാണ്. ഞങ്ങൾക്ക് കുട്ടികളായിട്ടില്ല. എല്ലാ വീഡിയോകളുടെയും താഴെ ഒരു 10 പേരെങ്കിലും ഈ കാര്യം തന്നെ ചോദിക്കാറുണ്ട്. മോൻ എവിടെയാണ് എന്ന്. ഇല്ലാത്ത മോനെ ഞങ്ങൾ എവിടെ നിന്നാണ് കാണിക്കുന്നത് എന്നും ദേവീ ചോദിക്കുന്നുണ്ട്.  ഭർത്താവ് കിഷോർ അധികം സംസാരിക്കാത്ത ഒരു വ്യക്തിയായിരുന്നവെന്നും പിന്നീടാണ് അദ്ദേഹം സംസാരിക്കാൻ തുടങ്ങിയതെന്ന് ഒക്കെയാണ് താരം പറയുന്നത്. അദ്ദേഹത്തിന്റെ മാറ്റം പരിചയക്കാർക്ക് പോലും വലിയ സന്തോഷമാണ് ഉണ്ടാക്കിയത് എന്നും താരം വ്യക്തമാക്കിയിരുന്നു. സിനിമയിലും സീരിയലുകളിലും ഒക്കെ മികച്ച കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിക്കാനുള്ളത്.

പലപ്പോഴും ഹാസ്യത്മകമായ റോളുകളോ വില്ലത്തി റോളുകളോ ആണ് താരത്തെ തേടിയെത്താറുള്ളത്. കസ്തൂരിമാൻ എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ സഹോദരി വേഷം വളരെ മികച്ച രീതിയിൽ തന്നെ അവതരിപ്പിക്കുവാൻ താരത്തിന് സാധിച്ചിരുന്നു. അതുപോലെ നിരവധി കഥാപാത്രങ്ങളെയാണ് താരം മനോഹരം ആക്കിയിട്ടുള്ളത്. ഇപ്പോൾ യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ വിശേഷങ്ങളൊക്കെ തന്നെ പ്രേക്ഷകർക്ക് മുൻപിലേക്ക് പങ്കുവയ്ക്കാൻ താരം മറക്കാറില്ല. മകനില്ല എന്നുള്ള താരത്തിന്റെ വെളിപ്പെടുത്തൽ വലിയൊരു അമ്പരപ്പ് തന്നെയാണ് പ്രേക്ഷകരിൽ നിറച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് താരം. വിശേഷങ്ങളൊക്കെ പ്രേക്ഷകരെ ഇൻസ്റ്റാഗ്രാമിലൂടെയും ഫേസ്ബുക്കിലൂടെയും ഒക്കെ താരം അറിയിക്കാറുണ്ട്.

 

 

KERALA FOX
x