വിവാഹമോചനത്തിൽ പ്രതികരിച്ച് പ്രേഷകരുടെ പ്രിയ നടി സീത

തമിഴ് പ്രേക്ഷകരുടെയും മലയാളി പ്രേക്ഷകരുടെയും പ്രിയപ്പെട്ട താരമാണ് പാർഥിപൻ. മലയാളത്തിൽ നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു വേഷത്തിലാണ് നടൻ എത്തിയിരിക്കുന്നത്. പാർഥിപന്റെ ഭാര്യ സീതയും മലയാളികൾക്ക് സുപരിചിത തന്നെയാണ്. വിനോദയാത്ര നോട്ട്ബുക്ക് തുടങ്ങിയ ചിത്രങ്ങളിൽ ഒക്കെ സീത മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. തമിഴ് സിനിമതാരമായ സീത മലയാളത്തിൽ തന്റേതായ കഴിവ് തെളിയിക്കാൻ ഒരുപാട് ചിത്രങ്ങളിൽ എത്തിയിട്ടുണ്ട്. തന്മാത്ര കറൻസി തുടങ്ങിയ ചിത്രങ്ങളും മികച്ച അഭിനയം കാഴ്ച വച്ച ചില ചിത്രങ്ങൾ തന്നെയാണ്. സീതയുടെ ആദ്യ ഭർത്താവ് നടൻ പാർധിപനായിരുന്നു. ഇരുവരും തമ്മിൽ വിവാഹമോചിതരാവുകയാണ് ചെയ്തത്.

ഇവർക്ക് മൂന്നു മക്കളും ഉണ്ട്. വിവാഹമോചനത്തിനു ശേഷം നടി മറ്റൊരു ജീവിതം തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. തന്റെ മുൻ ഭർത്താവായ പാർഥിപന് എതിരെ ചില ഗുരുതരമായ ആരോപണങ്ങളാണ് ഇപ്പോൾ സീത ഉന്നയിച്ചിരിക്കുന്നത്. ഈ ആരോപണങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. താനാണ് പാർദ്ധിപനോട് പ്രണയം പറഞ്ഞത്, തന്റെ അമിത പ്രതീക്ഷ കാരണമാണ് കുടുംബം തകർന്നത് എന്നൊക്കെയുള്ള നടന്റെ ആരോപണങ്ങൾ തികച്ചും കള്ളമാണ് എന്നാണ് സീത ഇപ്പോൾ വ്യക്തമാക്കി കൊണ്ടിരിക്കുന്നത്. ഞങ്ങളുടെ വിവാഹമോചന ശേഷം ഓരോ അഭിമുഖങ്ങളിലും പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. ഞാനാണ് പ്രണയം തുറന്നു പറഞ്ഞതെന്ന്. മാത്രവുമല്ല സീതയുടെ അമിത പ്രതീക്ഷകളാണ് ദാമ്പത്യ ബന്ധം തകരാനുള്ള കാരണമായത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാൽ അതൊക്കെ തന്നെ തെറ്റായ കാര്യങ്ങൾ ആണ്. തങ്ങളുടെ രണ്ടുപേരുടെ മനസ്സിലും പ്രണയം ഉണ്ടായിരുന്നു. ഇല്ല എന്നൊന്നും പറയാൻ പറ്റില്ല. ആദ്യം പക്ഷെ അത് തന്നെ കൊണ്ട് അദ്ദേഹം പറയിപ്പിക്കുകയായിരുന്നു ചെയ്തത്.  എപ്പോഴും ഫോൺ വിളിച്ചാലും ആ മൂന്നു വാക്ക് എപ്പോഴും പറയും. പ്ലീസ് പറയൂ എന്ന് മാത്രമാണ് പറഞ്ഞിരുന്നത്. പക്ഷേ എന്തോ തനിക്ക് ഉള്ളിൽ നിന്ന് വന്നില്ല. അങ്ങനെ അദ്ദേഹം എന്നോട് ഇത് തന്നെ പറഞ്ഞുകൊണ്ടിരുന്നു. അങ്ങനെ ഒരു ദിവസം എപ്പോഴോ സംസാരത്തിനിടയിൽ എന്റെ വായിൽ നിന്ന് തന്നെ വന്നു പോയതാണ് ഐ ലവ് യു എന്ന വാക്ക്. അതിനാണ് വേർപിരിഞ്ഞ ശേഷവും അദ്ദേഹം അതുതന്നെ പറയുന്നത്.അതിന് പിന്നിലുള്ള സത്യം എന്നത് ഇതുമാത്രമാണ്.

ആ സത്യത്തെ മറച്ചുവെച്ചു കൊണ്ടാണ് ഇപ്പോഴും ഓരോ അഭിമുഖങ്ങളിലും അദ്ദേഹം സംസാരിക്കുന്നത് കാണുന്നത്. താൻ പ്രതീക്ഷിച്ചത് ലഭിക്കാത്തതു കൊണ്ടാണ് ദാമ്പത്യം തകർന്നത് എന്ന് പറയുന്നതിനോട് യോജിക്കുന്നുണ്ട്. അത് വളരെ ശരിയായ കാര്യമാണ്. ജീവിതത്തിലും പ്രണയത്തിലും ഒക്കെ ഒരു ഭർത്താവിൽ നിന്നും അർഹിക്കുന്ന സ്നേഹവും പരിഗണനയും ഏതൊരു സ്ത്രീയെയും പോലെ താനും പ്രതീക്ഷിച്ചിരുന്നു. അത് തനിക്ക് ലഭിച്ചില്ല എന്നത് 100% സത്യമാണ്. അതുതന്നെയാണ് ബന്ധം തകരാനുള്ള കാരണമായത് എന്നും താരം പറയുന്നുണ്ട്.

 

KERALA FOX
x