ആഴ്ചയിൽ ഡയാലിസിസ് ചെയ്യണം , ഭാര്യായ്ക്ക് ക്യാൻസർ , ദുരിതം നിറച്ച ജീവിതത്തിലേക്ക് ദൈവതുല്യനായി എത്തിയത് സുരേഷ് ഗോപി , വില്ലൻ വേഷങ്ങളിൽ തിളങ്ങിയ പ്രിയ നടൻ സ്പടികം ജോർജിന്റെ ജീവിതത്തിൽ സംഭവിച്ചത്

ഒരുകാലത്ത് മലയാള സിനിമയിൽ തന്റേതായ സ്ഥാനമുറപ്പിക്കാൻ സാധിച്ച ഒരു താരം ആയിരുന്നു സ്ഫടികം ജോർജ്. അങ്ങനെ പറഞ്ഞാൽ മാത്രമായിരുന്നു ആളുകൾ ഓർത്തിരുന്നത് പോലും. അത്രത്തോളം ഈ കഥാപാത്രം അദ്ദേഹത്തിന് വലിയൊരു സ്വീകാര്യത നേടി കൊടുത്തിട്ടുണ്ട് എന്നതാണ് സത്യം. വില്ലൻ കഥാപാത്രങ്ങളിൽ തിളങ്ങി നിന്ന നടന്റെ യഥാർത്ഥ ജീവിതം പക്ഷേ പലപ്പോഴും പ്രേക്ഷകരെ വേദനിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. ഡയാലിസിസ് അടക്കമുള്ള പല ബുദ്ധിമുട്ടുകളും യഥാർത്ഥത്തിൽ നേരിടേണ്ടി വന്നിട്ടുണ്ടായിരുന്നു സ്ഫടികം ജോർജിന്. ഇപ്പോൾ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ ജീവിത സാഹചര്യങ്ങളെ കുറിച്ച് ഒക്കെയാണ് അദ്ദേഹം പറയുന്നത്. 1990ലെ മറുപുറം എന്ന ചിത്രത്തിലൂടെ ആയിരുന്നു ജോർജ് അരങ്ങേറ്റം നടത്തുന്നത്. ആദ്യ ചിത്രങ്ങൾ ഒന്നും തന്നെ അത്ര ശ്രദ്ധ നേടിയതായിരുന്നില്ല. തുടർന്ന് 1995ൽ ഭദ്രൻ സംവിധാനം ചെയ്ത ബ്ലോക്ക് ബസ്റ്റർ ചിത്രമായ സ്ഫടികത്തിലെ പ്രധാന വില്ലൻ വേഷം കരിയറിൽ ഒരു വലിയ ബ്രേക്ക് തന്നെ സൃഷ്ടിച്ചു.

കുറ്റിക്കാടൻ എന്ന വില്ലനായാണ് ഇപ്പോഴും പ്രേക്ഷകർ താരത്തെ ഓർമിക്കുന്നത് എന്നതാണ് സത്യം. മലയാളികളുടെ മനസ്സിൽ ഇന്നും കുറ്റിക്കാടൻ നിറഞ്ഞു നിൽക്കുന്നുണ്ട്. പിന്നീട് യുവതുർക്കി, ലേലം, സൂപ്പർമാൻ, വാഴുന്നോർ, പത്രം, നരസിംഹം തുടങ്ങി നിരവധി ചിത്രങ്ങളിൽ മികച്ച വില്ലൻ വേഷങ്ങളുടെ ഭാഗമായി മാറിയിരുന്നു. അദ്ദേഹത്തിന്റെ വില്ലൻ വേഷങ്ങളിൽ കടയാടി ബേബി എന്ന കഥാപാത്രം വളരെയധികം ശ്രദ്ധ നേടിയതായിരുന്നു. അതുപോലെ തന്നെ നരസിംഹത്തിലെ കല്ലട്ടി വാസുദേവനും വളരെയധികം ശ്രദ്ധ നേടിയ ഒരു കഥാപാത്രം തന്നെയായിരുന്നു. എന്നാൽ സ്വകാര്യ ജീവിതത്തിലേക്ക് എത്തിയപ്പോൾ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്ന ഒരു വ്യക്തിയായി അദ്ദേഹം മാറിയിരുന്നു. ആരോഗ്യസംബന്ധമായ പ്രശ്നങ്ങളായിരുന്നു അദ്ദേഹത്തെ അലട്ടിയിരുന്നത്. ഭാര്യക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. രോഗം തന്നെ ഒരുപാട് തളർത്തി എന്ന് ഇദ്ദേഹം തന്നെ പറഞ്ഞിരുന്നു. കിഡ്നി മാറൽ ശസ്ത്രക്രിയ കഴിഞ്ഞ ആളാണ് താൻ. ആഴ്ചയിൽ മൂന്ന് ദിവസമാണ് ഡയാലിസിസ് ഉൾപ്പെടെ നിരവധി പരീക്ഷകൾ ജീവിതത്തിൽ നേരിടേണ്ടതായി വന്നത്. ഭാര്യക്ക് കാൻസർ കൂടി വന്നതോടെ വളരെയധികം തകർന്നു പോയ ഒരു അവസ്ഥയായിരുന്നു.

മരണത്തോളം പോകുന്ന അസുഖങ്ങളിൽ നിന്നും തങ്ങളെ രക്ഷിച്ചത് ദൈവമാണ്. ആ സമയത്ത് ദൈവദൂതനെ പോലെ എത്തിയതാവട്ടെ സുരേഷ് ഗോപിയും.സുരേഷ് ഗോപി തനിക്ക് സഹോദര തുല്യനാണ്. ഒരുപാട് സന്ദർഭങ്ങളിൽ ആണ് അദ്ദേഹത്തിന്റെ സഹായം ലഭിച്ചിട്ടുള്ളത്. അദ്ദേഹത്തെ ഒരിക്കലും മറക്കാൻ സാധിക്കില്ല എന്നതാണ് സത്യം എന്നാണ് ജോർജ് പറയുന്നത്. ടിനി ടോം ഇതിനുമുൻപ് ഒരിക്കൽ ഈ കാര്യം പറഞ്ഞിരുന്നു. എയർപോർട്ടിൽ വച്ചാണ് ജോർജിന്റെ അവസ്ഥയെക്കുറിച്ച് സുരേഷ് ഗോപിയോട് പറഞ്ഞത് എന്നും, അപ്പോൾ സുരേഷ് ഗോപി എല്ലാം കേട്ടപ്പോൾ സാധാരണ എല്ലാവരും ചെയ്യുന്നതുപോലെ കേട്ടതിനുശേഷം മറന്നുപോകും എന്നാണ് താൻ കരുതിയത് എന്നുമായിരുന്നു പറഞ്ഞത്. എന്നാൽ അതിൽ നിന്നെല്ലാം വിപരീതമായി പിന്നീട് തന്നെ വിളിച്ചു സുരേഷ് ഗോപി ഈ കാര്യം ചോദിക്കുകയും അദ്ദേഹത്തെ സഹായിക്കുകയും ചെയ്തു എന്നും വ്യക്തമാക്കിയിരുന്നു.

KERALA FOX

Articles You May Like

x