മീര നന്ദനൊപ്പം ദുബായിൽ അടിച്ചുപൊളിച്ച് പ്രേഷകരുടെ പ്രിയ നടി ഭാമ , ചിത്രങ്ങൾ വൈറലാകുന്നു

നിവേദ്യമെന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ഭാമ. ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ് ഭാമ എന്ന് പറയേണ്ടിയിരിക്കുന്നു. സ്വന്തമായി ഒരു ബിസിനസ് കൂടി ആരംഭിച്ചിരിക്കുകയാണ് താരമിപ്പോൾ. സാരികളുടെ ഒരു ഓൺലൈൻ ബോട്ടിക്ക് ആണ് താരം ആരംഭിച്ചിരിക്കുന്നത്. മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും കന്നടയിലും ഒക്കെ നിറസാന്നിധ്യമായിരുന്നു താരം. വിവാഹശേഷം സിനിമയിൽ നിന്നും ഒരു വലിയ ഇടവേളയെടുത്ത് മകളുടെ കാര്യങ്ങളുമായി തിരക്കിലാണ് താരം. കുടുംബജീവിതം ആസ്വദിക്കുകയാണ് താരമെന്ന് പറയേണ്ടിയിരിക്കുന്നു. ബിസിനസുകാരനായ അരുൺ ആണ് ഭാമയെ വിവാഹം ചെയ്തത്. ഇപ്പോൾ സ്വന്തമായി ഒരു യൂട്യൂബ് ചാനലും താരത്തിനുണ്ട്. യൂട്യൂബ് ചാനലിലൂടെയും തന്റെ വിശേഷങ്ങളും മകളുടെ വിശേഷങ്ങളും ഒക്കെ താരം പങ്കുവയ്ക്കാറുണ്ട്. സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെക്കുന്ന വിശേഷങ്ങൾക്കെല്ലാം ആരാധകർ നിരവധിയാണ്. ഇപ്പോൾ ദുബായ് യാത്രയാണ് താരത്തിന്റെ വൈറൽ ആയിരിക്കുന്ന പുതിയ വിശേഷം.

ദുബായിലെ ആർ ജെയായി ജോലി നോക്കുന്ന നടി മീര നന്ദനെ കണ്ട സന്തോഷവും ഭാമ പങ്കുവയ്ക്കുന്നുണ്ട്. ദുബായ് ടൈംസ് എന്ന ഒരു തലക്കെട്ടിൽ ആണ് പുതിയ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ചിത്രം കണ്ട് വലിയ അമ്പരപ്പിലാണ് പ്രേക്ഷകരെന്ന് പറയേണ്ടിയിരിക്കുന്നു. ഒരു ഷോട്ട്സും ടീഷർട്ടും മണിഞ്ഞാണ് ഭാമ ഈ ഒരു ചിത്രത്തിൽ എത്തിയിരിക്കുന്നത്. ഈ ലുക്ക് കിടുക്കിയിട്ടുണ്ട് എന്നും ആളുകൾ പറയുന്നുണ്ട്. എന്നാൽ താരത്തിന്റെ വസ്ത്രധാരണത്തെ വിമർശിച്ചുകൊണ്ട് എത്തുന്നവരും നിരവധിയാണ്. 2020 ആയിരുന്നു ഭാമ വിവാഹിതയായത്, കോട്ടയം സ്വദേശിയായ ഭാമ കോട്ടയത്തെ ഒരു സ്വകാര്യ ഹോട്ടൽ ആയിരുന്നു വിവാഹത്തിനു വേണ്ടി തിരഞ്ഞെടുത്തിരുന്നതും. എറണാകുളം സ്വദേശിയും വിദേശ മലയാളിയുമായ അരുണിന്റെ നല്ല പാതയായി ഭാമ 2020 മാറുകയും ചെയ്തു. കഴിഞ്ഞ വർഷമായിരുന്നു ഇരുവർക്കും ഒരു പെൺകുഞ്ഞ് പിറന്നത്. കുഞ്ഞു പിറന്ന വിവരവും സോഷ്യൽ മീഡിയയിലൂടെയാണ് ഭാമ പങ്കുവെച്ചത്.

മലയാളത്വം നിറഞ്ഞുനിൽക്കുന്ന നടി എന്ന ഒരു പേരായിരുന്നു ആദ്യകാലങ്ങളിൽ ഭാമയ്ക്ക് ലഭിച്ചിരുന്നത്. നിരവധി ആളുകൾ ആയിരുന്നു ഭാമയെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് എത്തിയിരുന്നത്. അടുത്ത കാലത്തായിരുന്നു മകൾക്കൊപ്പം ഉള്ള ഒരു ചിത്രം താരം പങ്കുവെച്ചിരുന്നത്. ഈ ചിത്രം വളരെ പെട്ടെന്ന് തന്നെ വൈറലായി മാറുകയും ചെയ്തിരുന്നു. മകളുടെ മടിയിൽ കിടക്കുന്ന ഭാമയുടെ ചിത്രം ആയിരുന്നു ഇത്. വളരെ പെട്ടെന്നാണ് ആരാധകർ ഇത് ഏറ്റെടുത്തിരുന്നത്. നിവേദ്യത്തിലൂടെ ആയിരുന്നു തുടക്കമെങ്കിലും പിന്നീട് ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായി ഭാമ മാറിയിട്ടുണ്ട്. കളേഴ്സ്, ഹരീന്ദ്രൻ ഒരു ഒരു നിഷ്കളങ്കൻ, ഇവർ വിവാഹിതരായാൽ തുടങ്ങിയ ചിത്രങ്ങളൊക്കെ താരത്തിന്റെ ശ്രദ്ധ നേടിയ ചിത്രങ്ങളാണ്. വളരെ പെട്ടെന്ന് തന്നെ സിനിമയിൽ നിന്നും ഒരു ഇടവേള എടുക്കുകയും ചെയ്തിരുന്നു താരം.

KERALA FOX
x