പുതിയ സന്തോഷവാർത്ത പങ്കുവെച്ച് സുരേഷ് ഗോപി , ആശംസകളുമായി സിനിമാലോകവും ആരാധകരും

മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട നടനാണ് സുരേഷ് ഗോപി. സുരേഷ് ഗോപിയുടെ കുടുംബത്തിലുള്ളവരും പ്രേക്ഷകരുടെ ഹൃദയത്തിൽ ചേക്കേറിയിട്ടുള്ളവർ തന്നെയാണ്. മകൻ ഗോകുൽ സുരേഷ്, ഭാര്യ രാധികയുമൊക്കെ പ്രേക്ഷകർക്ക് സുപരിചിതരായവർ തന്നെ. സുരേഷ് ഗോപിയെ ഒരു നടൻ എന്നതിലുപരിതല മനുഷ്യസ്നേഹി എന്ന് വിശേഷിപ്പിക്കുവാനാണ് പ്രേക്ഷകർക്ക് ഇഷ്ടം. അദ്ദേഹത്തിന്റെ സഹായങ്ങൾ സ്വീകരിച്ചവർ നിരവധിയാണ്. നിങ്ങൾക്കും ആവാം കോടീശ്വരൻ എന്ന പരിപാടിയിലൂടെ നിരവധി ആളുകളെയാണ് അദ്ദേഹം സഹായിച്ചിരിക്കുന്നത്. തന്റെ അരികിൽ സഹായവുമായി എത്തുന്ന വരെ ഒന്നും തന്നെ സുരേഷ് ഗോപി മടക്കി അയക്കാറില്ലന്ന ഒരു വിശ്വാസം ഏതൊരാൾക്കും ഉണ്ട്.

ആ വിശ്വാസത്തെ ഊട്ടി ഉറപ്പിക്കുന്നത് പോലെയുള്ള നിരവധി സംഭവങ്ങൾ സാമൂഹിക മാധ്യമങ്ങളിലും മറ്റും വൈറലായി മാറുകയും ചെയ്യാറുണ്ട്. ഒരുപാട് കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് സുരേഷ് ഗോപി വീണ്ടും സിനിമയിലേക്ക് സുരേഷ് ഗോപി മടങ്ങിയെത്തിയത്. രണ്ടാമത്തെ വരവും ശക്തമാക്കുകയായിരുന്നു സുരേഷ് ഗോപി ചെയ്തത്. രണ്ടാം വരവിൽ അമ്മ സംഘടനയുടെ ഭാഗമായി കൂടി താരം മാറിയിരുന്നു. നിരവധി ആളുകളാണ് സുരേഷ് ഗോപിയുടെ രണ്ടാം വരവ് ആഘോഷിച്ചിരുന്നത്. മകൻ ഗോകുലിന്റെ സിനിമകൾ ഒന്നും തന്നെ താൻ കാണാറുണ്ടായിരുന്നില്ലന്നും, രാധികയുടെ നിർബന്ധപ്രകാരമാണ് സിനിമകൾ കാണാൻ തുടങ്ങിയതെന്നും ശേഷം ഗോകുലിന് താൻ ഒരുപാട് കാര്യങ്ങൾ പറഞ്ഞുകൊടുത്തിട്ടുണ്ട് എന്ന് ഒക്കെ ആയിരുന്നു സുരേഷ് ഗോപി പറഞ്ഞിരുന്നത്. സുരേഷ് ഗോപിയുടെ ഇളയ മകനായ മാധവിന്റെ ഒരു സന്തോഷവാർത്തയാണ് പുറത്തു വരുന്നത്.

മാധവ് സിനിമയിലേക്ക് എത്തുകയാണ് എന്നാണ് അറിയുന്നത്. സിനിമ പ്രവേശനത്തിന് മുന്നോടിയായി മാധവ് മെഗാസ്റ്റാർ മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങി എന്നും അറിയാൻ സാധിക്കുന്നു. സുരേഷ് ഗോപി നായകനായ കോസ്മോസ് എന്റർടൈൻമെന്റിന്റെ ബാനറിൽ പ്രവീൺ നാരായണൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മാധവ് സിനിമ അരങ്ങേറ്റം മികച്ചതാക്കുന്നത്. ചിത്രത്തിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെ തന്നെയാണ് മാധവ് അവതരിപ്പിക്കുക. സംവിധായകനായ പ്രവീൺ നാരായണൻ പ്രൊഡ്യൂസർ കൃഷ്ണ എന്നിവർക്കൊപ്പം ആണ് മമ്മൂട്ടിയെ അദ്ദേഹത്തിന്റെ കൊച്ചിയിലെ വസതിയിൽ എത്തി മാധവ് കണ്ടത്. മാധവിനും ചിത്രത്തിനും മമ്മൂട്ടി വിജയാശംസകൾ നേർന്നു എന്നാണ് അറിയുന്നത്.

അനുപമ പരമേശ്വരൻ ചിത്രത്തിൽ നായികയായി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സുരേഷ് ഗോപി ഒരു വക്കീൽ വേഷത്തിലാണ് ചിത്രത്തിൽ എത്തുന്നത്. സൂപ്പർ ഹിറ്റ് ആയ ചിന്താമണി കൊലക്കേസ് ചിത്രത്തിലെ കഥാപാത്രത്തിന് ശേഷം സുരേഷ് ഗോപി വക്കീൽ വേഷത്തിൽ എത്തുന്ന ഒരു ചിത്രം കൂടിയാണ് ഇത്. അങ്ങനെ ഒരുപാട് പ്രത്യേകതകളാണ് ഈ ചിത്രത്തിന് പറയാനുള്ളത്. ഗോകുലിനെ പോലെ തന്നെ മാധവും സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കുമെന്ന് തന്നെയാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.

KERALA FOX
x