വിവാഹ ശേഷം നടി ഷംനയ്ക്ക് ഭർത്താവ് നൽകിയ കോടികളുടെ സമ്മാനം കണ്ട് അത്ഭുതപ്പെട്ട് ആരാധകർ

അടുത്ത സമയത്തായിരുന്നു നടി ഷംന കാസിം വിവാഹിതയായിരുന്നത്. മഞ്ഞു പോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ വന്ന് പിന്നീട് മലയാളത്തിലും അന്യഭാഷകളിലും ഒക്കെ തന്റേതായി ഇടം നേടാൻ സാധിച്ച വ്യക്തിയാണ് ഷംന കാസിം. ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ അടക്കം വയറലായി മാറുകയും ചെയ്യാറുണ്ട്. മലയാളത്തിൽ ചട്ടക്കാരി എന്ന ചിത്രത്തിലാണ് താരത്തിന്റെ കഴിവ് കൂടുതലായും തെളിയിക്കപ്പെട്ടിരുന്നത് എന്നതാണ് സത്യം. മലയാളസിനിമ വേണ്ടവിധത്തിൽ ഉപയോഗിക്കാതെ പോയ ഒരു താരം എന്ന് തന്നെയെന്ന് ഷംനയെ വിളിക്കേണ്ടിയിരിക്കുന്നു. മലയാളത്തിൽ മികച്ച കഥാപാത്രങ്ങൾ അധികവും ഷംനയെ തേടിയെ എത്തിയിട്ടില്ല എന്നതാണ് സത്യം. സഹനടി റോളുകളിലേക്ക് മാറ്റപ്പെടുകയായിരുന്നു താരം.

 

താരത്തിന്റെ വിവാഹം വളരെയധികം ശ്രദ്ധേയമായിരുന്നു. ജെബിഎസ് ഗ്രൂപ്പ് കമ്പനി സ്ഥാപകനും സി ഇ ഒയുമായ ഷംനാദ് ആസിഫ് അലിയെ ആയിരുന്നു ഷംന വിവാഹം ചെയ്തിരുന്നത്. വളരെ പ്രൗഢഗംഭീരമായ ഒരു വിവാഹ ചടങ്ങ് തന്നെയായിരുന്നു ഷംനയുടേത്. ദുബായിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ ഒക്കെ നടന്നത്. സിനിമാരംഗത്ത് നിന്നും വളരെ കുറച്ചുപേർ മാത്രമാണ് പരിപാടിയിൽ പങ്കെടുത്തുന്നത്. നടി മീര നന്ദൻ അടക്കമുള്ളവർ പരിപാടിയിൽ എത്തുകയും ചെയ്തിരുന്നു. മലയാളം തമിഴ് തെലുങ്ക് ചിത്രങ്ങളിലൊക്കെ സജീവ സാന്നിധ്യം കൂടിയാണ് താരം. ഷംന കാസിമിനും ഭർത്താവിനും ആശംസകൾ നേർന്നുകൊണ്ട് നടി മീരാനന്ദൻ പങ്കുവെച്ച കുറിപ്പ് ആയിരുന്നു ആളുകൾ ഷംന വിവാഹിതയായി എന്ന് അറിയാൻ ഇടയായത്.

ഒപ്പം വിവാഹ ചിത്രങ്ങൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഷംന കാസിം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രേക്ഷകരെ അറിയിക്കുകയും ചെയ്യുന്നുണ്ട്. വിവാഹദിവസം വരനായ ഷാനിദ് ഷംനയ്ക്ക് നൽകിയ സമ്മാനങ്ങൾ ആണ് ഇപ്പോൾ ആരാധകരെ അമ്പരപ്പിൽ ആഴ്ത്തികൊണ്ടിരിക്കുന്നത്. പലതരത്തിലുള്ള വിലപിടിപ്പുള്ള സമ്മാനങ്ങളും ഇവർ പരസ്പരം നൽകുന്നുണ്ട്. പ്രേക്ഷകർ അറിയുന്ന കാര്യം തന്നെയാണ്. എന്നാൽ ഈ സമ്മാനങ്ങൾ ഇപ്പോൾ പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് എന്നതാണ് സത്യം. അത്രത്തോളം സമ്മാനങ്ങൾ ആണ് ഷംനയ്ക്ക് വേണ്ടി നൽകിയത്. 30 കോടിയോളം വിലമതിക്കുന്ന സമ്മാനങ്ങൾ ആണ് ഷംനയ്ക്ക് ഭർത്താവ് വിവാഹ ദിവസം നൽകിയിരിക്കുന്നത്. ഒന്നരക്കോടി വില വരുന്ന 2700 ഗ്രാം സ്വർണവും 25 കോടിയുടെ ബംഗ്ലാവും വില കൂടിയ ആഡംബര കാറും ഒക്കെയാണ് ഷംനയ്ക്ക് വേണ്ടി ഭർത്താവ് നൽകിയ സമ്മാനങ്ങൾ.

എല്ലാ സ്വത്തുകളുടെയും ആകെ മൂല്യം എന്നത് 30 കോടിയോളം രൂപയാണ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. ഇപ്പോൾ വളരെയധികം ആഡംബരം നിറഞ്ഞ ജീവിതശൈലിയിൽ ആണ് ഷംന ജീവിക്കുന്നത് എന്നും അറിയാൻ സാധിക്കുന്നുണ്ട്. യഥാർത്ഥത്തിൽ കണ്ണൂർ സ്വദേശിയാണ് ഷംന. ശ്രീ മഹാലക്ഷ്മി എന്ന ചിത്രത്തിലൂടെയാണ് തെലുങ്കിൽ തന്റെ സ്ഥാനം താരം ഉറപ്പിക്കുന്നത്. ജോസഫ് സിനിമയുടെ തമിഴ് റീമേക്കിൽ കൂടി ഒരു കരിയർ ബ്രേക്ക് സൃഷ്ടിക്കുവാനും താരത്തിന് സാധിച്ചിരുന്നു. സത്യത്തിൽ ഷാനിദിനോട് ആദ്യം ഇഷ്ടം തോന്നുന്നത് തനിക്ക് ആണെന്നും പിന്നെ വീട്ടുകാർ ചോദിച്ചപ്പോൾ താൻ വിവാഹത്തിന് സമ്മതിക്കുകയായിരുന്നു എന്നും ഒക്കെയാണ് ഷംന തുറന്നു പറഞ്ഞത്.

 

KERALA FOX
x