“ആരൊക്കെ വന്നാലും ആ ഒരു നഷ്ടം അതിന്റെ ശൂന്യത അത് അവിടെ തന്നെയുണ്ടാകും ,എങ്ങനെയൊക്കെയോ അതിജീവിച്ചു പോകുന്നു”, കണ്ണ് നിറഞ്ഞ് മഞ്ജു വാര്യർ

മലയാളി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു താരമാണ് മഞ്ജു വാര്യർ. മഞ്ജുവിന്റെ ജീവിതം എന്നും മലയാളികൾക്ക് വളരെ സുപരിചിതമായിട്ടുള്ള ഒന്നു തന്നെയായിരുന്നു എന്നതാണ് സത്യം. നിരവധി ആരാധകരെയാണ് മഞ്ജു വാര്യർ സ്വന്തമാക്കിയിരുന്നത്. മലയാള സിനിമയിൽ ഇന്ന് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഒരു നായിക കൂടിയാണ് മഞ്ജു. വിവാഹത്തിന് മുൻപ് വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രമായിരുന്നു മഞ്ജു അഭിനയിച്ചിരുന്നത്. ഇരുപതോളം ചിത്രങ്ങളിലാണ് താരം മികച്ച കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയത്. എന്നാൽ ആ ചിത്രങ്ങളെല്ലാം തന്നെ വളരെയധികം ശ്രദ്ധ നേടിയവയും ആയിരുന്നു. ആ ചിത്രങ്ങളിലൂടെയാണ് മഞ്ജു വാര്യർ എന്ന പ്രതിഭയെ പ്രേക്ഷകർ അറിഞ്ഞു തുടങ്ങിയത്. ഇന്നും ഓരോ പ്രേക്ഷകരും വീണ്ടും കാണാനാഗ്രഹിക്കുന്ന ചിത്രങ്ങൾ ആയിരുന്നു മഞ്ജുവിന്റെ.

 

ദിലീപുമായുള്ള പ്രണയവും പിന്നീടുള്ള വിവാഹവും ഒക്കെ മഞ്ജുവിനെ വാർത്തകളിൽ നിറച്ചു വച്ചിരുന്നു എന്നതാണ് സത്യം. ദിലീപുമായുള്ള വിവാഹത്തിന് ശേഷം ഒരു കുടുംബിനിയായി ഒതുങ്ങുവാൻ ആയിരുന്നു മഞ്ജുവിനെ ഇഷ്ടം. മകൾ മീനാക്ഷിക്ക് വേണ്ടി തന്റെ ജീവിതം മാറ്റിവയ്ക്കുകയായിരുന്നു മഞ്ജു ചെയ്തിരുന്നത്. ശേഷം ദിലീപുമായുള്ള ജീവിതം വിവാഹമോചനത്തിന്റെ അവസാനിച്ചപ്പോൾ വീണ്ടും സിനിമയിൽ സജീവമാവുകയും ചെയ്തിരുന്നു മഞ്ജു. ഇപ്പോൾ മലയാള സിനിമയിൽ ഏറ്റവും തിരക്കേറിയ നായകമാരിൽ ഒരാളായി മഞ്ജു മാറി കഴിഞ്ഞിരിക്കുകയാണ്. എന്നാൽ മകളും മഞ്ജുവും തമ്മിൽ ഇന്ന് ഒരു ബന്ധവുമില്ല എന്ന വാർത്തകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.

മഞ്ജുവിനൊപ്പം അല്ല മകളുടെ താമസം ദിലീപിനൊപ്പമാണ് മകൾ. എപ്പോഴും മഞ്ജുവിന്റെ വാർത്തകൾ സോഷ്യൽ മാധ്യമങ്ങളിൽ ഒക്കെ ഇടം പിടിക്കാറുണ്ട്. ഫ്ലവർസിൽ സംപ്രേഷണം ചെയ്ത ഒരുകോടി എന്ന പരിപാടിയിൽ എത്തിയ മഞ്ജുവിന്റെ വാർത്തകളാണ് എന്റെ ജീവിതത്തിലെ ഒരു തീരാനഷ്ടത്തെ കുറിച്ചാണ് മഞ്ജു ഈ പരിപാടിയിൽ സംസാരിക്കുന്നത്. ആരൊക്കെ ജീവിതത്തിലേക്ക് വന്നാലും ആ ഒരു നഷ്ടം അതിന്റെ ശൂന്യത അവിടെത്തന്നെ ഉണ്ടാകുമെന്നാണ് തനിക്ക് തോന്നുന്നത്. ആ വേദനയെ അതിജീവിച്ച് മുന്നോട്ട് പോകുന്നുവേന്നെ ഉള്ളൂ എന്നായിരുന്നു മഞ്ജു പറഞ്ഞിരുന്നത്.

 

ബന്ധങ്ങൾക്ക് വലിയ മൂല്യം നൽകുന്ന ഒരു വ്യക്തിയാണ് മഞ്ജു വാര്യർ എന്ന് അടുത്ത സുഹൃത്തുക്കൾ എല്ലാം തന്നെ പറയുന്നുണ്ട്. മകളെ കാണാൻ ഒരുപാട് ആഗ്രഹിക്കുന്ന ഒരു അമ്മ കൂടിയാണ് മഞ്ജു എന്നത് പ്രേക്ഷകർ പലപ്പോഴും ഓർമിക്കുന്ന കാര്യമാണ്. എന്നാൽ ദിലീപിന്റെ നിർദ്ദേശപ്രകാരം അല്ലാതെ തന്നെ മകൾ അച്ഛനൊപ്പം നിൽക്കാൻ തീരുമാനിക്കുകയായിരുന്നു. അച്ഛനോട് മീനുട്ടിക്കുള്ള സ്നേഹം എത്രയാണ് എന്ന് എനിക്ക് നന്നായി അറിയാം എന്നും അതുകൊണ്ട് ഞാൻ അവളെ അച്ഛനോടൊപ്പം നിർത്തുക ആണ് എന്നുമായിരുന്നു മഞ്ജു വിവാഹമോചന സമയത്ത് പറഞ്ഞിരുന്നത്. പിന്നീട് മകളെ കുറിച്ചുള്ള ചോദ്യങ്ങൾ വരുമ്പോൾ മനപൂർവം അതിൽ നിന്നും ഒഴിഞ്ഞു മാറുകയാണ് മഞ്ജു ചെയ്യാറുള്ളത്. ഈ പരിപാടിയിൽ തന്റെ വലിയ നഷ്ടത്തെക്കുറിച്ച് മഞ്ജു പറഞ്ഞതിന്റെ ഒരു പ്രമോയായിരുന്നു ആദ്യം വൈറലായിരുന്നത്. മകളെക്കുറിച്ചുള്ള നഷ്ടത്തെക്കുറിച്ച് ആയിരുന്നു മഞ്ജു ഉദ്ദേശിച്ചത് എന്നായിരുന്നു ആദ്യം പ്രേക്ഷകർ തിരക്കിയത്.

KERALA FOX

Articles You May Like

x