ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവെച്ച് “ന്നാ താൻ കേസ് കൊട് ” ചിത്രത്തിലെ താരം രാജേഷ് മാധവൻ , ആശംസകളുമായി സിനിമാലോകവും ആരാധകരും

മലയാളി പ്രേക്ഷകർക്ക് പ്രത്യേകിച്ച് ഒരു ആമുഖത്തിന്റെ ആവശ്യമില്ലാത്ത താരമാണ് രാജേഷ് മാധവൻ. നിരവധി ചിത്രങ്ങളുടെ ഭാഗമായി രാജേഷ് മാറുകയും ചെയ്തിട്ടുണ്ട്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലാണ് താരം മികച്ച പ്രകടനം കാഴ്ചവച്ചിരിക്കുന്നത്. അടുത്തകാലത്ത് ശ്രദ്ധിക്കപ്പെട്ട ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലൂടെ ആയിരുന്നു താരത്തെ പ്രേക്ഷകരെല്ലാം കൂടുതലായും അടുത്ത് അറിഞ്ഞിരുന്നത്. നിരവധി ആരാധകരെ സ്വന്തമാക്കിയ താരത്തിന്റെ സുരേഷേട്ടൻ എന്ന കഥാപാത്രമാണ് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടത്. ചിത്രത്തിലെ ഏറ്റവും വലിയ മികച്ച ഘടകം കൂടിയായിരുന്നു രാജേഷ് മാധവിന്റെ അവിസ്മരണീയമായ പ്രകടനം എന്നത്.. രാജേഷിനെ കുറിച്ച് പ്രേക്ഷകർക്ക് അറിയാത്ത ഒരുപാട് കാര്യങ്ങളുണ്ട്. അതിൽ ഒന്നാമത്തെ കാര്യം എന്നത് രാജേഷ് ഒരു കാസ്റ്റിംഗ് ഡയറക്ടർ ആണ് എന്നതാണ്.

ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന്റെ കാസ്റ്റിംഗ് നിർവഹിച്ചിരുന്നതും രാജേഷ് തന്നെയായിരുന്നു. താരത്തിന്റെ ജീവിതത്തിലെ ഒരു പുതിയ സന്തോഷവാർത്തയാണ് ഇപ്പോൾ എവിടെയും ചർച്ചയായി മാറിയിരിക്കുന്നത്. എസ്ഡിപി ഫ്രെയിംസിന്റെ ബാനറിൽ സന്തോഷ് കുരുവിള നിർമ്മിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ രാജേഷ് മാധവാണ് എന്നതാണ് ഈ വാർത്ത. ചിത്രത്തിന്റെ മറ്റു വിവരങ്ങൾ ഒക്കെ തന്നെ പുറത്തു വരിക 22 നായിരിക്കും. ചിത്രീകരണം വൈകാതെ തന്നെ ഉണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. രാജേഷ് ഇനി മുതൽ സംവിധായകൻ എന്ന പേരിൽ അറിയപ്പെടും എന്ന് സന്തോഷത്തിലാണ് ഓരോ പ്രേക്ഷകരും. സുരേഷേട്ടൻ ഇത്രയ്ക്ക് വലിയ ഒരാളായിരുന്നോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ഇത്രയും കഴിവുള്ള ഒരു വ്യക്തിയാണ് എന്നത് ഇതുവരെ മനസ്സിലായിരുന്നില്ല എന്നും ചിലർ പറയുന്നുണ്ട്. കാസർഗോഡ് കൊളത്തൂർ സ്വദേശിയാണ് യഥാർത്ഥത്തിൽ രാജേഷ്. വിഷ്വൽ മീഡിയയിലാണ് ബിരുദാനന്തര ബിരുദം നേടിയിരിക്കുന്നത്.

ദൃശ്യമാധ്യമങ്ങളിൽ ഒക്കെ ജോലി ചെയ്തു കൊണ്ടായിരുന്നു സിനിമ എന്ന സ്വപ്നത്തിലേക്ക് രാജേഷ് എത്തുന്നത്. ” അസ്തമയം വരെ” എന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളറായാണ് ആദ്യമായി സിനിമ കുടുംബത്തിന്റെ ഭാഗമായി രാജേഷ് മാറിയത്. ഒരു അഭിനേതാവ് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതാകട്ടെ ദിലീഷിന്റെയും ശ്യാം പുഷ്കരന്റെയും മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയും. ഒരു കഥ പറഞ്ഞു കേൾപ്പിക്കാൻ പോയപ്പോഴാണ് ഈ കഥാപാത്രം തേടിയെത്തുന്നത്. പിന്നീട് തൊണ്ടിമുതലും ദൃക്സാക്ഷികളും എന്ന ചിത്രത്തിന്റെ സഹ സംവിധായകനായും പ്രവർത്തിച്ചു വന്നു. നിരവധി സംസ്ഥാന അവാർഡുകളും ദേശീയ അവാർഡുകൾ വാങ്ങിക്കൂട്ടിയ തിങ്കളാഴ്ച നിശ്ചയത്തിന്റെ കാസ്റ്റിംഗ് ഡയറക്ടർ, ക്രിയേറ്റീവ് ഡയറക്ടർ ഒക്കെ രാജേഷ് ആയിരുന്നു. ഇത് ഇപ്പോഴും പലർക്കും അറിയാത്ത കാര്യം തന്നെയാണ്. നിരവധി ആരാധകരാണ് രാജേഷിന് ഉള്ളത്.

 

KERALA FOX
x