പോസ്റ്റ്മോർട്ടം ടേബിളിൽ നിന്നും ജീവിതത്തിലേക്കെത്തി , ഓർമ്മകൾ മുഴുവൻ നഷ്ടമായി , മനു എന്ന യുവാവിന്റെ ജീവിതത്തിൽ സംഭവിച്ചത് ഞെട്ടിക്കും

മരിച്ചെന്ന് കരുതി പോസ്റ്റ്ർമോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റിയ ശരീരം, ബന്ധുക്കളുടെ സംശയത്തിന്റെ അടിസ്ഥാനത്തിൽ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നു. അവിടെ നിന്നും മാസങ്ങളോളമുള്ള ചികിത്സയുടെയും പരിശ്രമത്തിന്റെയും ഫലമായി ജീവൻ തിരികെ ലഭിക്കുന്നു . സിനിമയെ പോലും വെല്ലുന്നതാണ് മനു എന്ന വ്യക്തിയുടെ ജീവിതകഥ. കാസർകോട് സ്വദേശിയായ മനു ഒരു ചാനൽ പരിപാടിക്കിടയിൽ തന്റെ അനുഭവങ്ങൾ പങ്കുവച്ചത്. മനുവിന്റെ അതിജീവനത്തിന്റെ കഥ ഇങ്ങനെയാണ്..ലോറി ഡ്രൈവർ ആയി ജോലി ചെയ്യുന്നതിനിടെയാണ് ജീവിതം തന്നെ മാറ്റി മറിച്ച ആ അപകടമുണ്ടായത്. മനു ഓടിച്ചിരുന്ന ലോറിയും ഒരു ടൂറിസ്റ്റു ബസ്സും കൂട്ടിയിടിച്ചു. പയ്യന്നൂർ വച്ചാണ് അപടക്കമുണ്ടായത്. അപകടം നടന്ന 3 മണിക്കൂറിന് ശേഷമാണ് മനുവിനെ ലോറിക്കകത്തു നിന്നും പുറത്തെടുക്കുന്നത്. ലോറി അത്രത്തോളം തകർന്നു പോയിരുന്നു .

പയ്യന്നൂർ പോലീസ് മനുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . മനുവിനെ പരിശോധിച്ച ഡോക്ടർ മനു മരിച്ചെന്ന് വിധിയെഴുതി .വൈകുന്നേരം പോലീസ് സർജൻ വന്നതിനു ശേഷമേ പോസ്റ്റ്മോർട്ടം നടത്താനാകൂ എന്നും ബന്ധുക്കളെ അറിയിച്ചു. അങ്ങനെ പോസ്റ്റുമോർട്ടത്തിനായി മനുവിന്റെ ശരീരം മോർച്ചറിയിലേക്ക് മാറ്റി. ഇതിനിടയിൽ മനുവിന്റെ ബന്ധുക്കളുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന, ആംബുലൻസ് ഡ്രൈവർ ആയിരുന്ന ഒരു സുഹൃത്ത്, മനുവിന്റെ അളിയനോട് പറഞ്ഞു ..നമുക്ക് മറ്റൊരു ആശുപത്രിയിൽ കൊണ്ടുപോകാം. ഒരല്പം ജീവൻ ശരീരത്തിൽ തുടിക്കുന്നുണ്ടെകിൽ അത് അവർ കണ്ടെത്തി മനുവിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരും . ഇത് കേട്ട ബന്ധുക്കൾ മനുവിന്റെ ശരീരം വിട്ടുനൽകണം എന്ന ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടു. എന്നാൽ പോസ്റ്റ്മോർട്ടം ചെയ്യാൻ വച്ചിരിക്കുന്ന ബോഡി വിട്ടുനൽകാൻ സാധിക്കില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു ..ഇതോടെ മനുവിന്റെ കുടുംബം ചില സന്നദ്ധ പ്രവർത്തകരുടെയെല്ലാം സഹായത്തോടെ വീണ്ടും ആശുപത്രി അധികൃതരോട് സംസാരിച്ചു.

. അവസാനം icu യൂണിറ്റ്  ഉള്ള ഒരു ആംബുലന്സുമായി വന്നാൽ ബോഡി വിട്ടുനൽകാമെന്ന് ആശുപത്രി അധികൃതർ സമ്മതിച്ചു. കൂടാതെ മരിച്ചു എന്നൊഴുതിയ റിപ്പോർട്ട് തിരുത്തിയ ശേഷമായിരിക്കും ബോഡി നൽകുക എന്നും അധികൃതർ അറിയിച്ചു. അങ്ങനെ അവിടെ നിന്നും മനുവിന്റെ അനക്കമറ്റ ശരീരവുമായി ആംബുലൻസ് മംഗലാപുരം ആശുപത്രിയിലേക്ക് യാത്രയായി. മംഗലാപുരം ആശുപത്രിയിൽ എത്തിച്ച മനുവിനെ പരിശോധിച്ച ഡോക്ടറും ആദ്യം പറഞ്ഞ മറുപടി ഇനി ഒന്നും ചെയ്തിട്ട് കാര്യമില്ല എന്നാണ് .. പ്രഥമ ശുശ്രൂഷ ലഭിച്ചിരുന്നെകിൽ ഒരുപക്ഷേ ആളെ രക്ഷിക്കാൻ കഴിയുമായിരുന്നു എന്നും ഡോക്ടർ ബന്ധുക്കളെ അറിയിച്ചു. എന്തായാലും ഒന്ന് ശ്രമിച്ചു നോക്കട്ടെ എന്നുള്ള ധാരണയിൽ ഡോക്ടർസ് മനുവിന് ചികിത്സ നൽകിത്തുടങ്ങി. തുടർന്നുള്ള 6 ദിവസം മനുവിന്റെ ശരീരത്തു രക്തം കയറ്റി ഇറക്കിയുള്ള ട്രീത്മെന്റ്റ് ചെയ്തുകൊണ്ടിരുന്നു. 6 ദിവസങ്ങൾക്ക് ശേഷമാണ് മെനുവിൽ പ്രതീക്ഷ വയ്ക്കാം എന്ന് ഡോക്ടർസ് പറയുന്നത്. പിന്നീട് 16 ദിവസങ്ങൾക്ക് ശേഷമാണ് മനുവിന് ബോധം ലഭിക്കുന്നത്. ഒന്നരമാസത്തെ ചികിത്സയ്ക്ക് ശേഷം മനു തിരികെ വീട്ടിലെത്തി. വീട്ടിലെത്തിയ ശേഷവും ഒന്നര വർഷത്തോളം കിടപ്പിലായിരുന്നു മനു.എന്നാൽ അപകടം സംഭവിച്ചതിന് മുൻപുള്ള ജീവിതം മുഴുവൻ മനു മറന്നിരുന്നു , എഴുതാനും വായിക്കാനും ജീവിതമെന്താണ് എങ്ങനെയാണു എന്നെല്ലാം മറന്നിരുന്നു ..

അമ്മയെയും പെങ്ങളെയും മറ്റുള്ളവർ പറയുന്നത് കേട്ട് ആരൊക്കെയാണെന്ന് മനുവിന് മനസിലായി. എന്നാൽ കൂടെ നിന്ന് പരിചരിക്കുന്ന സ്വന്തം ഭാര്യയെ മനു തിരിച്ചറിഞ്ഞില്ല. തന്നെ നോക്കാൻ വന്നേക്കുന്ന ഏതോ ഹോം നേഴ്‌സ് ആണ് അവർ എന്നു മനു കരുതി. കിടപ്പിലായ മനുവിനെ കുറിച്ച കാണാനെത്തിയ ചില ബന്ധുക്കളും സുഹൃത്തുക്കളും അടക്കം പറയുന്നത് മനു കേൾക്കാനിടയായി.  ഇനി ഇവന് നടക്കാൻ സാധിക്കുമോ ? അതോ ജീവിതാവസാനം വരെ കിടക്കേണ്ടി വരുമോ ? ഇനി അഥവാ എഴുനേൽക്കാൻ സാധിച്ചാലും മരണം വരെ ഊന്നുവടിയുമായി കഴിയേണ്ടി വരില്ലേ …തുടങ്ങിയ അടക്കം പറച്ചിലുകൾ മനുവിനെ മാനസികമായി തളർത്തി . ഭാര്യയുടെ പിതാവ് വന്ന് കാര്യങ്ങൾ പറയുമ്പോഴാണ് തനിക്കൊരു ഭാര്യ ഉടനെന്നുള്ള സത്യം മനു തിരിച്ചറിയുന്നത്. തന്നെ നോക്കിയ ഹോം നഴ്‌സ് തന്റെ ഭാര്യയാണെന്ന് ഉൾക്കൊള്ളാൻ മനുവിന് ഒരുപാട് നാൾ എടുത്തു. ഒന്നര വർഷത്തിന് ശേഷം മനു പതിയെ എഴുന്നേക്കാം എന്ന അവസ്ഥയിലെത്തി. ഒരു കുഞ്ഞ് പിച്ച വച്ച് നടക്കുന്നപോലെ മനു ജീവിതത്തിലേക്ക് പിച്ച വച്ച് തുടങ്ങിയ സമയമായിരുന്നു അത്.

ഈ സമയത്ത് ആശുപത്രി ബില്ലടയ്‌ക്കാൻ സഹായിച്ചവരിൽ ചിലർ ആ പണം തിരികെ കിട്ടിയാൽ കൊള്ളാമായിരുന്നു എന്ന ആവശ്യവുമായി മനുവിനെ തേടിയെത്തി. എന്നാൽ പണം തിരികെ കൊടുക്കാൻ സാധിക്കാതെ അവസ്ഥയിൽ നിൽക്കുന്ന മനുവിന് വീട്ടിലെ അവസ്ഥ കാരണം വീണ്ടും കടം വാങ്ങേണ്ടിവന്നു . മറ്റുവഴികളെലാം അടഞ്ഞപ്പോൾ മനു ജോലി അന്വേഷിക്കാൻ ആരംഭിച്ചു. ഈ അവസ്ഥയിലിരികുനൻ ആൾക്ക് ആര് ജോലി നൽകാനാണ് എന്നു മനസിലായപ്പോൾ മനു രണ്ടും കൽപ്പിച്ച തൊഴിലുറപ്പ് ജോലിക്കായി പോയിത്തുടങ്ങി . ഒരു ദിവസത്തെ കൂലി 311 രൂപ. ഇതുകൊണ്ടൊന്നും കൊടുക്കുമ്പം മുന്നോട്ട് പോകില്ലെന്ന് സത്യം മനുവിനറിയാമായിരുന്നു ..എന്നിരുന്നാലും ഉള്ളതാവട്ടെ എന്നു കരുതി. ഒരു ദിവസം പോലും മുടക്കം വരുത്താതെ മനു തൊഴിലുറപ്പ് പാനിക് പോയി . ഇപ്പോൾ നല്ലപോലെ ഒന്ന് നില്ക്കാൻ പോലും കഴിയുന്നില്ലെങ്കിൽ പോലും മനു ജോലിക്ക് പോകുകയാണ്. വീഴ്ചകളിൽ തളരാതെ മുന്നോട്ട് പോകാൻ ആ ചെറുപ്പകാരൻ സാധിച്ചത് അവന്റെ മനസിന്റെ ബലം കൊണ്ടാണ്.


അപകടങ്ങൾ ഒഴിയാത്ത ജീവിതം ആണ് മനുവിന്റേതെന്ന് ഞാൻ പറഞ്ഞിരുന്നല്ലോ …ആദ്യ അപകടം 2 വയസ്സിൽ, 10 വയസ്സുള്ളപ്പോൾ അച്ഛൻ അമ്മയെ ഉപേക്ഷിച്ചു പോകുന്നു . മദ്യപാനിയായ അച്ഛൻ , അച്ഛന്റെ മർദ്ദനം, പട്ടിണി ഇങ്ങനെയുള്ള ഒരു ബാല്യമായിരുന്നു മനുവിന്റേത് . 8 ആം ക്ലാസ്സിൽ പഠിക്കുമ്പോൾ മരത്തിൽ നിന്നും വീണ് മറ്റൊരു അപടകത്തിനും ഇരയാകേണ്ടി വന്നു മനുവിന് . ഉപജീവനത്തിന് വേണ്ടി ചെറുപ്പം മുതലേ ഓരോരോ ജോലികൾ ചെയ്തുവന്നിരുന്ന മനു ഒരിക്കൽ തെങ്ങുകയറുന്നതിന്റെ കടന്നൽ ആക്രമണത്തിന് ഇരയായി അപകടത്തിൽ പെട്ടു . 14 കുത്താണ് അന്ന് മനുവിനേറ്റത് . അതിനു ശേഷം പിനോടൊരിക്കൽ ഒരു ഓട്ടോറിക്ഷ മനുവിനെ ഇടിച്ചു തെറിപ്പിച്ചു. ഇത്തരത്തിൽ അപകടങ്ങൾ ഒഴിയാത്ത ഒരു ജീവിതമായിരുന്നു മനുവിന്റേത് . ഇത്രയൊക്കെ ആയിട്ട് മനു വിധിക്ക് മുന്നിൽ തല കുനിച്ചില്ല. ഓരോ നിമിഷവും വീഴുമ്പോഴും പിടിച്ചെഴുനേൽക്കാൻ ആ യുവാവ് ശ്രമിച്ചുകൊണ്ടേ ഇരുന്നു. ഇന്ന് മനു ഒരുപാട് പേർക്ക് ഒരു പ്രചോദനമാണ്.

KERALA FOX

Articles You May Like

x