നിവിൻ പോളി ചിത്രം ആക്ഷൻ ഹീറോ ബിജുവിലെ ഒറ്റ രംഗം കൊണ്ട് പ്രേഷകരുടെ ശ്രെധ നേടിയ പ്രിയ നടി മേരിയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട ഒരു സിനിമയാണ് ആക്ഷൻ ഹീറോ ബിജു. സാധാരണക്കാരായ ജനങ്ങളുടെ കഥ പറഞ്ഞ സിനിമ തന്നെയാണ് ആക്ഷൻ ഹീറോ ബിജു എന്ന് പറയണം. നിരവധി ആരാധകരെ സ്വന്തമാക്കാൻ ഈ ചിത്രത്തിന് സാധിച്ചു. നിവിൻ പൊളിയുടെ അഭിനയ ജീവിതത്തിൽ വലിയൊരു കരിയർ ബ്രെക്ക് തന്നെയാണ് ഈ ചിത്രത്തിലൂടെ നേടിയെടുത്തത്. ചിത്രത്തിൽ വളരെയധികം ട്രോളുകൾക്കും മറ്റും കാരണമായ രണ്ട് കഥാപാത്രങ്ങൾ ആയിരുന്നു നിവിൻ പോളിയുടെ അടുത്ത് പരാതി പറയാൻ വേണ്ടിയെത്തുന്ന കഥാപാത്രങ്ങൾ. പോലീസിനെ ഇവർക്ക് പേടിയാണ് എന്ന് പറഞ്ഞുകൊണ്ട് എത്തുന്ന ജോജുവിന്റെ കഥാപാത്രത്തെ നോക്കി സാറിന്റെ പേര് മിനിയെന്നാണോ എന്ന് ചോദിക്കുന്ന ഇവരുടെ കഥാപാത്രം വളരെയധികം ശ്രദ്ധ നേടിയിരുന്നു എന്നതാണ് സത്യം.

ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിൽ മേരി എന്ന താരം അവതരിപ്പിച്ച കഥാപാത്രം വളരെയധികം ശ്രദ്ധ നേടിയിരുന്നു. താരത്തിന്റെ യഥാർത്ഥ ജീവിതമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഒരു ലക്ഷംവീട് കോളനിയിലാണ് മേരി താമസിക്കുന്നത്. ഇപ്പോൾ ലോട്ടറി വില്പനയാണ് ഉപജീവനമാർഗമായി മേരി തിരഞ്ഞെടുത്തത്. ഒരുപാട് പ്രതീക്ഷയോടെ ഒരു വീട് മറ്റും വയ്ക്കുകയായിരുന്നു മേരി ചെയ്തത് എന്നാൽ സകല പ്രതീക്ഷകളും തെറ്റി പോവുകയാണ് ചെയ്തത്. 35 ഓളം സിനിമകളിലാണ് ഇതിനോടകം അഭിനയിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇനിയും അവസരങ്ങൾ വരുമെന്നാണ് കരുതിയത്. ലോട്ടറി ആയിരുന്നു ആദ്യം ഉപജീവനമാർഗം. 300- 500 രൂപയൊക്കെയാണ് ഒരു ദിവസം കിട്ടിക്കൊണ്ടിരുന്നത്.

ആദ്യമായി സിനിമയിൽ അഭിനയിച്ചപ്പോൾ 5000 രൂപ ലഭിക്കുകയും ചെയ്തു. തുച്ഛമായ തനിക്ക് 5000 രൂപ ഒരു വലിയ തുക തന്നെയായിരുന്നു. പിന്നെയും അവസരങ്ങൾ വരികയും പലരും സിനിമയിൽ വിളിക്കുകയും ചെയ്തു. അങ്ങനെയായമിഷം വളരെ സന്തോഷത്തോടുകൂടിയാണ് സിനിമയെ നോക്കി കണ്ടത്. സിനിമയിൽ അവസരങ്ങൾ വന്ന സമയത്ത് വീടും മറ്റും പണിയുവാനായി തുടങ്ങിയിരുന്നു. എന്നാൽ പതിയെ സിനിമയിലെ അവസരം കുറഞ്ഞു. ആരും വിളിക്കാതെയായി. വീണ്ടും അവസ്ഥ ദയനീയമായി എന്നാണ് മേരി പറയുന്നത്. ഇപ്പോൾ വീണ്ടും ലോട്ടറി കച്ചവടത്തിലേക്ക് തന്നെ ഇറങ്ങിയിരിക്കുകയാണ് മേരി. ലോട്ടറി കച്ചവടത്തിൽ ഇറങ്ങിയെങ്കിലും ഇപ്പോഴും കയ്യിൽ ഒരു ഫോൺ കരുതാറുണ്ട്.

ആരെങ്കിലും വിളിച്ച് അവസരങ്ങൾ ഉണ്ടെന്ന് പറഞ്ഞാലോ, അതുകൊണ്ട് തന്നെയാണ് താരം ഇപ്പോൾ കൂടുതലായും ഫോണുമായി ലോട്ടറി കച്ചവടത്തിൽ ഇറങ്ങുന്നത്. സിനിമയിൽ നിരവധി അവസരങ്ങൾ ലഭിച്ചിരുന്ന ഒരു താരം തന്നെയാണ് മേരി. എന്നാൽ കോവിഡ് കാലഘട്ടവും മറ്റുമായിരുന്നു എല്ലാ താരങ്ങളെയും പോലെ മേരിയെയും തളർത്തി കളഞ്ഞത്. ഇപ്പോൾ വീണ്ടും മേരി ലോട്ടറി ബിസിനസുമായി തിരക്കിലാണ്. ആരെങ്കിലും വിളിക്കുമെന്ന് അതിയായ പ്രതീക്ഷയും താരത്തിനുണ്ട്. വീണ്ടും ഒരു മനോഹര ജീവിതം സ്വപ്നം കാണുന്നുണ്ട് മേരി .

KERALA FOX
x