“പഴയ മൂത്രമാണേൽ മണം ഉണ്ടാകും , പക്ഷെ ഫ്രഷ് മൂത്രം ആണേൽ കുഴപ്പമില്ല , മൂത്രം ബക്കറ്റിലാക്കി അതിൽ കാൽ മുക്കി വെച്ചിരിക്കാറുണ്ട്” , രോഗത്തിന് നല്ല മാറ്റം ഉണ്ടെന്ന് നടൻ കൊല്ലം തുളസി

മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനായ കൊല്ലം തുളസി എന്ന നടനെ അറിയാത്തവർ വളരെ ചുരുക്കം ആയിരിക്കും എന്നതാണ് സത്യം. തന്റെ അഭിപ്രായങ്ങൾ ആരുടെ മുഖത്ത് നോക്കിയും തുറന്നുപറയാൻ യാതൊരു മടിയുമില്ലാത്ത വ്യക്തിയാണ് കൊല്ലം തുളസി. അതുകൊണ്ട് തന്നെയാണ് അദ്ദേഹം എപ്പോഴും ശ്രദ്ധ നേടുന്നത്. പലപ്പോഴും പലതാരത്തിലുള്ള വിവാദപരമായ വെളിപ്പെടുത്തലുകളും നടത്തിയിട്ടുമുണ്ട് താരം. ഇതിൽ പല വെളിപ്പെടുത്തലുകളും വളരെയധികം വൈറലായി മാറുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ അദ്ദേഹം പറയുന്നത് യൂറിന് തെറാപ്പിയെ കുറിച്ചാണ്. അദ്ദേഹം യൂറിൻ തെറാപ്പിയെ കുറിച്ച് പറയുന്ന വാക്കുകൾ ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. പല പ്രമുഖരും യൂറിൻ തെറാപ്പി ചെയ്യുന്നുണ്ട് എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. അദ്ദേഹത്തിന്റെ അത്തരം വെളിപ്പെടുത്തലുകൾ പലപ്പോഴും വലിയ തോതിലുള്ള വിവാദങ്ങൾക്കാണ് തിരി കൊളുത്തിയിട്ടുള്ളത്.

താരം പറയുന്നത് താൻ യൂറിൻ തെറാപ്പി ചെയ്യുന്നുണ്ട് എന്നും തനിക്ക് നല്ല ഫലം കിട്ടി എന്ന് ആയിരുന്നു. ഈ വാദത്തോട് അടിസ്ഥാനപരമായി യോജിക്കാൻ സാധിക്കില്ല എന്നാണ് ആരോഗ്യപ്രവർത്തകർ തന്നെ പറഞ്ഞിരുന്നത്. ഒരു ഓൺലൈൻ ചാനൽ നൽകിയ അഭിമുഖത്തിൽ ഇപ്പോൾ ഇക്കാര്യത്തെക്കുറിച്ച് താരം തന്നെ പറയുന്നതാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്, എനിക്ക് ഒരുപാട് രോഗങ്ങൾ ഉള്ള ആളാണ്. കാൻസർ വന്നിട്ടുണ്ട്. ന്യൂറോപ്പതി ഉണ്ട്. എന്റെ വലതു കണ്ണിന് കാഴ്ചയില്ല, ചെറിയ വിറയിൽ ഉണ്ട്. കൈകാലുകൾക്ക് ശേഷിക്കുറവ് ഉണ്ട്. അങ്ങനെ അസുഖങ്ങൾ എനിക്ക് ഒരുപാട് ആണ് പക്ഷേ അതിനെയൊക്കെ ഞാനിപ്പോൾ അതിജീവിച്ചുകൊണ്ടിരിക്കുകയാണ് ശരീരത്തിൽ ചൊറിച്ചിൽ ഉള്ള സ്ഥലത്ത് മൂത്രം പുരട്ടിയും മസാജ് ചെയ്യും. തലയിൽ എണ്ണയ്ക്ക് പകരം മൂത്രം പുരട്ടി മസാജ് ചെയ്യും. മറ്റുള്ളവർക്ക് ഇതുപോലെ ആകുമോ എന്നറിയില്ല. പക്ഷേ എനിക്ക് ഇങ്ങനെയുള്ള ഗുണങ്ങൾ ഉണ്ടായി. ഞാൻ ആറുമാസമായി ഒരു തെറാപ്പി ചെയ്യുന്നുണ്ട്. ഇത് കേൾക്കുമ്പോൾ നിങ്ങൾക്ക് പുച്ഛവും ചിരിയും ഒക്കെ വന്നേക്കാം. യൂറിൻ തെറാപ്പി എന്ന് പറഞ്ഞാൽ സ്വന്തം മൂത്രം കുടിക്കുക എന്ന് തന്നെയാണ്. സാക്ഷാൽ പരമശിവൻ പോലും ഇത് ചെയ്തിട്ടുണ്ട്. ബൈബിളും ഖുറാനിലും ഒക്കെ ഇതിനെക്കുറിച്ച് പറയുകയും ചെയ്തിട്ടുണ്ട്.

മൂത്രം എന്നത് ശുദ്ധമായ ജലമാണ്. ഇത് കുടിക്കുമ്പോൾ നിങ്ങൾക്ക് പ്രതിരോധശേഷി ലഭിക്കുകയാണ് ചെയ്യുക. രോഗനിവാരണത്തിന് ഇത് വളരെയധികം നല്ലതാണ്. എനിക്ക് ആറുമാസം കൊണ്ട് വന്നത് വലിയ മാറ്റമാണ്, സ്വന്തം തന്നെയാണ് കുടിക്കുന്നത്. അന്യന്റെ അല്ല. ഞാൻ എന്റെ കാലിന്റെ അസുഖം മാറ്റാൻ പഴയ മൂത്രം ബക്കറ്റിൽ എടുത്ത് അതിൽ കാൽ ഇട്ടു ഇരിക്കാറുണ്ട്. ഒരുപാട് മാറ്റങ്ങൾ ഉണ്ട് ഇത് നിങ്ങളെ പ്രേരിപ്പിക്കാൻ പറയുന്നതല്ല. എന്റെ അനുഭവമാണ് എന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. പലതരത്തിലുള്ള കമന്റുകളാണ് അദ്ദേഹത്തിന്റെ ഈ ഒരു പ്രസ്താവനയ്ക്ക് താഴെ വരുന്നത്. നിരവധി ആളുകളാണ് അദ്ദേഹത്തിന് വിമർശനാത്മകമായ കമന്റുകൾ നൽകുന്നത്.

KERALA FOX
x