10 മാസത്തെ കാത്തിരിപ്പിനൊടുവിൽ സന്തോഷ വാർത്ത ആരാധകരുമായി പങ്കുവെച്ച് പ്രേഷകരുടെ പ്രിയ നടി ഗൗരി കൃഷ്ണ , ആശംസകളുമായി ആരാധകർ

പൗർണമി തിങ്കൾ എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയ താരമാണ് ഗൗരി കൃഷ്ണ. നിരവധി ആരാധകരെ ആയിരുന്നു താരം സ്വന്തമാക്കിയിരുന്നത്. നടിയുടെ വിവാഹനിശ്ചയ വാർത്തകളൊക്കെ നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തിട്ടുണ്ട്. താരം സോഷ്യൽ മീഡിയയിലും സജീവമാണ്. സ്വന്തമായി ഒരു യൂട്യൂബ് ചാനലും താരത്തിനുണ്ട്. യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങളൊക്കെ തന്നെ താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വിശേഷ വാർത്തയാണ് താരം പങ്കുവെച്ചിരിക്കുന്നത്. വിവാഹനിശ്ചയം കഴിഞ്ഞ് കുറെ നാളുകൾ ആണെങ്കിലും താരം എന്നാണ് വിവാഹിത ആവുന്നത് എന്ന് പ്രേക്ഷകർക്ക് അറിയാൻ സാധിച്ചിരുന്നില്ല. ഇപ്പോൾ തന്റെ വിവാഹ തീയതിയാണ് താരം പറയുന്നത്. താൻ ഉടനെ വിവാഹിതയാവുമെന്നാണ് താരം അറിയിച്ചിരിക്കുന്നത്. വിവാഹ തീയതി പരസ്യപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ താരം.


കൊറോണയുടെ സമയത്തായിരുന്നു ഗൗരിയുടെ കല്യാണ ആലോചന നടന്നിരുന്നത്. വിവാഹ നിശ്ചയത്തിന്റെ വീഡിയോ താരം യൂട്യൂബിലൂടെ പ്രേക്ഷകർക്ക് മുൻപിലേക്ക് പങ്കുവച്ചിട്ടുണ്ടായിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു അത് വൈറലായി മാറിയിരുന്നത്. ആദ്യം വിവാഹം നിശ്ചയ തീയതി എടുത്തിരുന്നുവെങ്കിലും രണ്ടു വീട്ടുകാർക്കും കൊറോണ ബാധിച്ചത് കാരണം വിവാഹ നിശ്ചയവും നീട്ടി വയ്ക്കേണ്ടതായി വന്നിരുന്നു. ജനുവരിയിലാണ് ആദ്യം വിവാഹനിശ്ചയം തീരുമാനിച്ചിരുന്നത്. ഇപ്പോൾ 10 മാസങ്ങൾക്ക് ശേഷമാണ് ഇരുവരുടെയും വിവാഹം നടക്കാൻ പോകുന്നത്. പൗർണമിതിങ്കളിന് ശേഷം നായികയായി മറ്റ് സീരിയലുകളിൽ ഒന്നും തന്നെ ഗൗരി വേഷമിട്ടിരുന്നില്ല. ഗൗരിയുടെ പ്രകടനം പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ടത് തന്നെയാണ്. സോഷ്യൽ മീഡിയയിൽ സജീവമായതുകൊണ്ട് തന്നെ തന്റെ വിശേഷങ്ങളൊക്കെ ഗൗരി പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിക്കാറുണ്ട്.

ചില ഫോട്ടോഷൂട്ടുകളിലും താരം തിളങ്ങാറുണ്ട്. ഒരു പ്രത്യേക രീതിയിലാണ് ഗൗരി തന്റെ വിവാഹ നിശ്ചയം പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്. സേവ് ദി ഡേറ്റ് ഒന്നുമല്ല അതിനുവേണ്ടി താരം കണ്ടു പിടിച്ചിരിക്കുന്നത് ഈ മാർഗം. വളരെ വ്യത്യസ്തമായ രീതിയിലാണ് ഈ കാര്യം പ്രേക്ഷകരെ താരം എത്തിച്ചിരിക്കുന്നത്. കല്യാണ സാരിയിൽ വരന്റെയും വധുവിന്റെയും പേരിനൊപ്പം കല്യാണ തീയതി കൂടി തുന്നിച്ചേർത്ത ഒരു വീഡിയോ പങ്കു വച്ചുകൊണ്ടാണ് താരം ഈ വിശേഷവാർത്ത പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്. പൗർണമിതിങ്കൾ എന്ന സീരിയലിന്റെ സംവിധായകനാണ് മനോജ്. മനോജാണ് ഗൗരിയുടെ വരൻ. ഇരുവരും ഒരുമിച്ചുള്ള വിവാഹനിശ്ചയത്തിന്റെ വീഡിയോ ഇതിനുമുമ്പ് തന്നെ വൈറലായി മാറിയിരുന്നു.

ഇപ്പോൾ ഇവരുടെ വിവാഹതീയതി അറിഞ്ഞ് ഏറെ സന്തോഷത്തിലാണ് പ്രേക്ഷകർ. നവംബർ 24 ആം തീയതിയാണ് ഇവരുടെ വിവാഹം. രണ്ടുപേരും പുതിയൊരു ജീവിതത്തിലേക്ക് കടക്കുന്നത്. ആ സമയത്താണ് ആദ്യം ഇഷ്ടം മനോജ് തുറന്നു പറഞ്ഞത്. ആ സമയത്ത് വീട്ടുകാരോട് ആലോചിക്കണം എന്നായിരുന്നു താൻ മറുപടി പറഞ്ഞത് എന്നാണ് ഗൗരി പറയുന്നത്. വീട്ടുകാരുടെ സമ്മതം ലഭിച്ചതോടെയാണ് ഫെബ്രുവരിയിൽ ഇരുവരുടെയും വിവാഹ നിശ്ചയം നടക്കുന്നത്.

KERALA FOX

Articles You May Like

x