“അയോൺബോക്സ് കൊണ്ടുള്ള അടിയിൽ തലപൊട്ടി സ്റ്റിച്ച് ഇടേണ്ടി വന്നു” , അനുഭവം തുറന്ന് പറഞ്ഞ് പ്രേഷകരുടെ പ്രിയ നടി മഞ്ജു വാര്യർ

വളരെ കുറച്ച് ചിത്രങ്ങൾ കൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടാൻ സാധിച്ച നടിയായിരുന്നു മഞ്ജു വാര്യർ. വളരെ പെട്ടെന്ന് തന്നെ ശക്തമായ കഥാപാത്രങ്ങളുടെ ഭാഗമായി മാറാൻ മഞ്ജുവിന് സാധിച്ചിരുന്നു. വിവാഹശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്ത് മഞ്ജു ഒരു വീട്ടമ്മയുടെ റോൾ വളരെ മനോഹരമായി ആസ്വദിച്ചു എന്നതാണ് സത്യം. 14 വർഷങ്ങൾക്ക് ശേഷമാണ് കുടുംബജീവിതത്തിൽ ഉണ്ടായ അസ്വാരസ്യങ്ങളെ തുടർന്ന് വീണ്ടും താരം എത്തിയത്. സാധാരണ നായികമാർ ഒക്കെ തിരിച്ചു വരവ് നടത്തുമ്പോൾ അമ്മ വേഷങ്ങളിലും മറ്റുമാണ് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത്.

എന്നാൽ ആദ്യത്തെ വരവിലും രണ്ടാമത്തെ വരവിലും ഒക്കെ നായികയായി തന്നെ സിനിമയിൽ അരങ്ങേറ്റം നടത്താൻ സാധിച്ച വ്യക്തിയാണ് മഞ്ജു വാര്യർ. തിരിച്ചുവരവിൽ ലേഡീ സൂപ്പർസ്റ്റാർ എന്ന ഒരു പദവി കൂടി താരത്തിന് സ്വന്തമായി എന്നതാണ് സത്യം. അഭിനയ ജീവിതത്തിൽ വളരെ മികച്ച സംഭാവനകൾ പ്രേക്ഷകർക്ക് നൽകിയിട്ടുള്ള ഒരു അഭിനയത്തിൽ തന്നെയാണ് മഞ്ജു. തന്റെ അഭിനയ ജീവിതത്തിൽ തനിക്ക് സംഭവിച്ചിട്ടുള്ള ചില അപകടങ്ങളെ കുറിച്ചൊക്കെ മഞ്ജു തുറന്നു പറയുന്നതാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഫ്ലവേഴ്സ് ഒരുകോടിയിൽ പങ്കെടുത്തപ്പോൾ ആയിരുന്നു ചില കാര്യങ്ങളെക്കുറിച്ച് ഒക്കെ മഞ്ജു തുറന്നു പറഞ്ഞിരുന്നത്. പരിപാടിയുടെ പ്രമോ വീഡിയോയിൽ തന്നെ അത് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. സിനിമ ചിത്രീകരണത്തിനിടയിൽ താരത്തിന് അടിയേറ്റു എന്നും മൂന്ന് സ്റ്റിച്ച് ഇട്ടിരുന്നു തലയിൽ ആണ് താരം പറയുന്നത്.

അയൺ ബോക്സ് വെച്ച് തലയിൽ അടിക്കുന്ന ഒരു രംഗമായിരുന്നു ഉണ്ടായിരുന്നത്. അയൺ ബോക്സ് ഡമ്മി ആയിരുന്നു എന്നാൽ അയൺ ബോക്സ് ഡമ്മിയാണെങ്കിലും അതിൽ സെറ്റ് ചെയ്തിരുന്ന വയറും മറ്റു കാര്യങ്ങളും ഒക്കെ ഒറിജിനൽ തന്നെയായിരുന്നു. അതുവച്ച് എതിരെ നിന്ന് അയാൾ വീശി അടിച്ചപ്പോൾ തന്റെ തല പൊട്ടുകയാണ് ചെയ്തത്. എല്ലാ സാധനങ്ങളും കൂടി തലയ്ക്ക് വന്ന് അടിച്ചപ്പോഴാണ് തല പൊട്ടിയത്. പെട്ടെന്ന് തന്നെ എല്ലാവരും കൂടെ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. 3 സ്റ്റിച്ചാണ് ഇടേണ്ടി വന്നിരുന്നത്. അതുമാത്രമല്ല വേറെയും ചില പരുക്കുകൾ തനിക്ക് സംഭവിച്ചിരുന്നു. അതിന്റെ പാടുകളൊക്കെ ഇപ്പോഴും കയ്യിലും മറ്റും ഉണ്ട് എന്നും മഞ്ജു പറയുന്നുണ്ട്.

തന്റെ ജീവിതത്തിലെ ഒരുപാട് സംഭവങ്ങളെ കുറിച്ചൊക്കെ ഈ പരിപാടിയിൽ മഞ്ജു വാര്യർ തുറന്നു പറയുന്നുണ്ടായിരുന്നു. ജീവിതത്തിൽ തനിക്ക് ഏറ്റവും വലിയ നഷ്ടമായി തോന്നിയ കാര്യത്തെക്കുറിച്ചും മഞ്ജു പറഞ്ഞിരുന്നു. ഇനി ഒരിക്കലും തനിക്ക് നഷ്ട ഒരു കാര്യം തിരിച്ചു കൊണ്ടുവരാൻ സാധിക്കില്ല എന്നാണ് മഞ്ജു പറഞ്ഞത്. അതുമായി മുന്നോട്ട് പൊരുത്തപ്പെട്ട് പോകാം എന്നേയുള്ളൂ. അല്ലാതെ ആ നഷ്ടം ഒരിക്കലും തന്റെ ജീവിതത്തിൽ നിന്നും മാഞ്ഞു പോകില്ല.

KERALA FOX

Articles You May Like

x