10 ലക്ഷം രൂപയ്ക്ക് കിഡ്‌നി വിൽക്കുകയായിരുന്നു ആദ്യം ലക്‌ഷ്യം , സ്വർണവും വീടും എല്ലാം നഷ്ടപ്പെട്ടു , പ്രിയ നടി മഞ്ജു സുനിച്ചന്റെ ജീവിതത്തിൽ സംഭവിച്ചത്

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത റിയാലിറ്റി ഷോയിലൂടെയാണ് പ്രേക്ഷകർക്ക് മുൻപിലേക്ക് മഞ്ജു പത്രോസ് എന്ന അഭിനേത്രി എത്തുന്നത്. തുടർന്ന് നിരവധി കോമഡി പരിപാടികളുടെ ഭാഗമായി മഞ്ജു മാറി. അതിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുക മഴവിൽ മനോരമയിലെ തന്നെ മാറിമാറിയം എന്ന പരിപാടിയായിരുന്നു. വളരെ മികച്ച പ്രകടനമായിരുന്നു മഞ്ജു കാഴ്ച വെച്ചിരുന്നത്. തുടർന്ന് സിനിമയുടെ വാതായനങ്ങൾ കൂടി മഞ്ജുവിന് നേരെ തുറന്നു കിട്ടി. അതോടെ മഞ്ജു സിനിമയുടെ ഒരു അവിഭാജ്യ ഘടകമായി മാറി. മോഹൻലാലിനൊപ്പം അഭിനയിച്ച മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിലെ കഥാപാത്രമായിരുന്നു കൂടുതലും ശ്രദ്ധ നേടിയിരുന്നത്. പിന്നീട് ചെറുതും വലുതുമായ മികച്ച കഥാപാത്രങ്ങളിലൂടെ മഞ്ജു പത്രോസ് സിനിമയിലും മിനിസ്ക്രീനിലും ഒക്കെ തന്റെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു ചെയ്തത്.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസിലും മഞ്ജു പത്രോസ്. മത്സരിക്കാൻ അതുവരെ ആരാധകർ മാത്രം ഉണ്ടായിരുന്ന മഞ്ജുവിന് ഹേറ്റേഴ്സ് കൂടി ഉണ്ടാകുന്നത് സഹമത്സരാർത്ഥിയായ ഫുക്രുവുമായുള്ള സൗഹൃദമായിരുന്നു മഞ്ജുവിന് ഏറ്റവും കൂടുതൽ ഹേറ്റേഴ്സിനെ നേടി കൊടുത്തിരുന്നത് എന്നതാണ് സത്യം. ഫ്ലവേഴ്സിൽ സംപ്രേഷണം ചെയ്ത ഒരുകോടി ഷോയിൽ മത്സരിക്കാൻ എത്തിയപ്പോൾ മഞ്ജു പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നെടുന്നത്. കടബാധ്യതകൾക്ക് വേണ്ടിയായിരുന്നു ബിഗ് ബോസിലേക്ക് പോലും എത്തിയത് എന്നാണ് മഞ്ജു പറയുന്നത്. എങ്ങനെയെങ്കിലും കടബാധ്യതകൾ തീർന്നു കിട്ടിയാൽ മതിയായിരുന്നുവെന്ന ചിന്തയായിരുന്നു ആ സമയങ്ങളിലൊക്കെ. രാത്രികാലങ്ങളിൽ ഒന്നുമുറക്കം ഉണ്ടാകില്ല. ആ ഇടയ്ക്കാണ് ഒരു പത്രപരത്തിൽ കിഡ്നി ആവശ്യമുണ്ടെന്ന് പരസ്യം കണ്ടത്. രണ്ട് കിഡ്നി ഉണ്ടല്ലോ സുനിച്ചാ ഒന്ന് വിറ്റാലും സ്വസ്ഥമായി ജീവിക്കാമല്ലോന്ന് പറഞ്ഞു, അത്രയധികം മോശമായിരുന്നു ആ സമയത്ത് തന്നെ അവസ്ഥ എന്നാണ് മഞ്ജു പറയുന്നത്.

കറണ്ട് ബില്ല് അടയ്ക്കാൻ പോലും പൈസ ഉണ്ടാവില്ല. അവസാനം അവര് വന്ന് ഫ്യൂസ് ഊരി കൊണ്ടുപോയാൽ എവിടുന്നെങ്കിലും കടം വാങ്ങിയാണ് പോയി അടയ്ക്കുന്നത് മോനന്നു മൂന്ന് വയസ്സാണ് പ്രായം. വീട്ടിൽ അവിടെയും ഇവിടെയും എല്ലാം പരതി കിട്ടുന്ന 23 രൂപ കൊണ്ട് ഒരാഴ്ച കാലം കഴിച്ചു കൂട്ടിയിട്ടുണ്ട്. വീട്ടിൽ നിന്ന് പുറത്തിറങ്ങിയാൽ എന്തെങ്കിലും ചെലവ് വരുമോ എന്ന് ആലോചിച്ചാൽ പുറത്തുപോലും പോകാതെ ഇരുന്നിട്ടുണ്ട്. കഷ്ടപ്പാടുകൾ ഒന്നും തന്നെ അന്നും ഇന്നും ഞാൻ എന്റെ വീട്ടിൽ അറിയിച്ചിട്ടില്ല. അമ്മ തയ്യൽ ചവിട്ടി അച്ഛൻ ജോലിക്ക് പോയും ഒക്കെയാണ് എന്റെ കല്യാണം നടന്നത്. കല്യാണം കഴിഞ്ഞിട്ടും ഞാൻ അവർക്ക് ഒന്നും കൊടുത്തില്ല. എന്നിട്ടും വീണ്ടും അവരോട് പോയി പണം ചോദിക്കുന്നത് ശരിയല്ലന്ന് എനിക്ക് തോന്നി. അതുകൊണ്ടാണ് പിന്നീട് എത്ര കഷ്ടപ്പാടുകൾ ഉണ്ടായിട്ടും ഞാനത് വീട്ടിൽ അറിയിക്കാതിരുന്നത്. 8 ലക്ഷം രൂപയോളം ഉള്ള കടം വീട്ടുവാൻ ആയിരുന്നു ഞാൻ ബിഗ് ബോസിലേക്ക് പോയത്. സീരിയലിൽ കിട്ടുന്ന പ്രതിഫലം എനിക്കൊന്നിനും തികയില്ലായിരുന്നു. ബിഗ്ബോസിൽ പോയാൽ ഒരാഴ്ച കൊണ്ട് മടങ്ങാമെന്നാണ് കരുതിയത്. പക്ഷേ 49 ദിവസം ഞാൻ അവിടെ കഴിഞ്ഞു. സാമ്പത്തികമായി എനിക്ക് ഒരുപാട് പിടിച്ചുനിൽക്കാൻ സാധിച്ചു. പക്ഷെ ഷോയ്ക്ക് ശേഷം സിനിമകളിൽ അവസരം കുറഞ്ഞിരുന്നു എന്നും മഞ്ജു പറയുന്നു.

KERALA FOX
x