
“നിങ്ങൾക്ക് ആണുങ്ങളുടെ സുഖം കിട്ടാഞ്ഞിട്ടാണ് ” എന്ന് ഞങ്ങളോട് പറഞ്ഞത് ഉപ്പയെ പോലെ കരുതിയ മനുഷ്യനായിരുന്നു – തുറന്നു പറഞ്ഞ് ലെസ്ബിയൻ ദമ്പതികളായ ആദിലയും നൂറയും
പെൺകുട്ടികൾ തമ്മിൽ പ്രണയം ഉണ്ടാകുന്നുവെന്ന് പറയുമ്പോൾ അത് കേട്ട് മൂക്കത്ത് വിരൽ വയ്ക്കുന്നവരാണ് കൂടുതൽ ആളുകളും. അതിന് കാരണമെന്നത് നമ്മുടെ സമൂഹമത് അംഗീകരിക്കപ്പെടുന്നില്ല എന്നത് തന്നെയാണ്. പെൺകുട്ടികൾ തമ്മിൽ പ്രണയമോ എന്ന ചിന്തയാണ്. അത്തരത്തിൽ നിരവധി പ്രതിസന്ധികളെ തരണം ചെയ്ത് ജീവിതത്തിൽ ഒരുമിക്കാൻ സാധിച്ചവരാണ് നൂറയും ആദിലയും. ഇരുവരും തമ്മിൽ പ്രണയത്തിൽ ആയതിനുശേഷം നടന്ന സംഘർഷങ്ങളും പ്രശ്നങ്ങളും ഒക്കെ പ്രേക്ഷകർക്ക് അറിയാവുന്നതാണ്..എന്നാൽ എല്ലാ പ്രശ്നങ്ങളെയും പൊരുതി അവസാന വിജയം അവർ നേടുകയായിരുന്നു ചെയ്തത്. 23 കാരിയായ സുഹൃത്ത് നൂറിയുമായി പ്രണയത്തിലാണെന്നും ഒരുമിച്ച് ജീവിക്കണമെന്നും കുടുംബാംഗങ്ങളോട് തുറന്നു പറഞ്ഞതോടെ ആയിരുന്നു അവരുടെ ജീവിതത്തിലെ വലിയൊരു പ്രതിസന്ധി അവർക്ക് തരണം ചെയ്യേണ്ട അവസ്ഥയിലേക്ക് എത്തുന്നത്.

ഇരുവരും പരസ്പരം ഒരുമിക്കണമെന്ന് തീരുമാനിച്ച സമയത്തായിരുന്നു വീട്ടുകാരുടെ ഭാഗത്തുനിന്നും വലിയ തോതിലുള്ള സമ്മർദ്ദങ്ങൾ വരുന്നത്. അവർ പിന്നീട് ചെയ്തത് മുന്നോട്ട് പോകുക എന്നത് ആയിരുന്നു. എത്രയും പെട്ടന്ന് വിവാഹം ചെയ്യാൻ നോക്കുകയായിരുന്നു അവർ. അങ്ങനെയൊരു സാഹചര്യം ഉണ്ടായപ്പോഴാണ് തങ്ങൾ നിയമപരമായി രീതിയിലേക്ക് എത്തിയത്. അവരുടെ താല്പര്യം ഞങ്ങളിൽ അടിച്ചേൽപ്പിക്കാൻ അവർ ശ്രമിച്ച നിമിഷമാണ് വീട് വിട്ടിറങ്ങാം എന്ന് ഞങ്ങൾ തീരുമാനിക്കുന്നത്. ആദ്യകാലങ്ങളിൽ ഞങ്ങളുടെ ഐഡന്റിറ്റി എന്താണെന്ന് ഒരു വ്യക്തത ഞങ്ങൾക്കും ഉണ്ടായിരുന്നില്ല..പിന്നെ ഗൂഗിളിലും മറ്റും സെർച്ച് ചെയ്തപ്പോഴാണ് ഞങ്ങൾക്കും കാര്യങ്ങൾ ഏകദേശം മനസ്സിലാകുന്നത്. തുടക്ക സമയത്ത് തന്നെ ഫ്രണ്ട്ഷിപ്പിൽ ഒരു പൊസസീവ്ന്സ് ഞങ്ങൾക്ക് മനസ്സിലാക്കാൻ സാധിച്ചിരുന്നു.

ആണും പെണ്ണുമായിരുന്നുവെങ്കിൽ വിവാഹം കഴിക്കാമായിരുന്നല്ലോ രണ്ടുപേരും മുസ്ലീമും ആണ് അപ്പോൾ പ്രശ്നങ്ങൾ ഉണ്ടാവില്ലല്ലോല്ലോന്ന് പോലും ചിന്തിച്ചു. ഇനിയെന്ത് എന്ന് ചിന്തിക്കുമ്പോഴാണ് ഗൂഗിളിൽ നിന്ന് നമുക്ക് ഒരുമിച്ച് ജീവിക്കാം എന്ന് മനസ്സിലാക്കുന്നത്. വീട്ടിൽ ഒരു കാര്യങ്ങളും തുറന്നു പറയേണ്ട ഒരു അവസ്ഥ വന്നിരുന്നില്ല എന്നതാണ് സത്യം. പറയാതെ തന്നെ അവർക്ക് ഏകദേശം കാര്യങ്ങൾ മനസ്സിലായി. എന്നാൽ അറിഞ്ഞ സമയത്ത് അവർ ശരിക്കും അമ്പരന്ന് പോവുകയായിരുന്നു. ഞങ്ങൾക്ക് കുഴപ്പമില്ല എന്ന് പറഞ്ഞപ്പോഴും വേർപിരിക്കാൻ ആണ് ആയിരുന്നു അവർ ശ്രമിച്ചത്.ഇതിനിടയിൽ ഒരു കിഡ്നാപ്പും കൗൺസിലിംഗും ഒക്കെ നടന്നു. ഒരുപാട് ശരീരിക പീഡനങ്ങൾ പോലും ഞങ്ങൾ നേരിട്ടിരിക്കുന്നതെന്നും ഇവർ വ്യക്തമാക്കുന്നു. സ്വന്തമായി ഒരു ജോലി ലഭിച്ചതിനുശേഷം ആണ് ഒരുമിച്ച് ജീവിക്കാം എന്ന് ഒരു ചിന്തയിലേക്ക് ഞങ്ങൾ എത്തിയത്. ഇപ്പോഴും കുടുംബത്തിന്റെ ഭാഗത്തു നിന്നും ഞങ്ങൾക്ക് ഭീഷണികൾ വരുന്നുണ്ട്.

ആദ്യം രണ്ടുമാസം എന്നായിരുന്നു ഞങ്ങളുടെ ബന്ധത്തിന് കുടുംബം ഇട്ട ഒരു സമയമെന്നു പറയുന്നത്. പിന്നീട് രണ്ടുവർഷം ആക്കി മാറ്റി. അവർ കാത്തിരിക്കുകയാണ് തെറ്റിപ്പിരിയും ഞങ്ങൾ എന്ന് ഓർത്ത്. ഏതെങ്കിലും ട്രെയ്നിന്റെ അടിയിലോ ഒരു മുഴം കയറിയിലോ ഒതുങ്ങുമെന്ന് പറഞ്ഞവർ ഉണ്ടെന്നും പറയുന്നു. ഇനിയൊരു കിഡ്നാപ്പ് ഉണ്ടാകുമോന്ന് അറിയില്ല. റെഡ് കാർപെറ്റ് പരിപാടിയിൽ എത്തിയപ്പോഴായിരുന്നു ഇവർ മനസ്സുതുറന്നത്. സ്വന്തം ഉപ്പയെ പോലെ കരുതി ഒരു മനുഷ്യൻ പറഞ്ഞ വാക്കുകൾ ഞങ്ങൾക്ക് ഒരിക്കലും മറക്കാൻ സാധിക്കില്ല. ഇതൊക്കെ എടുത്ത് ചാട്ടമാണെന്നും നിങ്ങൾക്ക് ആണുങ്ങളുടെ സുഖം കിട്ടാൻ ആണെന്നും വരെയാണ് അയാൾ പറഞ്ഞത്.