ലൈവിലെത്തി കുടുംബത്തിലെ സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ച് പ്രേഷകരുടെ പ്രിയ നടൻ ദിലീപ് , ആശംസകളുമായി ആരാധകർ

മലയാളികൾക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ജനപ്രിയ താരങ്ങളിൽ ഒരാളാണ് ദിലീപ്. മലയാള സിനിമയിൽ ജനപ്രിയ നായകൻ ആരാണെന്ന് ചോദിച്ചാൽ ചെറിയ കുട്ടികൾ മുതൽ മുതിർന്നവരുടെ വരെ മനസ്സിലേക്ക് ഓർമ്മ വരുന്ന പേര് ദിലീപിന്റേതാണ്. അത്രത്തോളം മലയാളികളുടെ ജീവിതത്തിൽ സ്വാധീനം ചെലുത്താൻ ദിലീപിന് സാധിച്ചിട്ടുണ്ട് എന്നതാണ് സത്യം. നിരവധി ആരാധകരെയാണ് കുറച്ചുകാലങ്ങൾ കൊണ്ട് അദ്ദേഹം സ്വന്തമാക്കിയത്. സ്വകാര്യ ജീവിതത്തിൽ സംഭവിച്ച ചില പ്രശ്നങ്ങൾ കാരണം സാമൂഹിക മാധ്യമങ്ങളിൽ ഒന്നുമത്ര സജീവമല്ല. മാത്രമാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ വരുന്നതും എന്തെങ്കിലും പോസ്റ്റുകൾ പങ്കുവയ്ക്കുന്നതും എന്തെങ്കിലും വിശേഷദിവസങ്ങളിലോ മറ്റോ ആയിരിക്കും. ഒരുപക്ഷേ അദ്ദേഹം കുടുംബത്തിന് ഒപ്പമുള്ള ചിത്രവുമായി ചിലപ്പോൾ സോഷ്യൽ മീഡിയയിലെത്താറുള്ളത്

കഴിഞ്ഞ ഓണത്തിന് അദ്ദേഹം പങ്കുവെച്ച ചിത്രം വളരെയധികം ശ്രദ്ധ നേടിയിരുന്നു. കുടുംബത്തോടൊപ്പം ഉള്ള ഒരു ചിത്രമായിരുന്നു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇപ്പോൾ പുതിയൊരു വിശേഷം പങ്കുവെച്ചുകൊണ്ടാണ് ദിലീപ് രംഗത്തെത്തിയിരിക്കുന്നത്. ഒരുപാട് കാലങ്ങൾക്ക് ശേഷം വീണ്ടും സോഷ്യൽ മീഡിയയിൽ എത്തിയതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വിശേഷം പ്രേക്ഷകർ എല്ലാ ഏറ്റെടുത്തിരിക്കുകയാണ്. ഒരു വീഡിയോയിലൂടെയാണ് അദ്ദേഹം ഇപ്പോൾ തന്റെ പുതിയ വിശേഷത്തെക്കുറിച്ച് അറിയിച്ചിരിക്കുന്നത്. ദിലീപിന്റെയും സഹോദരൻ അനൂപിന്റെയും ഒരുമിച്ചുള്ള സംരംഭമാണ് ഗ്രാൻഡ് പ്രൊഡക്ഷൻസ് എന്ന നിർമ്മാണ കമ്പനി. ഇപ്പോൾ ഈ കമ്പനിയുടെ ബാനറിൽ അനൂപ് സംവിധാനം ചെയ്യുന്ന തട്ടാശ്ശേരി കൂട്ടം എന്ന ചിത്രം എത്തുകയാണ്. അർജുൻ അശോകനാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ഗണപതിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നത്. നവംബർ പതിനൊന്നാം തീയതി ചിത്രം റിലീസ് ആകും. ഈ സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ഒരുപാട് കാലങ്ങൾക്ക് ശേഷം ദിലീപ് ഒരു വീഡിയോയിൽ എത്തിയിരിക്കുന്നത്.

സഹോദരനു വേണ്ടിയായിരുന്നു ദിലീപ് വീഡിയോയിൽ സംസാരിച്ചിരുന്നത്.സംവിധാന രംഗത്തേക്ക് കുടുംബത്തിൽ നിന്ന്‌ ഒരാളുകൂടി വരുന്നുണ്ടെന്നും , അത് അനുജൻ അനൂപ് ആണെന്നും ദിലീപ് പറയുന്നു , എല്ലാവരുടെയും അനുഗ്രഹം വേണമെന്നും താരം പറയുന്നു എല്ലാവരും ഈ ചിത്രം കാണണം എന്ന് പറഞ്ഞു കൊണ്ടാണ് എത്തിയിരിക്കുന്നത്. ദിലീപ് പങ്കുവെച്ച് ഈ വീഡിയോ നിമിഷം നേരം കൊണ്ട് പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തു. വലിയൊരു ഇടവേളക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമാകാൻ ദിലീപ് തീരുമാനിച്ചിരിക്കുകയാണ്. വോയിസ്‌ ഓഫ് സത്യനാഥൻ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചു വരുന്നത് എന്ന വാർത്തയായിരുന്നു പുറത്തുവന്നത്. അതോടൊപ്പം അരുൺ ഗോപി ചിത്രത്തിൽ ദിലീപ് തന്നെയാണ് നായകനാകുന്നത്. ദിലീപിനൊപ്പം നായിക ആയി എത്തുന്നത് ചിത്രത്തിൽ എത്തുന്നതോടെ തമന്ന ഭാട്ടിയ ആണ്. വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. സിനിമയിൽ സജീവമാകാൻ തീരുമാനിച്ചിരിക്കുന്ന വേളയിലാണ് സഹോദരന്റെ സംരംഭത്തിന് എല്ലാവിധ ആശംസകളുമായി ദിലീപ് രംഗത്തെത്തിയിരിക്കുന്നത്. ദിലീപിന്റെ ഈ ഒരു വീഡിയോയ്ക്ക് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചിരിക്കുന്നത്. എന്തായാലും ചിത്രം പോയി കാണും എന്ന് തന്നെയാണ് പ്രേക്ഷകർ കമന്റുകളിലൂടെ അറിയിച്ചിരിക്കുന്നത്.

KERALA FOX

Articles You May Like

x