ആര്യയ്ക്ക് രണ്ടാം വിവാഹമോ ? 29 ലക്ഷത്തിന്റെ വിവാഹ ഡൈമൻഡ് നെക്ലേസ് പർച്ചേസുമായി പ്രിയ നടി ആര്യ , ആശംസകളുമായി ആരാധകർ

ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെ പ്രേക്ഷകരുടെ മനസ്സിൽ സുപരിചിതമായ താരമാണ് ആര്യ. പിഷാരടിയുടെ ഭാര്യയുടെ റോളിൽ ആയിരുന്നു ആര്യ തിളങ്ങുന്നത്. പിന്നീട് നിരവധി പരിപാടികളിൽ അവതാരികയായി എത്തിയിട്ടുണ്ട് എങ്കിലും ആര്യയെ എന്നും പ്രേക്ഷകർ ഓർമിച്ചു വയ്ക്കുന്നത് ബഡായി ബംഗ്ലാവിലൂടെ തന്നെയാണ് എന്നതാണ് സത്യം. അത്രത്തോളം സ്വീകാര്യതയായിരുന്നു ആ കഥാപാത്രത്തിന് ലഭിച്ചിരുന്നത്. എന്നാൽ ഏഷ്യാനെറ്റ് തന്നെ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസിലേക്ക് എത്തിയപ്പോൾ ആര്യയ്ക്ക് ഹേറ്റേഴ്സ് ആണ് വർദ്ധിച്ചിരുന്നത്. പരിപാടിയിലെ ആര്യയുടെ മത്സരം പ്രേക്ഷകർക്ക അംഗീകരിക്കാൻ സാധിക്കുന്നതായിരുന്നില്ല. ബിഗ്‌ബോസ് വീട്ടിൽ നിന്നും പുറത്തിറങ്ങിയ ആര്യ വലിയ തോതിലുള്ള സൈബർ ആക്രമണങ്ങൾ ആയിരുന്നു നേരിട്ടിരുന്നത്. ഇപ്പോൾ താരത്തിന് സ്വന്തമായി ഒരു യൂട്യൂബ് ചാനലുണ്ട്.

ഈ യൂട്യൂബ് ചാനലിലൂടെയാണ് തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആര്യ പങ്കുവയ്ക്കുന്നത്. നിമിഷനേരം കൊണ്ട് തന്നെ ആര്യയുടെ ഓരോ വാർത്തകളും പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. അടുത്ത സമയത്തായിരുന്നു ആര്യയുടെ സഹോദരിയുടെ വിവാഹം വളരെ മികച്ച രീതിയിൽ ആര്യ നടത്തിയിരുന്നത്. ഇതിന്റെ വിശേഷങ്ങളും യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരെ അറിയിച്ചിരുന്നു. ആ സമയത്ത് മാധ്യമപ്രവർത്തകർ ആര്യയുടെ ചോദിച്ച ചോദ്യം എന്നത് വീണ്ടുമൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നുണ്ടോ എന്നായിരുന്നു. അപ്പോൾ ആര്യ പറഞ്ഞ് മറുപടി ഞാനും എന്റെ മോളും ഇപ്പോൾ അടിപൊളിയായി അല്ലേ ജീവിക്കുന്നത് ഞങ്ങളിങ്ങനെ അടിച്ചുപൊളിച്ചു പോകട്ടെ എന്നായിരുന്നു. എന്നാൽ വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നുണ്ടെന്നോ ഇല്ലെന്നോ വ്യക്തമായി യാതൊരു കാര്യവും പറയുകയും ചെയ്തിരുന്നില്ല. ഇപ്പോൾ ആര്യയുടെ പുതിയ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ഈ വീഡിയോയിൽ പറയുന്ന കാര്യങ്ങളാണ് പ്രേക്ഷകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.

നല്ലൊരു പാർട്ട്ണറെ കിട്ടുകയാണെങ്കിൽ വിവാഹം കഴിക്കണമെന്ന് ആഗ്രഹം തനിക്കുമുണ്ടെന്നും സെറ്റിൽ ആകണം എന്നൊക്കെ താനും ആഗ്രഹിക്കുന്നുണ്ട് എന്നും ഞാൻ എന്താ മനുഷ്യനല്ലേ എന്നുമൊക്കെയാണ് ആര്യ ചോദിക്കുന്നത്. തന്റെ രണ്ടാം വിവാഹത്തിന്റെ മുന്നൊരുക്കങ്ങളെ കുറിച്ചൊക്കെ പറഞ്ഞുകൊണ്ടാണ് താരം എത്തിയിരിക്കുന്നത്. 29 ലക്ഷത്തിന്റെ ഡയമണ്ട് നെക്ലീസാണ് കല്യാണ പർച്ചെസെന്ന് വീഡിയോയുടെ ക്യാപ്ഷൻ ആയി താരം നൽകിയിരിക്കുന്നത്. ഇന്ന് ഇത്രയും താൻ ഒരുങ്ങി വന്നത് തന്റെ സ്പെഷ്യൽ ഡേ ആയതുകൊണ്ട് മാത്രമാണ്. നമ്മളിന്ന് ഒരു വെഡിങ് ഷോപ്പിങ്ങിന് വേണ്ടി പോവുകയാണ്. അനിയത്തിയുടെ കല്യാണം കഴിഞ്ഞതോടെ എന്റെ ജീവിതത്തെക്കുറിച്ചും കുറെ ആളുകൾ ചോദിക്കുന്നുണ്ടായിരുന്നു. അനിയത്തിയുടെ കല്യാണം കഴിഞ്ഞില്ലേ ഇനി ആര്യ ഇങ്ങനെ നടന്നാൽ മതിയോ.? എന്നൊക്കെയാണ് ഞാൻ കേൾക്കുന്നത്. ഒരു ജീവിത പങ്കാളി വേണ്ടേന്ന് അഭിമുഖങ്ങളിൽ നിന്ന് വരെ വിളിച്ചു ചോദിച്ചു.

അവരോടൊക്കെ എനിക്ക് പറയാനുള്ളത് ഇതുതന്നെയാണ്, നല്ലൊരു ആളെ കിട്ടിയാൽ ഞാൻ കല്യാണം കഴിക്കും സെറ്റിൽ ആവണം എന്നൊക്കെ എനിക്കും ഭയങ്കര ആഗ്രഹമുണ്ടെടോ. ഞാൻ എന്താ മനുഷ്യനല്ലെ,അതിനുവേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഞാനിപ്പോൾ. പെണ്ണുകാണലിന് പോകാൻ ഒരുങ്ങി നിൽക്കുകയാണെന്ന് കരുതണ്ട. വെഡിങ് ജ്വല്ലറി വാങ്ങാൻ പോവുകയാണ്. അതൊക്കെ ഒന്ന് ഇട്ടു നോക്കാൻ വേണ്ടിയാണ് ബ്രൈഡൽ ലുക്കിൽ ഒരുങ്ങി വന്നതെന്ന് ആര്യ പറയുന്നത്. അതോടൊപ്പം മറ്റൊരു കാര്യം കൂടി താരം പറയുന്നുണ്ട്. തന്റെ യൂട്യൂബിൽ 1 മില്ല്യൺ വരാനുള്ള കണ്ടെന്റ് ആണ് വിവാഹത്തെക്കുറിച്ചും വരനെ കുറിച്ചും പറയാനുള്ളത്. പിന്നെ ചെക്കനെ കിട്ടിയാൽ ഞാൻ പറയും, ചെക്കന്റെ കാര്യം അവിടെ നിൽക്കട്ടെ അതിനുമുമ്പ് കല്യാണത്തിനുള്ള മുന്നൊരുക്കം നമ്മൾ ഇപ്പോഴേ തുടങ്ങണം. ഒരു കല്യാണം നടത്തിയതിന്റെ ക്ഷീണം ഉള്ളതുകൊണ്ടാണ് ഞാനിത് പറയുന്നത്. സ്വർണം എല്ലാകാലത്തും ഒരു സേവിങ്സ് ആണ്. അത് വാങ്ങി വയ്ക്കുന്നത് നല്ലതാണ്.

KERALA FOX
x