കാമുകനൊപ്പമുള്ള യാത്രയിൽ പല്ല് പോയി , 10 ആം ക്ലാസ്സുമുതൽ എപ്പോഴും ഒരു കാമുകൻ കൂടെ വേണം എന്നത് നിർബന്ധം , മൊത്തം 4 കാമുകന്മാർ , ഗ്രീഷ്‌മയുടെ ലീലാവിലാസങ്ങൾ കേട്ട് കണ്ണ് തള്ളി കേരളക്കര

പാറശ്ശാലയിലെ ഷാരോണിന്റെ മരണം എല്ലാവരെയും വേദനയിലാഴ്ത്തിയ ഒന്നായിരുന്നു. സുഹൃത്തായ ഗ്രീഷ്മ തന്നെയാണ് ഇതിന് പിന്നിൽ എന്നറിഞ്ഞതോടെയാണ് ആളുകൾക്ക് അമ്പരപ്പ് നിറഞ്ഞിരുന്നത്. ഇപ്പോൾ ഗ്രീഷ്മ പോലീസ് കസ്റ്റഡിയിൽ ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തിൽ ആണ്. ഈ അന്വേഷണത്തിൽ തങ്ങൾ തൃപ്തരാണ് എന്ന് ഷാരോണിന്റെ വീട്ടുകാരും പറഞ്ഞിരുന്നു. നിർണായകമായ തെളിവുകൾ ലഭിച്ച പോലീസ് ഗ്രീഷ്മയെ വീണ്ടും ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. ഇതിനിടയിൽ ഗ്രീഷ്മയും അമ്മാവൻ നിർമൽ കുമാറും ജാമ്യത്തിന് ശ്രമിച്ചു എന്നൊക്കെയാണ് പുറത്തു വരുന്ന വാർത്തകളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. ഇപ്പോൾ ക്രൈബ്രാഞ്ചിലെ ഡിവൈഎസ്പി കേ ജി ജോൺസന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് മുൻപിൽ ഗ്രീഷ്മ നടത്തിയ പുതിയ ചില വെളിപ്പെടുത്തലുകളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് താൻ ആദ്യമായി പ്രണയത്തിലാകുന്നത്. എപ്പോഴും ഒരു കാമുകൻ വേണമെന്ന് നിർബന്ധം തനിക്കുണ്ടായിരുന്നു. ആദ്യത്തെ പ്രണയം കൂടെ പഠിച്ച സഹപാഠിയോട് തന്നെ ആയിരുന്നു. ഇതിൽ ഷാരോൺ ഉൾപ്പെടെ മൂന്ന് പേരെ പ്രണയിക്കുവാൻ വേണ്ടി മുൻകൈയെ എടുത്തത് താൻ തന്നെയാണ് എന്നും പറയുന്നുണ്ടായിരുന്നു ഗ്രീഷ്മ. ഷാരോണിന് മുൻപ് പ്രണയിച്ച് ഒരാൾക്കൊപ്പം ബൈക്കിൽ പോയിട്ടുണ്ട്. ആ സമയത്താണ് ആക്സിഡന്റ് ഉണ്ടായതും മുൻപിലെ പല്ലിന് ക്ഷതം ഉണ്ടായതും. കാമുകന്മാരെ കുറിച്ചൊക്കെ പോലീസിനെ മുൻപിൽ വിവരിക്കുമ്പോൾ യാതൊരുവിധത്തിലുള്ള ഭാവ വ്യത്യാസവും ഗ്രീഷ്മക്കുണ്ടായിരുന്നില്ല എന്നതാണ് സത്യം. നാട്ടിലുള്ള ഒരാളുമായി തീവ്ര പ്രണയത്തിലായിരുന്നുവെന്നും ഗ്രീഷ്മ പറയുന്നുണ്ട്. ഇയാളുടെ പേര് വിവരങ്ങളും പോലീസിനോട് ഗ്രീഷ്മ തുറന്നു പറഞ്ഞു എന്നാണ് അറിയുന്നത്.

എന്നാൽ ഷാരോൺ ഒഴികെ മറ്റു രണ്ടുപേരുടെ വിശദാംശങ്ങൾ തുറന്നു പറയാതിരുന്നത് അന്വേഷണ സംഘത്തിന് ചില സംശയങ്ങൾക്ക് തുടക്കമിടുകയാണ് ചെയ്തത്. ഇവരെല്ലാം ജീവിച്ചിരിക്കുന്നു എന്ന് ഉറപ്പുവരുത്താൻ ആയിരിക്കും ആദ്യം പോലീസ് ശ്രമിക്കുക എന്നാണ് അറിയുന്നത്. ഗ്രീഷ്മയുടെ എല്ലാ കാമുകന്മാരെയും കണ്ടെത്തുവാനാണ് പോലീസ് ശ്രമിക്കുന്നത് ഇതിൽ ആദ്യത്തെ നാട്ടിലുള്ള കാമുകനുമായി പോലീസ് ബന്ധപ്പെട്ടുവെന്നും അറിയാൻ സാധിക്കുന്നുണ്ട്. ഇയാളുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട് എന്നാണ് അറിയുന്നത്. ഗ്രീഷ്മയെ വിവാഹം കഴിക്കാൻ ഇരുന്ന നാഗർകോവിൽ സൈനികനെ ജമ്മുവിൽ നിന്നും വിളിച്ചു വരുത്താൻ ഉള്ള നോട്ടീസ് നൽകുകയും അതിനു ശേഷം കാമുകന്മാരുടെ കാര്യത്തിൽ വ്യക്തത വരുത്തുകയും ആയിരിക്കും ചെയ്യുക. ഇതിനായി നാട്ടിലെ കാമുകനെ റൂറൽ എസ് പി ഓഫീസിൽ വിളിച്ചു വരുത്തുകയും ചെയ്യും എന്നാണ് അറിയുന്നത്.

നാലു കാമുകന്മാരുടെ പേരാണ് ഗ്രീഷ്മ പറഞ്ഞിരിക്കുന്നത് എന്നാൽ ഗ്രീഷ്മയുടെ സ്വഭാവവും തുറന്നു പറഞ്ഞ ചില കാര്യങ്ങളും വെച്ച് ഇതിൽ കൂടുതൽ പുരുഷന്മാരുമായി ഗ്രീഷ്മക്ക് ബന്ധം ഉണ്ടാകാൻ ആണ് സാധ്യത എന്നാണ് പോലീസ് അനുമാനിക്കുന്നത്. ഇവരിൽ ആരെങ്കിലും ജ്യൂസ് ചലഞ്ചിന് ഇര ആയിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നും പോലീസ് അറിയിച്ചിട്ടുണ്ട് ആരെയും അമ്പരപ്പിക്കുന്ന കുറച്ചു സംഭവങ്ങളാണ് തെളിവെടുപ്പ് സമയത്ത് ഗ്രീഷ്മയിൽ നിന്നും നടന്നിരുന്നത്. യാതൊരു കുറ്റബോധവും ഗ്രീഷ്മക്കുണ്ടായിരുന്നില്ല എന്നാണ് തെളിവെടുപ്പ് സമയത്തു തന്നെ മനസ്സിലാക്കാൻ സാധിച്ചത്.

KERALA FOX
x