“20 തവണയാണ് പമ്പ് കടിച്ചത് , പ്ലാസ്റ്ററിട്ട കാല് കണ്ട് പ്ലാസ്റ്റർ ഊരുന്നത് വരെ കത്തിരുന്നു കടിച്ച പാമ്പും ആ കൂട്ടത്തിൽ ഉണ്ട്” , ലേഖ എന്ന യുവതിയുടെ ജീവിതത്തിൽ സംഭവിച്ചത് ഞെട്ടിക്കും

ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്ത ശ്രീകണ്ഠൻ നായർ അവതാരകനായി എത്തുന്ന ഒരുകോടി എന്ന പരിപാടിക്ക് ആരാധകർ നിരവധിയാണ്. സെലിബ്രേറ്റികളും സാധാരണക്കാരും ഒക്കെ തങ്ങളുടെ ജീവിതത്തിൽ നേരിട്ട് അതിജീവനപരമായ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ടാണ് പരിപാടിയിലെത്താറുള്ളത്. നിരവധി ആരാധകരും ഈ പരിപാടിക്ക് ഉണ്ട് എന്നതാണ് സത്യം. പലരും വിചിത്രമായ ചില അനുഭവങ്ങളും പരിപാടിയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ശ്രദ്ധ നേടുന്നത് ഷോയിലെത്തിയ ലേഖ നമ്പൂതിരി എന്ന സ്ത്രീയുടെ അനുഭവങ്ങളാണ് ഇപ്പോൾ ശ്രേദ്ധ നേടുന്നത്. വളരെ വ്യത്യസ്തമായ ഒരു അനുഭവമാണ് ഇവർ പറയുന്നത്. ഇവരുടെ പുതിയ പ്രമോ വീഡിയോ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. 20 വട്ടം എങ്കിലും പാമ്പുകടിയേറ്റ് ആളാണ് താനെന്നാണ് ലേഖ പറയുന്നത്.  അങ്ങനെയൊരാളാണ് മത്സരിക്കാൻ എത്തുന്നതെന്ന് ശ്രീകണ്ഠൻ നായർ മുൻകൂട്ടി പറയുകയും ചെയ്യുന്നുണ്ട്.എത്ര തവണ നിങ്ങൾക്ക് പാമ്പുകടി ഏറ്റു എന്ന ശ്രീകണ്ഠൻ നായർ ചോദ്യം ചോദിക്കുമ്പോൾ 20 തവണയെന്നാണ് മത്സരാർത്ഥിയായ ലേഖ നമ്പൂതിരി പറയുന്നത്.

കാലിൽ കയറി ചുറ്റിയിട്ടാണ് തന്നെ കടിക്കുന്നത്. വലതുകാലിന്റെ റാ പോലെ ഇരിക്കുന്ന ഭാഗത്ത് മാത്രമാണ് പാമ്പ് തന്നെ കടിക്കാറുള്ളത്. ഞാനും എന്റെ അപ്പുറത്തെ വീട്ടിലെ കുട്ടിയും മക്കളും എല്ലാം നിരന്നു കിടക്കുമ്പോൾ പാമ്പ് വന്ന് എന്റെ കാലിൽ മാത്രം കടിച്ചിട്ട് പോവുകയും ചെയ്തു. എനിക്കിടയ്ക്കിടയ്ക്ക് കൈയും കാലുമൊക്കെ ഒടിയും. അപകടങ്ങൾ എനിക്ക് ഒരു കൂടപ്പിറപ്പാണ്. ഒരുതവണ കാലിന് പരിക്ക് പറ്റിയത് കാരണം പ്ലാസ്റ്റർ വരെ ഇട്ടിരുന്നു. ആ സമയത്ത് പാമ്പ് വന്ന് എന്നെ കടിക്കാതെ പോയി. പ്ലാസ്റ്റർ അഴിച്ചപ്പോൾ തന്നെ പിന്നീട് വന്ന് കടിക്കുകയും ചെയ്തു. 26 ദിവസത്തോളം ഐ സി യുവിൽ കിടക്കേണ്ടി വന്ന ഒരു സംഭവത്തെക്കുറിച്ച് ഓർമിച്ച് പറയുന്നുണ്ട് ലേഖ. വളരെ വ്യത്യസ്തമായ ഒരു പ്രമോ വീഡിയോയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഇത്രയും സൂക്ഷ്മമായി ഒരു ഭാഗത്ത് മാത്രം പാമ്പ് ഒന്നിൽ കൂടുതൽ തവണ കടിക്കുകയെന്നു പറയുന്നത് എന്താണ് എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. എന്തോ ഒരു അസ്വഭാവികത കാണുന്നില്ലേന്നും പ്രേക്ഷകര് പറയുന്നു.

രസകരമായ ചില കമന്റുകളും ചിലർ പങ്ക് വയ്ക്കുന്നുണ്ട്. നിങ്ങൾ വീട്ടിൽ ഒരു കീരിയെ വളർത്തുന്നത് നന്നായിരിക്കും എന്ന് ഒരാൾ കമന്റ് ചെയ്തു. ഫ്ലവേഴ്സിൽ സംപ്രേഷണം ചെയ്ത ഈ പരിപാടിക്ക് ആരാധകർ നിരവധിയാണ്. ശ്രീകണ്ഠൻ നായരുടെ അവതരണവും പൊതുവേയുള്ള കൗണ്ടറുകളും ഒക്കെ പരിപാടിയുടെ ഭംഗി കൂട്ടാറുണ്ട്. ഒരുപാട് വ്യത്യസ്തമായ ചേരുവകൾ ചേർത്തുകൊണ്ടാണ് ഈ പരിപാടി പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നത്. കൂടുതലും സിനിമ സീരിയൽ രംഗത്തെ പ്രമുഖരെ കൊണ്ടുവരാൻ ശ്രീകണ്ഠൻ നായർ ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ പരിപാടി വലിയതോതിൽ വിജയമാവുകയും ചെയ്യാറുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ പരിപാടിയുടെ എപ്പിസോഡുകൾ വരുമ്പോഴും വലിയ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കാറുള്ളത്.

KERALA FOX
x