“അച്ഛൻ ഞങ്ങളെ വിട്ട് പോയത് താങ്ങാനാവുന്നില്ല” , ജീവിതത്തിലെ സങ്കടാവർത്ത പങ്കുവെച്ച് പ്രിത്വിരാജിന്റെ ഭാര്യാ സുപ്രിയ മേനോൻ

സുപ്രിയ മേനോൻ എന്ന വ്യക്തിയെ പ്രേക്ഷകർക്ക് ബിബിസി ന്യൂസിൽ റിപ്പോർട്ടർ എന്ന പേരിൽ തന്നെയായിരുന്നു പരിചയം. പിന്നീട് പൃഥ്വിരാജിന്റെ ഭാര്യ എന്ന പദവിയിൽ സുപ്രിയ ശ്രദ്ധ നേടി. സിനിമ ലോകത്തെ എണ്ണം പറഞ്ഞ നിർമ്മാതാക്കളിൽ ഒരാളാണ് ഇന്ന് സുപ്രിയ. നിരവധി ആരാധകരാണ് പൃഥ്വിരാജിനെ പോലെ തന്നെ സുപ്രിയയ്ക്ക് ഉള്ളത്. നിലപാടുകളുടെ രാജകുമാരി എന്നാണ് പ്രേക്ഷകർ സുപ്രയയെ വിളിക്കുന്നത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ സജീവമായ സുപ്രിയ പങ്കുവെച്ച് ഹൃദയസ്പർശിയായ ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. അടുത്ത സമയത്തായിരുന്നു സുപ്രിയയുടെ അച്ഛൻ മരണപ്പെട്ടിരുന്നത്. വലിയൊരു ഉലച്ചിൽ ആയിരുന്നു അച്ഛന്റെ മരണം സുപ്രിയയ്ക്ക് സമ്മാനിച്ചിരുന്നത്. ഇപ്പോൾ അച്ഛൻ മരിച്ചു എന്ന് വിശ്വസിക്കാൻ കഴിയാത്ത ഒരു വർഷമാണ് കടന്നുപോയത് എന്നാണ് സുപ്രിയ പറയുന്നത്. തന്റെയും അമ്മയുടെയും ജീവിതം ഒരിക്കലും മുറിവുണങ്ങാത്ത രീതിയിൽ മാറിപ്പോയി.

ജീവിതത്തിൽ ഒറ്റപ്പെട്ടുപോയി എന്നും അച്ഛനെ പോലെ തന്നെ പിന്തുണയ്ക്കാൻ മറ്റാർക്കും സാധിക്കില്ല എന്നുമാണ് സുപ്രിയ പറയുന്നത്. അച്ഛൻ ഞങ്ങളെ വിട്ടു പോയിട്ട് ഒരു വർഷം പിന്നിടുന്നു. ഞാൻ ഏറ്റവും കൂടുതൽ കണ്ണുനീരൊഴുക്കിയ വർഷമാണ് കടന്നു പോയത്. എന്റെ ഫോണിലെ സ്പീഡ് ലിസ്റ്റിലെ ആദ്യത്തെ നമ്പരായ അച്ഛന്റെ നമ്പർ ഡയൽ ചെയ്യുന്ന ശീലം നിർത്താൻ എനിക്ക് ഇതുവരെ സാധിച്ചിട്ടില്ല. എന്റെ ഫോണിലെ ചിത്രങ്ങളും വീഡിയോകളും സ്ക്രോൾ ചെയ്ത് അച്ഛന്റെ നല്ല നിമിഷങ്ങളും ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്ത ചിത്രങ്ങളും തിരയുന്ന ശീലവും എനിക്ക് ഉപേക്ഷിക്കാൻ കഴിയുന്നില്ല. ഈ കഴിഞ്ഞ വർഷത്തിൽ കൂടുതൽ ദിവസവും സംഭവിച്ചത് വിശ്വസിക്കാൻ കഴിയാതെ ആരോടൊക്കെയുള്ള ദേഷ്യത്തിൽ ഞാൻ കഴിച്ചുകൂട്ടുകയായിരുന്നു. എന്തുകൊണ്ടാണ് എനിക്ക് ഇങ്ങനെ സംഭവിച്ചത്.? എന്തുകൊണ്ടാണ് അച്ഛൻ, എന്തുകൊണ്ട് അതിനു പകരം മറ്റ് ആരെങ്കിലും ആയില്ല. അച്ഛന്റെ ശബ്ദം കേൾക്കുകയോ അല്ലെങ്കിൽ അനുഭവിക്കുകയോ ചെയ്തിട്ട് ഒരു വർഷമായിരിക്കുന്നു. നമ്മൾ പരസ്പരം സംസാരിക്കുകയോ കാണുകയോ ചെയ്യാത്ത ഏറ്റവും ദൈർഘ്യം ഏറിയ സമയമാണിത്. ഈ ഒരു വർഷത്തിൽ അച്ഛനെ കുറിച്ച് പറയാതെയോ ചിന്തിക്കാതെയോ ചെയ്യാതെ ഒരു ദിവസം പോലും എനിക്ക് കടന്നു പോയിട്ടില്ല.

എല്ലാ രാത്രികളിലും അച്ഛൻ എന്റെ സ്വപ്നങ്ങളിൽ വരും. നമ്മൾ ഒരുമിച്ചിരിക്കുന്നതു പ്രതീക്ഷിച്ച ഒരു വർഷം ഞാൻ ശരിക്കും തനിച്ചായി പോയെന്നും അച്ഛനെപ്പോലെ ആർക്കും എന്നെ പിന്തുണയ്ക്കാൻ കഴിയില്ലെന്ന് മനസ്സില്ല മനസ്സോടെ ഞാൻ അംഗീകരിച്ച ഒരു വർഷം. എല്ലാവരും അവരവരുടെ ജീവിതത്തിലെ തിരക്കിൽ മുഴുകുമ്പോൾ അമ്മയുടെയും എന്റെയും ജീവിതം ഇനി ഒരിക്കലും മാറ്റാൻ ആവാത്ത വിധം മാറിമറിഞ്ഞിരിക്കുകയാണ് അച്ഛാ. എന്റെയും അമ്മയുടെയും ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഒരു വർഷമാണ് കടന്നുപോയത്. മുൻപോട്ടുള്ള പാതയിൽ അച്ഛനൊപ്പം ഇല്ലെന്നുള്ള ഓർമ്മ പോലും ഭയാനകമാണ്. പക്ഷേ ഒരു കാര്യത്തിൽ എനിക്ക് ഉറപ്പുണ്ട്, അച്ഛന്റെ രക്തം ഓടുന്നതു കൊണ്ട് ഏത് പ്രതിസന്ധിയും നേരിടാൻ എനിക്ക് സാധിക്കും. അത് അച്ഛൻ തെളിയിച്ചു തന്നതാണ്. ആ വഴിയിലൂടെയാണ് മുന്നോട്ടുള്ള പ്രയാണം. ഈ ഒരു വർഷം ഞങ്ങൾ അച്ഛനെ വല്ലാതെ മിസ്സ് ചെയ്യുകയും ഒരുപാട് സ്നേഹിക്കുകയും ചെയ്തു. എന്ന് എന്റെ അച്ഛന്റെ മകൾ എന്ന് പറഞ്ഞുകൊണ്ടാണ് സുപ്രിയ കുറിച്ചിരിക്കുന്നത്. അച്ഛനൊപ്പം ഉള്ള ചില പഴയകാല ചിത്രങ്ങളും സുപ്രിയ പങ്കുവെച്ചിരിക്കുന്നു.

KERALA FOX
x