പ്രേഷകരുടെ പ്രിയ നടി കല്യാണി വാഹനാപകടത്തിൽ മരിച്ചു , കണ്ണീരോടെ ആരാധകർ

ടെലിവിഷൻ താരങ്ങൾ എന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ടവർ തന്നെയാണ്. അതുകൊണ്ടു തന്നെ അവർക്കുണ്ടാകുന്ന ഓരോ വേദനകളും പ്രേക്ഷകരിൽ വളരെ വേദന നിറയുന്ന സംഭവങ്ങൾ തന്നെയാണ്. ഇപ്പോൾ ഇതാ  സീരിയൽ നടിയുടെ വേദനിപ്പിക്കുന്ന വാർത്തയാണ് സോഷ്യൽ മാധ്യമങ്ങളിൽ ഒക്കെ ശ്രദ്ധ നേടുന്നത്.  ബൈക്കിൽ സഞ്ചരിക്കുന്നതിനിടയിൽ അപകടത്തിൽപ്പെട്ട  സീരിയൽ താരമായ കല്യാണി കുരാലെ യാദവിന് ദാരുണാന്ത്യം സംഭവിച്ചത്. കല്യാണിയുടെ 32മത്തെ വയസ്സിൽ ആണ് ഈ ലോകത്തിൽ നിന്നും യാത്ര പറയേണ്ടതായി കല്യാണിക്ക് വന്നത്. ശനിയാഴ്ച വൈകിട്ട് വീട്ടിലേക്കുള്ള യാത്രയ്ക്കിടയിൽ ആയിരുന്നു സംഭവം.ജനപ്രിയ പരിപാടികളായ തുഝ്യത് ജീവ് രം​ഗ്ലാ, ദഖാഞ്ചാ രാജ ജ്യോതിബാ. എന്നിവയിലൂടെയാണ് താരം ശ്രദ്ധ നേടുന്നത്. കല്യാണി സഞ്ചരിച്ച ബൈക്കിൽ ഒരു കോൺക്രീറ്റ് മിക്സർ ട്രാക്കടർ ഇടിക്കുകയാണ് എന്നായിരുന്നു പോലീസ് അറിയിച്ചത്.

കോലാപ്പൂർ ഹൈവേയിൽ ഹലോന്തി ഭാഗത്താണ് അപകടം നടന്നിരിക്കുന്നത്. കോലാപൂർ സിറ്റിയിലെ രാജാറാംപൂരി സ്വദേശിനിയായിരുന്നു കല്യാണി. അടുത്തകാലത്ത് സ്വന്തമായി ഒരു റസ്റ്റോറന്റ് താരം തുടങ്ങിയിരുന്നു. റസ്റ്റോറന്റ് പൂട്ടിയതിനു ശേഷം സ്ഥിരമായി പോകുന്നത് പോലെ വീട്ടിലേക്ക് പോകുമ്പോഴാണ് ഈ ദാരുണമായ സംഭവം താരത്തെ കാത്തിരുന്നത്. താരത്തിന്റെ വിധിയിൽ മറാത്തി ടെലിവിഷൻ ലോകത്തെ എല്ലാവരും വലിയ വേദനയിലാണ് എന്നതാണ് സത്യം. ആശുപത്രിയിൽ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നുവെന്നാണ് അറിയാൻ സാധിക്കുന്നത്. ട്രാക്ടർ ഡ്രൈവർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമം പ്രകാരവും മോട്ടോർ വാഹന നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. ശിരോലി പോലീസ് സ്റ്റേഷനിലാണ് പ്രഥമ വിവര റിപ്പോർട്ട് തയ്യാറാക്കപ്പെട്ടത്. വളരെ വേദനയോടെയാണ് ടെലിവിഷൻ ലോകം ഈയൊരു വാർത്ത നോക്കിക്കാണുന്നത്.

നിരവധി ആരാധകരായിരുന്നു കല്യാണിക്കുണ്ടായിരുന്നത്. നടിയുടെ ഈ അവസ്ഥയിൽ വലിയ വേദനയിലാണ് ആരാധകരെ കൊണ്ടുചെന്നെത്തിച്ചത് തന്നെ. 31മത്തെ വയസ്സിൽ ഇത്തരത്തിലുള്ള ഒരു അകാല മരണമായിരുന്നല്ലോ താരത്തെ കാത്തിരുന്നത് എന്ന വേദനയാണ് ഇപ്പോൾ പ്രേക്ഷകരിൽ നിറഞ്ഞു നിൽക്കുന്നത്. സോഷ്യൽ മീഡിയയിൽ ഒക്കെ തന്നെ സജീവമായിരുന്നു താരം. ടിവി ഷോയിലൂടെയാണ് താരം പ്രശസ്തയായത്. പിന്നീട് കൈ നിറയെ അവസരങ്ങളും താരത്തെ കാത്തിരിക്കുകയായിരുന്നു. അണിയറയിലാ അവസരങ്ങൾ എല്ലാം തന്നെ മികച്ചതാക്കാൻ സാധിക്കാതെയാണ് കല്യാണി യാത്രയായത്.

KERALA FOX
x