“രണ്ടു പെൺകുട്ടികൾ ദാമ്പത്യ ജീവിതത്തെക്കുറിച്ച് സംസാരിക്കുന്നത് ഉമ്മ കണ്ടു , അതോടെ വീട്ടിൽ പ്രണയം കയ്യോടെ പിടിച്ചു” , ലെസ്ബിയൻ ദമ്പതിമാരായ നൂറയുടെയും ആദിലയും തുറന്ന് പറയുന്നു

സോഷ്യൽ മീഡിയയുടെ ഒരു വൈറൽ കപ്പിൾ ആണ് ഇപ്പോൾ ആദിലയും നൂറാ ഫാത്തിമയും. ആണിന് പെണ്ണ് എന്ന് നമ്മുടെ സമൂഹമെഴുതിയ വിധി മാറ്റി എഴുതിയവരാണ് ഇവർ. രണ്ടുപേരും മാറ്റങ്ങൾ അനിവാര്യമായ കാലഘട്ടത്തിൽ മാറ്റത്തോടെ തങ്ങളുടെ കുടുംബജീവിതം തിരഞ്ഞെടുത്തവർ. പക്ഷേ വലിയ തോതിലുള്ള പരിഹാസങ്ങൾക്കായിരുന്നു ഇവർ ഇരയായിരുന്നത്. പരസ്പരം ഒരുമിച്ച് ജീവിക്കുകയാണ് എന്ന തീരുമാനമെടുത്തതിന് പിന്നാലെ സ്വന്തം വീട്ടിൽ നിന്ന് പോലും വലിയ തോതിലുള്ള ബുദ്ധിമുട്ടുകൾ ആയിരുന്നു ഇവർക്ക് കേൾക്കേണ്ടതായി വന്നിരുന്നത്. തങ്ങളുടെ ജീവിതത്തെക്കുറിച്ചാണ് ഇപ്പോൾ ഇവർ പറയുന്നത്. എല്ലാം കലങ്ങി തെളിയുമെന്നും പഴയതുപോലെ ക്ലൈമാക്സ് ശുഭം ടൈറ്റിൽ കാർഡ് ജീവിതത്തിൽ തെളിയും എന്നുമുള്ള പ്രതീക്ഷ പോയി.

ഞങ്ങളെ ചേർത്തു നിർത്തണമെന്ന് ആരോടും പറയുന്നില്ല. ജീവിക്കാൻ അനുവദിക്കണമെന്നാണ് ആദില പറയുന്നത്. എനിക്ക് മനസ്സിലാകുന്ന പ്രണയത്തിലേക്ക് ഞങ്ങളുടെ കുടുംബക്കാരും സമൂഹവും നടന്നെടുക്കാൻ ഇനിയും കാലങ്ങൾ ഒരുപാട് വേണ്ടി വരാം. പക്ഷേ അതുവരെ ഞങ്ങൾക്ക് ജീവിതം മാറ്റിവയ്ക്കാൻ സാധിക്കില്ലല്ലോ. ഞങ്ങൾക്ക് ജീവിക്കണം എങ്ങനെ ഈ പ്രണയം സംഭവിച്ചു എന്ന ചോദ്യത്തിന് പ്രസക്തിയില്ല എന്നതാണ് സത്യം. എപ്പോഴും ആർക്കും ഇത് സംഭവിക്കാം എന്ന് തിരിച്ചറിവിലാണ് പ്രധാനം. ആ തിരിച്ചറിവ് ഞങ്ങൾക്കുണ്ടായത് പ്ലസ് ടു കാലഘട്ടത്തിൽ ആണ്. ഞങ്ങളുടെ ഉപ്പമാർ ജോലി ചെയ്യുന്നത് സൗദിയിൽ ആയിരുന്നു. ആദില അവിടെ മൂന്നാം ക്ലാസിലാണ്. സീനിയർ പ്രവാസി ഞാനാണ്. മൂന്ന് വയസ്സ് മുതലേ താൻ അവിടെയുണ്ട്. ജിദ്ദയിലെ സ്കൂളിൽ പത്താം ക്ലാസ് കഴിഞ്ഞ് പ്ലസ് വൺ എത്തിയ സമയത്താണ് നൂറ എത്തുന്നത്.

ഞങ്ങൾ അഞ്ചു പേർ അടങ്ങുന്ന ഒരു ഗാങ് ഉണ്ട്. പഠിക്കുന്ന സമയത്ത് വേർതിരിവില്ലാതെ എല്ലാവരെയും ഞങ്ങൾ വായിനോക്കാറുണ്ട്. അങ്ങനെ നോക്കുമ്പോൾ ഇതാ ഒരു സുന്ദരി പെൺകുട്ടി, അപ്പോൾ മനസ്സ് പറഞ്ഞു അവളെ കെട്ടുന്നവന്റെ ഭാഗ്യം എന്ന്. നൂറ ഞങ്ങളുടെ ഇടയിൽ വന്നു. എനിക്ക് അവളോട് എന്തോ ഒരു ക്രഷ് തോന്നുകയാണ് ചെയ്തത്. ആകർഷണത്തിൽ എന്നെ കാണുന്ന വിശാല അർത്ഥമുണ്ടായിരുന്നു അന്ന് എനിക്ക് അറിയില്ലായിരുന്നു. അഞ്ചുപേർ അടങ്ങുന്ന ഒരു ഗ്യാങ്ങിൽ നിന്നും രണ്ടുപേരിലേക്ക് മാത്രമായി ലോകം ചുരുങ്ങിപ്പോകുന്നത് ഞങ്ങൾ അറിഞ്ഞിരുന്നില്ല. ഒരുമിച്ചുള്ള നടത്തം കണ്ടപ്പോൾ തന്നെ ക്ലാസിന് പുറത്ത് എല്ലാവർക്കും അത് ചർച്ചയായിരുന്നു. ഫോണും ഫേസ്ബുക്കും ഒന്നും ഉപയോഗിക്കില്ലെന്ന് കർശന നിയന്ത്രണം ഉണ്ടായിട്ടും തങ്ങൾ ബോയ്ഫ്രണ്ട്സിനോട് സംസാരിക്കാൻ ഫെയ്ക്ക് അക്കൗണ്ടുകൾ ഉണ്ടാക്കിയിട്ടുണ്ടായിരുന്നു. അതേ തന്ത്രം തന്നെ ഞങ്ങൾക്ക് ചാറ്റ് ചെയ്യാൻ തുടർന്നു.

ആൺകുട്ടിയും പെൺകുട്ടിയും ആയിരുന്നുവെങ്കിൽ കോലാഹലകൾ ഒന്നുമില്ലാതെ ഈ വിവാഹം നടന്നേനെന്ന് പോലും ചാറ്റിന്റെ ഇടയിൽ എപ്പോഴൊക്കെയോ സംസാരിച്ചു. പ്ലസ് ടു അവസാനം എത്തിയപ്പോൾ അതൊരു വട്ടം നൂറയുടെ ഉമ്മ കാണുകയാണ് ചെയ്തത്. അതോടെ ഭൂകമ്പത്തിനു മുൻപുള്ള ഒരു കുലുക്കമായി എന്നതാണ് സത്യം. ഉമ്മയെ സംബന്ധിച്ചിടത്തോളം തീർത്തും അപരിചിതമായ ഒരു കാര്യമാണ് രണ്ട് പെൺകുട്ടികൾ തമ്മിലുള്ള പ്രണയം എന്ന് പറയുന്നത്. അവർ വിവാഹ സ്വപ്നങ്ങൾ പങ്കുവയ്ക്കുന്ന ഒരു ചാറ്റ് കണ്ടു. ചാറ്റ് ചെയ്ത ശേഷം ലോഗൗട്ട് ചെയ്യാൻ ഒരിക്കൽ നൂറ മറന്നു. അങ്ങനെയാണ് ഉമ്മ അവളുടെ ചാറ്റ് ഹിസ്റ്ററി മുഴുവനായി പോസ്റ്റ്മോർട്ടം നടത്തുന്നത്. ഒട്ടും വൈകിയില്ല എന്റെ വീട്ടിലും ഫോണെത്തി. രണ്ട് വീടുകളും ഒരുപോലെ തന്നെ യുദ്ധക്കളമായി എന്നാണ് ഓർമ്മിക്കുന്നത്.

KERALA FOX
x