ലൈവിലെത്തി പുതിയ സന്തോഷം പങ്കുവെച്ച് പ്രിയ നടി കാവ്യാ മാധവൻ , ആശംസകളുമായി സോഷ്യൽ ലോകവും ആരാധകരും

മലയാളി പ്രേക്ഷകരുടെ മനസ്സിൽ എന്നും മായാതെ നിൽക്കുന്ന പുഞ്ചിരിയാണ് കാവ്യാ മാധവൻ എന്ന് പറയുന്നത്. ശാലീന സൗന്ദര്യത്തിന്റെ മൂർത്തി ഭാവമായി മലയാളികൾ കണ്ട മുഖമാണ് കാവ്യയുടേത്. അത്ര പെട്ടെന്ന് മലയാളികൾക്ക് വിസ്മൃതിയിലേക്ക് എടുത്തറിയാൻ സാധിക്കില്ല എന്നത് തന്നെയാണ് അതിന്റെ ഏറ്റവും വലിയ ഉദാഹരണം. ഇപ്പോഴിതാ കാവ്യ മാധവന് നേരെ വർഷങ്ങൾക്കു ശേഷം ഒരു വീഡിയോയിൽ എത്തിയിരിക്കുകയാണ് കാവ്യ. കാവ്യയുടെ ഈ വീഡിയോ ഇതിനോടൊപ്പം തന്നെ വൈറലായി മാറി. ദിലീപ്പിനോപ്പമുള്ള കുടുംബജീവിതം ആരംഭിച്ചതിനു ശേഷം സോഷ്യൽ മീഡിയയിൽ ഒന്നുമത്ര ആക്റ്റീവ് അല്ലാത്ത കാവ്യ അടുത്ത സമയത്താണ് വീണ്ടും സോഷ്യൽ മീഡിയയിലേക്ക് എത്തി തുടങ്ങിയത്.

ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ കാവ്യ പങ്കുവെച്ചിരിക്കുന്ന പുതിയ വീഡിയോയാണ് ശ്രദ്ധ നേടിയിരിക്കുന്നത്. ദീർഘകാലങ്ങൾക്ക് ശേഷം കാവ്യ ഒരു വീഡിയോയിൽ എത്തിയ സന്തോഷമാണ് ആരാധകർ പങ്കുവയ്ക്കുന്നത്. തന്റെ നൃത്ത അധ്യാപകനായ ആനന്ദ് മാസ്റ്റർ ആരംഭിക്കുന്ന പുതിയ സംരംഭത്തിന് ആശംസകൾ നേർന്നു കൊണ്ടായിരുന്നു കാവ്യാ മാധവൻ എത്തിയിരുന്നത്. തന്റെ അച്ഛന്റെയും അമ്മയുടെയും ഗുരുനാഥന്റെയും ഒക്കെ സ്ഥാനത്ത് നിൽക്കുന്ന ആളാണ് ആനന്ദ് മാസ്റ്റർ എന്നാണ് കാവ്യ പറഞ്ഞിരിക്കുന്നത്. തളർന്നിരിക്കുന്ന സമയത്ത് രണ്ട് കൈയും തന്ന് നമ്മളെ പിടിച്ചെഴുനേൽപ്പിക്കുന്ന നല്ലൊരു മോട്ടിവേറ്റർ കൂടിയാണ് മാഷ്. പലപല രൂപങ്ങളിൽ എനിക്ക് മാഷിനെ നിർവചിക്കാൻ സാധിക്കുന്നുണ്ട്. വലിയൊരു കലാകാരൻ ആയാലും കലാകാരി ആയാലും നമ്മൾ വിചാരിക്കും ഇത്രയധികം അറിവുകൾ ഒക്കെയായി, ഇനിയിപ്പോൾ പുതുതായി എന്ത് ചെയ്യാനാണെന്ന്.

പക്ഷേ മാഷ് അങ്ങനെയല്ല എപ്പോൾ കാണുമ്പോഴും മാഷ് എന്തെങ്കിലും പുതിയ കാര്യങ്ങളെക്കുറിച്ചുള്ള ആലോചനയിൽ ആയിരിക്കും. ഈ ഒരു സംരംഭത്തിൽ എത്തി നിൽക്കുന്നതും ആ ഒരു ആലോചന തന്നെയാണ്. കലാകാരന്മാരുടെ യാത്ര ഒരിക്കലും അവസാനിക്കുന്നില്ല എന്നും ആ യാത്ര തുടർന്നുകൊണ്ടിരിക്കുകയാണ് എന്നുമാണ് മാഷ് പറയാതെ പറഞ്ഞു കൊണ്ടിരിക്കുന്നത് എന്നാണ് കാവ്യ പറയുന്നത്. ഏറെ നാളുകൾക്ക് ശേഷം കാവ്യ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറുകയായിരുന്നു ചെയ്തത്. നിരവധി ആളുകളാണ് ഈ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. നൃത്തത്തിൽ തന്റെ ഗുരുവായ ആനന്ദ് മാഷിന്റെ ഈ സംരംഭത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് താനാണ് എന്നും കാവ്യ വീഡിയോയിൽ പറഞ്ഞിരുന്നു.

നൃത്തം വീണ്ടും പഠിക്കണമെന്ന് മോഹം തോന്നുന്നത്. എറണാകുളത്തേക്ക് മാറിയതിനു ശേഷമാണ് അതിനു മുൻപ് യുവജനോത്സവം മത്സരങ്ങൾക്ക് വേണ്ടിയൊക്കെ ആയിരുന്നു നൃത്തം പഠിച്ചിട്ടുണ്ടായിരുന്നത് എന്നും കാവ്യ വ്യക്തമാക്കുന്നു. കാവ്യയുടെ വാക്കുകൾ വളരെ പെട്ടെന്ന് ആയിരുന്നു ആരാധകർ ഏറ്റെടുത്തത്. വളരെ സുന്ദരിയായാണ് കാവ്യ വീഡിയോയിൽ കാണാൻ സാധിച്ചത്. സൂര്യകാന്തി പൂക്കൾക്ക് നടുവിൽ ഇരുന്നു വലിയ ജിമിക്കി കമ്മൽ ഒക്കെ ഇട്ട് പഴയ സൗന്ദര്യം വീണ്ടെടുത്ത് തന്നെയാണ് കാവ്യ സംസാരിക്കുന്നത്. കാവ്യയുടെ ഈ വീഡിയോ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയിരുന്നു.

KERALA FOX
x