
“കുഞ്ഞിന് വേണ്ടി കാലു പിടിച്ചു കരഞ്ഞ എന്റെ തലയിൽ തൊഴിച്ചുമാറ്റിയാണ് ഭാര്യ കാമുകനൊപ്പം പോയത് “, നെഞ്ച് നുറുങ്ങുന്ന വേദനയിൽ ഒരച്ഛന്റെ കുറിപ്പ് വൈറലാകുന്നു
അവളുടെ കാല് പിടിച്ചു ഞാൻ കരഞ്ഞു , നീയില്ലങ്കിൽ നമ്മുടെ കുഞ് അമ്മയില്ലാതയാകും , അവളെ ഓർത്തെങ്കിലും പോകരുത് എന്ന് .. എന്നാൽ അവൾക്ക് പ്രസവിച്ച സ്വന്തം കുഞ്ഞിനെക്കാളും ഭർത്താവിനെക്കാളും വലുത് ഇന്നലെ കണ്ട കാമുകനായിരുന്നു ..എന്റെയും കുഞ്ഞിന്റെയും കരച്ചില് കണ്ട് യാതൊരു സങ്കടവും അവളിൽ പ്രകടമായില്ല ..കുഞ്ഞിന്റെ മുഖം കണ്ടപ്പോൾ അവളുടെ കാലു പിടിക്കാൻ വരെ ഞാൻ ശ്രെമിച്ചു , കാലു പിടിച്ച എന്റെ തലയിൽ തൊഴിച്ചുമാറ്റിയാണ് അവൾ കാമുകനൊപ്പം പോയത് .. ഒരച്ഛന്റെ നെഞ്ച് നുറുങ്ങുന്ന വേദനയുടെ കഥ പങ്കുവെച്ചത് യാതാർത്ഥ ജീവിത കഥകൾ പങ്കുവെക്കുന്ന ഹ്യൂമൻസ് ഓഫ് ബോംബൈ എന്ന ഫേസ്ബുക് പേജിലായിരുന്നു .. ജീവിതത്തിൽ നേരിട്ട ദുരിതങ്ങളെയും ദുരന്തങ്ങളെയും അതിജീവിച്ചു മകൾക്ക് വേണ്ടി പൊരുതുന്ന ഒരച്ഛന്റെ കുറിപ്പ് ഇങ്ങനെ :

തന്റെ സ്ഥാനത്ത് എങ്ങനെയാണ് മറ്റൊരാളെ അവൾക്ക് കാണാൻ സാധിച്ചത് എന്നത് ഇപ്പോഴും തനിക്ക് അറിയാത്ത ഒരു കാര്യം തന്നെയാണ്. കുഞ്ഞിന് ഒരുമാസം പ്രായമുള്ളപ്പോഴാണ് തന്നെയും കുഞ്ഞിനെയും ഉപേക്ഷിച്ച് അവൾ കാമുകനൊപ്പം പോകുന്നത്. ഞാൻ ജീവനുതുല്യം സ്നേഹിച്ച ഒരു സ്ത്രീ ഇങ്ങനെ ചെയ്യുമെന്ന് ഞാൻ കരുതിയില്ല. അവൾ നഷ്ടപ്പെട്ട വേദനയെക്കാളും എന്റെ മനസ്സിൽ ഉണ്ടായിരുന്ന വേദന എന്റെ കുഞ്ഞിന് അമ്മയെ നഷ്ടപ്പെടുമല്ലോ എന്നതായിരുന്നു. അതുകൊണ്ടു തന്നെ ഞാൻ അവളുടെ കാലുപിടിച്ചു കരഞ്ഞു. അപ്പോൾ എന്റെ തലയിൽ തൊഴിച്ചു മാറ്റിയാണ് അവൾ പോയത്. പിന്നീട് എനിക്ക് ജീവിതത്തോട് തന്നെ ഒരു വാശിയായിരുന്നു. എന്റെ മകൾക്ക് ഞാൻ മാത്രം മതി എന്നുള്ള ഒരു വാശി. ആ വാശിയിലായിരുന്നു പിന്നീട് എന്റെ ജീവിതം. അവൾക്ക് വേണ്ടി ഒരു അച്ഛനെ ചെയ്തു കൊടുക്കാൻ സാധിക്കുന്നത് ഒക്കെ തന്നെ ഞാൻ ചെയ്യാൻ തുടങ്ങി. ആദ്യമൊക്കെ കുഞ്ഞിനെ ഒന്ന് എടുക്കാൻ പോലും എനിക്ക് നന്നായി അറിയില്ലായിരുന്നു. പിന്നെ ഞാൻ അതിനൊക്കെ എന്റെ അമ്മയുടെ സഹായം തേടി. ഒഴിവു സമയങ്ങളിൽ ഒക്കെ ഞാൻ കുഞ്ഞിനൊപ്പം സമയം ചിലവഴിച്ചു. അവളുടെ വളർച്ചയുടെ ഓരോ ഘട്ടങ്ങളും ഞാൻ അടുത്തറിഞ്ഞു തന്നെ കാണുകയായിരുന്നു ചെയ്തത്.
നടക്കാൻ തുടങ്ങിയ സമയത്ത് ഞാൻ അവളെ ജോലി സ്ഥലത്തേക്ക് ഒപ്പം കൂട്ടുകയും ചെയ്തിരുന്നു. എത്ര കഠിന ജോലിയാണെങ്കിലും അവളുടെ ചിരി കാണുമ്പോൾ ആ ജോലിയുടെ ബുദ്ധിമുട്ടുകൾ എന്നെ വിട്ടു പോകും. ഇന്ന് അവൾക്ക് വയസ്സ് 5 പൂർത്തിയായിരിക്കുകയാണ്. ഇതുവരെയും അവളുടെ സ്വന്തം അമ്മ അവളെ തേടിയെത്തുകയോ അന്വേഷിക്കുകയും ഒന്നും തന്നെ ചെയ്തിട്ടില്ല. എനിക്കൊരു പരിഭവവും ഇല്ല. എന്റെ മോൾക്ക് ഞാനുണ്ട്. ഞങ്ങളുടെ ലോകം ചെറുതാണ്. പക്ഷേ ഞങ്ങളുടെ സന്തോഷം അത് വളരെ വലുതാണ്. സങ്കടപ്പെടുന്ന നേരമൊക്കെ മനസ്സിലാക്കി കൂടെ ഇരിക്കും ചിരിക്കും. അതൊക്കെ കാണുമ്പോൾ എന്റെ ഉള്ളിൽ സന്തോഷം തോന്നുന്നു. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എന്റെ മകൾ എന്റെ പൊന്നുമോൾ ആണെന്നാണ് അച്ഛൻ പറയുന്നത്. മറ്റൊരുത്തനൊപ്പം ഇറങ്ങിപ്പോയ ഭാര്യ ഇനി അന്വേഷിച്ചു വരരുത് എന്നാണ് എന്റെയും കുഞ്ഞിന്റെയും ആ അച്ഛൻ പറയുന്നു. സോഷ്യൽ മീഡിയയിൽ മികച്ച പിന്തുണയാണ് ആ അച്ഛനും മകൾക്കും ലഭിക്കുന്നത് ..