പ്രേഷകരുടെ പ്രിയപ്പെട്ട കരിക്ക് താരം അർജുൻ വിവാഹിതനായി , ആശംസകളുമായി സോഷ്യൽ ലോകം

വളരെയധികം ആരാധകരുള്ള ഒരു ചാനലാണ് കരിക്ക് എന്ന ചാനൽ. കരിക്ക് വെബ് സീരീസുകൾ ജനപ്രിയസീരീസിന്റെ കൂട്ടത്തിലാണ് പ്രേക്ഷകർ കാണുന്നത്. ഇതിലൂടെ ശ്രദ്ധേയരായവർ നിരവധിയാണ്. ഇപ്പോൾ കരിക്കിലൂടെ ശ്രെദ്ധ നേടിയ അർജുൻ രത്തൻ വിവാഹിതനായത് എന്ന വാർത്തയാണ് പുറത്തു വരുന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ ആയിരുന്നു വിവാഹ ചടങ്ങുകൾ. പുതിയ തുടക്കം എന്ന ക്യാപ്ഷനോട്‌ ആയിരുന്നു അർജുൻ ഈ വിവാഹ ചിത്രങ്ങൾക്ക് വേണ്ടി തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. കരിക്കിന്റെ ഒരു ഏറ്റവും ഹിറ്റായ വെബ് സീരീസ് ആയിരുന്നു തേരാപ്പാര. ഈ വെബ് സീരീസിലൂടെ ആയിരുന്നു അഭിനയരംഗത്തേക്ക് അർജുൻ കടന്നു വന്നത്. പിന്നീട് കരിക്കിന്റെ സജീവ താരമായി മാറി. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് മുൻപിലേക്ക് അദ്ദേഹം പങ്കുവെച്ചിരുന്നു. സിനിമ ലോകത്തെ പ്രമുഖർ പോലും ഇരുവർക്കും ആശംസകൾ നേരുകയായിരുന്നു ചെയ്തത് വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് പ്രേക്ഷകർക്കിടയിൽ ഹിറ്റായി കരിക്ക് മാറുന്നത്.

ഓരോ സീരീസും ഒന്നിനൊന്ന് മികച്ചത് ആണ്. ഏറ്റവും പുതിയ സീരീസ് ആയ സമർഥ്യശാസ്ത്രത്തിന്റെ ആദ്യ എപ്പിസോഡും കഴിഞ്ഞ ദിവസമാണ് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിരുന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചാണ് അർജുന്റെ വിവാഹം നടന്നത്. വളരെ ലളിതമായ തരത്തിലുള്ള ചടങ്ങുകൾ ആയിരുന്നുവെന്ന് ചിത്രങ്ങളിൽ നിന്നു തന്നെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ട്രഡീഷണൽ ലുക്കിൽ ആയിരുന്നു അർജുനും ശിഖയും എത്തിയത്. കസവ് സെറ്റും മുണ്ടും അണിഞ്ഞ മിതമായ ആഭരണങ്ങളിൽ ശിഖയെത്തിയപ്പോൾ ഗോൾഡൻ നിറത്തിലുള്ള കുർത്തയും കസവ് മുണ്ടുമണിഞ്ഞാണ് അർജുൻ എത്തിയത്. വളരെ മനോഹരമായ രീതിയിൽ ആയിരുന്നു വിവാഹ ചടങ്ങുകൾ ഒക്കെ തന്നെ നടന്നത് ഇരുവരും തുളസിമാല അണിഞ്ഞു നിൽക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. വളരെ പെട്ടെന്ന് തന്നെ ആളുകൾ ഇവർക്ക് ആശംസകളുമായി എത്തുകയും ചെയ്തു.

KERALA FOX
x