
പ്രിയ നടി ഐൻഡ്രില അതീവഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ , ജീവൻ തിരികെ പിടിക്കാൻ അത്ഭുതം സംഭവിക്കണമെന്നും എല്ലാരും പ്രാർത്ഥിക്കണമെന്നും പ്രിയതമൻ
നിരവധി മികച്ച കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച പ്രിയ നടി ഐൻഡ്രില ഹാർട്ട് അറ്റാക്ക് മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചു ..താരത്തിന്റെ നില അതീവ ഗുരുതരമെന്നാണ് പുറത്തുവരുന്ന സൂചനകൾ ..നടി ഇപ്പോൾ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് എന്നും ആരോഗ്യനില ഗുരുതരമാണ് എന്നും ഒക്കെയാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നവംബർ ഒന്നിന് ആയിരുന്നു മസ്തിഷ്ഘാതത്തെ തുടർന്ന് നടിയെ ആശുപത്രിയിലേക്ക് എത്തിക്കുന്നത്. ആന്തരിക രക്തസ്രാവം നടിക്ക് ഉണ്ടാവുകയും. ഫ്രണ്ടോടം പെറോപാരിയെറ്റൽ ഡികംപ്രസീവ് ക്രാനിയോട്ടോമി സർജറിക്ക് വിധേയ ആക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. നടിയുടെ പുതിയ സിറ്റി സ്കാൻ റിപ്പോർട്ടുകൾ അനുസരിച്ച് നടിയുടെ തലച്ചോറിൽ രക്തം കട്ടപിടിച്ചതായാണ് മനസ്സിലാകുന്നത്. നടിയുടെ കാമുകനും നടനും ആയ സബ്യ സാചി ചൗധരി സോഷ്യൽ മീഡിയയിലൂടെ എല്ലാവരോടും അഭ്യർത്ഥിച്ചിരിക്കുന്നത്.

അത്ഭുതം സംഭവിക്കുവാൻ എല്ലാവരും പ്രാർത്ഥിക്കണം എന്നതാണ്. ഞാനിതിവിടെ എഴുതേണ്ടി വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഐൻഡ്രിലക്ക് വേണ്ടി പ്രാർത്ഥിക്കുക. ഒരു അത്ഭുതത്തിനായി പ്രാർത്ഥിക്കുക. അമാനുഷികതയ്ക്കായി പ്രാർത്ഥിക്കുക. അവർ മനുഷ്യർക്ക് അതീതമായ എല്ലാ പ്രതിബന്ധങ്ങൾക്കും എതിരെ പോരാടുകയാണ്. ഇങ്ങനെയായിരുന്നു പ്രിയപ്പെട്ടവൾക്ക് വേണ്ടി ഒരു കുറിപ്പ് അദ്ദേഹം പങ്കുവെച്ചിരുന്നത്. ഈ കുറുപ്പ് വൈറൽ ആയതോടെ നിരവധി ആളുകളാണ് ഇവർക്ക് പിന്തുണയുമായി രംഗത്ത് എത്തിയിരുന്നത്. പല പ്രമുഖരും നടിക്ക് പിന്തുണ അറിയിച്ചുകൊണ്ടുള്ള പോസ്റ്റുകൾ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. മുമ്പ് രണ്ടു തവണ ക്യാൻസർ വിമുക്തിയായി പ്രഖ്യാപിക്കപ്പെട്ട താരം അർബുദത്തെ അതിജീവിച്ച വ്യക്തിയാണ്.

അതുകൊണ്ടു തന്നെ ഈ ഒരു ബുദ്ധിമുട്ടിനെയും അതിജീവിച്ചവർ തിരികെ വരുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ജി ബോർഡ് ജ്യോതി ജിയോൺ കത്തി തുടങ്ങിയ ജനപ്രിയ ഷോകളിൽ എത്തുകയും ചെയ്തിരുന്നു. ഏതാനും ചില സിനിമകളിലും ചില ഓടിടി സീരീസുകളിലും ഒക്കെ താരത്തിന്റെ സാന്നിധ്യം കാണാൻ സാധിക്കും. ജീവിതത്തിൽ രോഗങ്ങളോട് പൊരുതിയിട്ടുള്ള താരം ഈ രോഗത്തെയും അതിജീവിച്ച് തിരികെ വരുമെന്ന് തന്നെയാണ് പ്രേക്ഷകർ കരുതുന്നത്. അതുകൊണ്ടു തന്നെ ഇവർക്ക് പ്രേക്ഷകരുടെ പ്രാർത്ഥനകളും ഉണ്ട്.