“മകൾ മരിച്ച വേദന തന്നെ ചിതയിൽ കൊണ്ടുവെച്ചാലും തീരില്ല , അതെ വേദന തന്നെയാണ് രാധികയും അനുഭവിക്കുന്നത് ” കണ്ണ് നിറഞ്ഞ് പ്രിയ നടൻ സുരേഷ് ഗോപി

മലയാള സിനിമയുടെ ആക്ഷൻ രാജാവാണ് സുരേഷ് ഗോപി. വലിയൊരു ഇടവേളയ്ക്കുശേഷം സുരേഷ് ഗോപി വീണ്ടും മലയാള സിനിമയിലേക്ക് ഒരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ഈ തിരിച്ചുവരവ് പ്രേക്ഷകർ എല്ലാം തന്നെ ഏറ്റെടുക്കുകയും ചെയ്തിരുന്നു. സത്യൻ അന്തിക്കാടിന്റെ മകൻ ഒരുക്കിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് വീണ്ടും മലയാളത്തിലേക്ക് ഒരു തിരിച്ചുവരവ് സുരേഷ് ഗോപി നടത്തിയിരുന്നത് പാപ്പൻ എന്ന ചിത്രത്തിനു ശേഷം ആ പഴയ സ്വീകാര്യത പ്രേക്ഷകരിൽ നിന്നും സ്വന്തമാക്കുവാനും സുരേഷ് ഗോപിക്ക് സാധിച്ചു. ഇപ്പോൾ കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ് സുരേഷ് ഗോപി. സിനിമയിലെ തിരക്കുകൾക്കിടയിലും തന്റെ കുടുംബത്തിന് വളരെയധികം പ്രാധാന്യം നൽകുന്ന ഒരു വ്യക്തിയാണ് സുരേഷ് ഗോപി എന്ന എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. 90 കളിൽ തന്നെ ആക്ഷൻ സിനിമകളിലൂടെ തെലുങ്കിൽ അടക്കം വലിയ രീതിയിൽ ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട് സുരേഷ് ഗോപി.

അടുത്ത സമയത്ത് അമൃത ടിവിയിലെ ഒരു പരിപാടിയിൽ എത്തിയപ്പോൾ സുരേഷ് ഗോപിയെ കുറിച്ച് പറയുന്ന ചില കാര്യങ്ങളും സുരേഷ് ഗോപി തന്റെ ഭാര്യയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളും ഒക്കെയാണ് ശ്രദ്ധ നേടുന്നത്. സുരേഷ് ഗോപിക്കൊപ്പം ചേർന്ന് മണിച്ചിത്രത്താഴിലെ ഗാനം അതി മനോഹരമായി തന്നെ പാടുകയായിരുന്നു രാധിക. നിറഞ്ഞ കൈയ്യടിയായിരുന്നു രണ്ടു പേർക്കും ലഭിച്ചിരുന്നത്. ഇവർക്ക് കണ്ണ് കിട്ടാതിരിക്കട്ടെ എന്നായിരുന്നു ഗാനം കേട്ടുകൊണ്ട് അവതാരകനായ മിഥുൻ രമേശ് പറഞ്ഞിരുന്നത്. നിങ്ങൾ ഇങ്ങനെ നിൽക്കുന്നത് കാണാൻ തന്നെ ഒരു ഐശ്വര്യമാണ് എന്നും പറഞ്ഞിരുന്നു മിഥുൻ. അതൊരു വലിയ ഭാഗ്യമാണ് എന്നാണ് എനിക്കും തോന്നുന്നത് 89 ആദ്യ വെക്കേഷൻ എന്നൊരു സിനിമ, അത് പൂർത്തിയാക്കാനോ തീയേറ്ററിൽ എത്തിക്കാനൊ സാധിക്കാത്ത ഒരു സിനിമയായിരുന്നു.

ലൊക്കേഷനിൽ പാർവതി ദൂരദർശനോ മറ്റോ ഒരു അഭിമുഖം എടുക്കുവാൻ വേണ്ടി വന്നിരുന്നു. അന്ന് ചോദിച്ചിരുന്ന ഒരു ചോദ്യമുണ്ട് സ്വപ്നത്തിലെ വധു എങ്ങനെ ഇരിക്കണമെന്ന്. ഞാൻ പറഞ്ഞ മറുപടിയാണ് ഈ നിൽക്കുന്നത്. അങ്ങനെ കിട്ടുന്നതും ഒരു ഭാഗ്യമാണ്. മുല്ലപ്പൂവ് ഒക്കെ ചൂടി തുളസിക്കതിര് വച്ചു ദിവസവും എണ്ണ തേച്ചു കുളിക്കുന്ന ഒരു പെൺകുട്ടി. അതൊക്കെ തന്നെയാണ് അന്ന് ഞാൻ പറഞ്ഞതും എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. പ്രേക്ഷകർ എല്ലാം ഈ ഒരു പ്രസ്താവന വലിയ സ്വീകാര്യതയോടെ ആയിരുന്നു ഏറ്റെടുത്തിരുന്നത്. സുരേഷ് ഗോപിക്ക് ചേരുന്ന ഭാര്യ തന്നെയാണ് രാധിക എന്ന് എല്ലാവരും പറയാറുണ്ട്. എന്നും സ്നേഹത്തോടെയും ആരോഗ്യത്തോടെയും സമാധാനത്തോടെയും ഇരിക്കാൻ ജഗദീശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ എന്നായിരുന്നു ചിലർ പറഞ്ഞത്.

അടുത്തകാലത്ത് എത്തിയ ഒരു അഭിമുഖത്തിൽ സുരേഷ് ഗോപി പറഞ്ഞത് തന്റെ മകൾ മരിച്ച വേദന തന്നെ ചിതയിൽ കൊണ്ടുവെച്ചാലും തീരില്ല എന്നതാണ്. അതേ വേദന തന്നെയായിരിക്കും രാധികയും അനുഭവിക്കുന്നത് എന്ന് പ്രേക്ഷകർ അപ്പോൾ പറയുന്നുണ്ടായിരുന്നു. എന്നാൽ അത്രയും വേദന അനുഭവിച്ച ഒരു അമ്മ ഇന്ന് നിറഞ്ഞ ചിരിയോടെ ഈ വേദിയിൽ നിൽക്കുന്നുണ്ടെങ്കിൽ അതിന് കാരണക്കാരൻ അവരെ കൊണ്ടുനടക്കുന്ന ഭർത്താവ് തന്നെ ആയിരിക്കും എന്നും പ്രേക്ഷകർ കമന്റിലൂടെ അറിയിക്കുന്നുണ്ട്. ഇത്രയും സ്നേഹവും പിന്തുണയും കൂട്ടിനുള്ളതുകൊണ്ടാണ് രാധിക ചേച്ചിക്ക് ഉള്ളു തുറന്നു ചിരിക്കാൻ കഴിയുന്നത് എന്നാണ് സോഷ്യൽ മീഡിയയിൽ നിരവധി ആളുകൾ അഭിപ്രായം പറയുന്നത് .നിമിഷ നേരം കൊണ്ട് തന്നെയാണ് ഈ കമന്റുകളെല്ലാം വൈറലായി മാറിയത്.

KERALA FOX

Articles You May Like

x