സന്നിധാനത്തെത്തി അയ്യനെ കണ്ട് മനസ്സുരുകി പ്രാർത്ഥിച്ച് പ്രിയ നടൻ ദിലീപ്

മലയാളി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത നടനാണ് ദിലീപ്. അയൽപക്കത്തെ ഒരു പയ്യനെ പോലെയാണ് മലയാളികൾ ദിലീപിനെ സ്നേഹിച്ചിരുന്നത്. അതുകൊണ്ടുതന്നെയാണ് ജനപ്രിയ നായകൻ എന്ന സ്ഥാനവും അവർ ദിലീപിന് നൽകിയത്. എന്നാൽ സ്വകാര്യജീവിതത്തിൽ സംഭവിച്ച ചില വിമർശനങ്ങളും ഗോസിപ്പുകളും ഒക്കെ പ്രേക്ഷകർക്കിടയിൽ നിന്നും ദിലീപിനെ അല്പം ഒന്ന് അകറ്റി എന്നതാണ് സത്യം. എങ്കിലും ദിലീപിന്റെ ചിത്രങ്ങൾക്ക് ഇന്നും പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയാണുള്ളത്. ദിലീപ് ചിത്രങ്ങൾ ടിവിയിൽ ആണെങ്കിലും വലിയ സ്വീകാര്യതയോടെ മാത്രമാണ് പ്രേക്ഷകർക്ക് കാണാറുള്ളത്. കുടുംബപ്രേക്ഷകരുടെയും കുട്ടികളുടെയും നായകനായിരുന്നു ദിലീപ്. വലിയ ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് ദിലീപ്. അരുൺ ഗോപി സംവിധാനം ചെയ്യുന്ന ബാന്ദ്ര എന്ന ചിത്രത്തിന്റെ തിരക്കിലാണ് നിലവിൽ താരം എന്നതാണ് സത്യം. ചിത്രത്തിൽ തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായ തമന്ന ആണ് ചിത്രത്തിലെ നായിക.

അതോടൊപ്പം തന്നെ വോയിസ് ഓഫ് സത്യനാഥൻ എന്ന ചിത്രവും താരത്തിന്റെ വരാനിരിക്കുന്ന പുതിയ ചിത്രമാണ്. അണിയറയിൽ ദിലീപിന്റേതായി നിരവധി ചിത്രങ്ങളാണ് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. സഹോദരൻ അനൂപ് സംവിധാനം ചെയ്ത തട്ടാശ്ശേരിക്കൂട്ടം എന്ന ചിത്രമായിരുന്നു പ്രമോഷൻ സമയത്താണ് പ്രേക്ഷകർ ദിലീപിനെ അടുത്ത് കണ്ടിരുന്നത്. ആ സമയത്ത് താടിയൊക്കെ വളർത്തിയ ഒരു ലുക്കിൽ ആയിരുന്നു ദിലീപ്. ഇപ്പോൾ ഇതാ പതിവ് തെറ്റിക്കാതെ മണ്ഡലകാലത്ത് അയ്യപ്പനെ വണങ്ങാൻ സന്നിധാനത്തിൽ എത്തിയിരിക്കുകയാണ് ദിലീപ്. മണ്ഡലമാസം തുടങ്ങിയ ദിവസമായത് കൊണ്ട് തന്നെ വലിയ ഭക്തജന തിരക്കായിരുന്നു ശബരിമലയിൽ. ആളുകൾക്കിടയിൽ നിന്ന് പ്രാർത്ഥിക്കുന്ന ദിലീപിന്റെ ചിത്രങ്ങളും വീഡിയോകളും ഒക്കെയാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. നിരവധി ആരാധകരും ദിലീപിനൊപ്പം ചിത്രങ്ങൾ പകർത്തുവാൻ വേണ്ടി എത്തിയിരുന്നു. ക്ഷേത്ര ദർശനത്തിനു ശേഷം മേൽശാന്തിയെയും സന്ദർശിച്ചാണ് ദിലീപ് മടങ്ങിയിരുന്നത് എന്നാണ് അരിയുന്നത്. ദിലീപിന്റെ പിറന്നാള്‍ ദിവസമായിരുന്നു ബാന്ദ്ര എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തു വന്നിരുന്നത്.

രാമലീല എന്ന ചിത്രത്തിന് ശേഷമാണ് ദിലീപ് അരുൺ ഗോപി കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുന്നത്. അതുകൊണ്ടു തന്നെ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഇതിനായി കാത്തിരിക്കുന്നത്. കുറെ കാലങ്ങൾക്ക് ശേഷം സോഷ്യൽ മീഡിയയിലും സജീവമായിരിക്കുകയാണ് ദിലീപ്. തന്റെ വിശേഷങ്ങളൊക്കെ തന്നെ സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരെ അറിയിക്കാറുണ്ട് താരം. വിനയൻ വിഷ്ണു, റാഫി എന്നിവരുടെ സംവിധാനത്തിൽ ഒരുങ്ങുന്ന പറക്കും പപ്പൻ എന്ന ചിത്രമാണ് ദിലീപിന്റെ മറ്റൊരു പുതിയ ചിത്രം. സിനിമയിൽ വീണ്ടും സജീവമാവുകയാണ് താരം. ഒപ്പം നിർമ്മാണ മേഖലയിലും ദിലീപ് സജീവമാവുക ആണ് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ദിലീപിന്റെ ശക്തമായ തിരിച്ചുവരവിന് വേണ്ടിയാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്. ദിലീപ് ചിത്രങ്ങൾ തിയേറ്ററിൽ ഉണ്ടാക്കിയ ഓളം ഒന്ന് വേറെ തന്നെയായിരുന്നു വർഷങ്ങളായി പ്രേക്ഷകർ ദിലീപിന്റെ ആ ഒരു സ്വതസിദ്ധമായ തമാശകളും കൗണ്ടറുകളും വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട് എന്നതാണ് സത്യം

KERALA FOX

Articles You May Like

x