“17 ആം വയസിൽ കെട്ടിയത് അച്ഛനെക്കാൾ പ്രായമുള്ള വ്യക്തിയെ , ഗർഭിണി ആയതിന് ശേഷമാണ് ഞാൻ അയാളുടെ 4 ആം ഭാര്യാ ആണെന്ന് തിരിച്ചറിഞ്ഞത്” , പ്രിയ നടി അഞ്ജുവിന്റെ ജീവിതത്തിൽ സംഭവിച്ചത് ഞെട്ടിക്കും

സിനിമ അഭിനയ മേഖലയിലേക്ക് ഒരു ബാലതാരമായി എത്തി പിന്നീട് നായികയായും സഹനടിയായും ഒക്കെ നിരവധി മികച്ച കഥാപാത്രങ്ങളിൽ തിളങ്ങി നിന്ന താരമാണ് നടി അഞ്ചു പ്രഭാകർ. മലയാള സിനിമയിൽ തന്നെ ആരും കൂടെ അഭിനയിക്കാൻ ആഗ്രഹിക്കുന്ന താരരാജാക്കന്മാരായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ഒക്കെ കൂടെ മികച്ച വേഷങ്ങളെ അവിസ്മരണീയമാക്കാൻ അഞ്ചുവിന് സാധിച്ചിട്ടുണ്ട്. മഹേന്ദ്രന്റെ സംവിധാനത്തിൽ പുറത്ത് വന്ന ഇത്തിരിപ്പൂക്കൾ എന്ന ചിത്രത്തിലൂടെയാണ് രണ്ടാമത്തെ വയസ്സിൽ സിനിമയിലേക്കുള്ള അരങ്ങേറ്റം അഞ്ചു ശക്തമാക്കുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിൽ ബേബി അഞ്ജു എന്ന പേരിലായിരുന്നു ജനഹൃദയങ്ങൾക്കിടയിൽ താരം ശ്രദ്ധ നേടിയിരുന്നത്.

മലയാളത്തിലും തമിഴിലും ആയിരുന്നു മികച്ച കഥാപാത്രങ്ങൾ താരത്തെ തേടിയെത്തിയത്. കൗരവർ, താഴ്വാരം, നിറപ്പകിട്ട്, ജനകീയം, ജ്വാലനമീ രാവിൽ, നരിമാൻ, നീലഗിരി, കിഴക്കൻ പത്രോസ്, മിന്നാരം തുടങ്ങിയ ചിത്രങ്ങളിൽ ഒക്കെ വളരെ മികച്ച വേഷങ്ങളിൽ തന്നെയാണ് അഞ്ചു എത്തിയിട്ടുള്ളത്. പിന്നീട് സിനിമയിലും സീരിയലിലും ഒക്കെ സംഭവിക്കുന്നതിലും കൂടുതൽ ട്വിസ്റ്റ് നിറഞ്ഞതായിരുന്നു അഞ്ചുവിന്റെ യഥാർത്ഥ ജീവിതം എന്ന് പറയുന്നത്. ഗ്ലാമർസ് വേഷങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ വിവാദങ്ങളും ഗോസിപ്പുകളും താരത്തിന്റെ കൂടപ്പിറപ്പായിരുന്നുവെന്ന് പറയാം. താരത്തിന്റെ ദാമ്പത്യ ജീവിതവും പൂർണ പരാജയമായിരുന്നു. അച്ഛൻ മുസ്ലിമും അമ്മ ഹിന്ദുവും ആയിരുന്നു. പ്രശസ്ത കന്നട നടനായ ടൈഗർ പ്രഭാകരനെയാണ് 1995 ഇൽ വിവാഹം കഴിക്കുന്നത്. എന്നാൽ 1996ൽ തന്നെ ആ ബന്ധം വേർപെടലിൽ എത്തുകയും ചെയ്തു.

ഇവർക്ക് ഒരു മകനുമുണ്ട്. തുടർന്ന് 1998 ഇൽ താരം മറ്റൊരു വിവാഹം കഴിക്കുകയാണ്. ഇപ്പോൾ തന്റെ അച്ഛനേക്കാൾ കൂടുതൽ പ്രായമുള്ള ഒരാളെ വിവാഹം കഴിച്ചതിനെ കുറിച്ചാണ് താരം പറയുന്നത്. ഇൻഡസ്ട്രിയിൽ നിന്നും മോശം അനുഭവങ്ങളൊക്കെ ഉണ്ടാകുമെന്ന് തനിക്ക് വ്യക്തമായി അറിയാവുന്നതുകൊണ്ട് താൻ ഫ്ലൈറ്റിലോ ട്രെയിനിലോ പോകില്ല. കാറിലാണ് യാത്ര കൂടുതലും. കൂടെ അച്ഛനും ചേട്ടനും രണ്ടും അസിസ്റ്റൻസും ഒക്കെ തന്നെ ഉണ്ടാകും. എന്നാലും രാത്രി ബെഡ്റൂമിന് വാതിലിൽ വന്ന് ചിലർ തട്ടിയിട്ടുണ്ട്. ഒരിക്കലോ രണ്ടുവട്ടമോ ഒക്കെയാണ് ക്ഷമിക്കുന്നത്. പിന്നീട് റിസപ്ഷനിൽ പോയി പറയും. പിന്നെയും രക്ഷയില്ലാതെ വരുമ്പോൾ ആ സിനിമ തന്നെ ഉപേക്ഷിച്ചു തിരിച്ചു പോകും. ഒരു പ്രായം കഴിഞ്ഞപ്പോൾ തനിക്ക് അഭിനയിക്കാൻ താല്പര്യമില്ലാതെയായി. കല്യാണം കഴിച്ചു കുടുംബവും കുട്ടികളുമായി ജീവിക്കണം എന്ന മോഹം തോന്നി. അങ്ങനെയാണ് പ്രഭാകറിനെ പരിചയപ്പെടുന്നത്. അദ്ദേഹത്തിനെന്റെ അച്ഛനെക്കാൾ പ്രായമുണ്ട്. അത് പറഞ്ഞ് എന്നെ എല്ലാവരും വഴക്ക് പറഞ്ഞു. പക്ഷേ എനിക്കപ്പോൾ 17 വയസ്സായിരുന്നു പ്രായം.

കല്യാണം എന്നൊന്നും പറയാൻ പറ്റില്ല. ഒന്നരവർഷം അയാൾക്കൊപ്പം ജീവിച്ചു. ഒന്നര വർഷത്തിനുള്ളിൽ തന്നെ എനിക്കൊരു കുഞ്ഞു ജനിച്ചു. കുഞ്ഞിന് മൂന്നര മാസം മാത്രം പ്രായമുള്ളപ്പോൾ അയാൾക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ഞാനറിഞ്ഞു. ഞാൻ അദ്ദേഹത്തിന്റെ നാലാമത്തെ ഭാര്യ ആണെന്ന് പറഞ്ഞു. അതിനുശേഷം ആണ് ഞാൻ വിവാഹമോചനത്തിലേക്ക് എത്തിയത്. ഞാനും കഴിഞ്ഞു മറ്റൊരു ബന്ധത്തിലേക്ക് പോയപ്പോഴാണ് ഞാൻ പ്രശ്നമുണ്ടാക്കിയത്. ഇനി എനിക്ക് പറ്റില്ല എന്ന് പറഞ്ഞു ഞാൻ തിരികെ വരികയായിരുന്നു. പിന്നീട് പലവട്ടം തിരികെ വിളിക്കാൻ വന്നെങ്കിലും ഞാൻ പോയില്ല. മകൻ ഇപ്പോൾ പ്ലസ്ടുവിന് പഠിക്കുകയാണ്. അച്ഛനെയില്ലാത്ത വേദനയുണ്ടോ നിനക്ക് എന്ന് ചോദിക്കുമ്പോൾ അമ്മയില്ലേ എന്നാണ് അവൻ മറുപടി പറയുന്നത്.

KERALA FOX
x