മലയാളികളുടെ പ്രിയ നടനായി തിളങ്ങിയ അബ്ബാസിനെ മറന്നോ ? അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുന്ന താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ

കണ്ണെഴുതി പൊട്ടും തൊട്ട് എന്ന മലയാള ചിത്രത്തിലൂടെ പ്രേഷകർക്കിടയിൽ സുപരിചിതനായ താരമാണ് അബ്ബാസ്. മലയാളത്തിൽ അബ്ബാസിന്റെ പേര് കേൾക്കുമ്പോൾ ആദ്യം പ്രേക്ഷകർക്ക് ഓർമ്മ വരുന്നത് കൈതപ്പൂവിന് എന്നു തുടങ്ങുന്ന ഗാനം തന്നെയാണ്. 90 കളിലെ പ്രണയ നായകനായി സിനിമകളിൽ നിറഞ്ഞു നിന്ന താരമായിരുന്നു അബ്ബാസ്. അക്കാലത്തെ പെൺകുട്ടികൾക്ക് എല്ലാം ഒരു ചോക്ലേറ്റ് പുരുഷന്റെ സങ്കൽപ്പത്തിൽ അബ്ബാസിന്റെ മുഖമായിരുന്നു ഉണ്ടായിരുന്നത്. സൗത്ത് ഇന്ത്യയിലെ ഏകദേശം എല്ലാ ഭാഷകളിലും അഭിനയിക്കാൻ അബ്ബാസിനെ സാധിച്ചു. 47 വയസ്സുള്ള അബ്ബാസ് ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ലാതെ മാറി നിൽക്കുകയാണ്. എന്നാൽ സോഷ്യൽ മീഡിയ വഴി നിരന്തരം അബ്ബാസ് പ്രേക്ഷകരുമായി സംസാരിക്കാറുണ്ട്.


പ്രായം 50 അടുത്ത് ആയിട്ടും ഇപ്പോഴും അബ്ബാസിന്റെ സൗന്ദര്യത്തിന് യാതൊരു കുറവും വന്നിട്ടില്ലന്നാണ് പ്രേക്ഷകരെല്ലാം ഒരേപോലെ പറയുന്നത്. സിനിമയിലേക്ക് തിരികെ എത്തണമെന്നും പ്രേക്ഷകർ അബ്ബാസിനോട് ആവശ്യപ്പെടാറുണ്ട്. ഇപ്പോൾ താരം തന്റെ ജീവിതത്തിലെ പുതിയൊരു അവസ്ഥയെക്കുറിച്ച് തുറന്നു പറയുകയാണ്. താനൊരു ശാസ്ത്രക്രിയയ്ക്ക് വിധേയനായതിനെ കുറിച്ചാണ് താരം പറയുന്നത്. സോഷ്യൽ മീഡിയ പേജ് വഴി കഴിഞ്ഞ ദിവസം അബ്ബാസ് തന്നെയാണ് ശാസ്ത്രക്രിയയ്ക്ക് വിധേയനായി എന്ന് പറയുന്നതു. എനിക്ക് ഏറ്റവും കൂടുതൽ ആകുലതയുള്ള സമയം ആശുപത്രിയിൽ ആയിരിക്കുമ്പോൾ എന്റെ ഉത്കണ്ഠകൾ ഏറ്റവും മോശമായ നിലയിലേക്കാണ് എത്തുന്നത്. പക്ഷേ അവിടെയായിരുന്നപ്പോൾ ചില ഭയങ്ങളെ മറികടക്കുവാൻ ഞാൻ ശ്രമിച്ചു. എന്റെ മനസ്സിനെ ശക്തിപ്പെടുത്താൻ ഞാൻ എന്നെ തന്നെ സഹായിച്ചു.

ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ഉടൻ വീട്ടിലെത്തണം നിങ്ങളുടെ പ്രാർത്ഥനകൾക്കും ആശംസകൾക്കും എല്ലാവർക്കും നന്ദി. ഇങ്ങനെയാണ് അബ്ബാസ് ആശുപത്രിയിൽ നിന്നുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചത്. ഈ കുറിപ്പ് വൈറലായതോടെ നിരവധി ആളുകളാണ് അബ്ബാസിനോട് രോഗവിവരത്തെക്കുറിച്ചും ശാസ്ത്രക്രിയയെ കുറിച്ചും ചോദിച്ച് എത്തിയത്. ഏത് തരത്തിലുള്ള സർജറിയിൽ ഉൾപ്പെട്ടതാണ് എങ്കിലും അത് ഞങ്ങളിൽ വേദന ഉണ്ടാക്കുന്നു. എന്നാൽ അത് അവസാനിച്ചത് കൊണ്ട് ഞങ്ങൾ സന്തോഷിക്കുന്നുമുണ്ട്. നിങ്ങൾ വേഗം സുഖം പ്രാപിക്കുന്നതിന് പ്രാർത്ഥനകൾ നേരുകയാണ് ഞങ്ങൾ എന്നായിരുന്നു അബ്ബാസിന് ആശ്വാസവാക്കുകളായി പലരും പറഞ്ഞത്. കാലിനാണ് സർജറി ആവശ്യമായി വന്നത് എന്നാണ്  പുറത്തുവരുന്ന സൂചനകൾ

വെസ്റ്റ് ബംഗാൾ സ്വദേശിയാണ് താരം. മോഡൽ, മോട്ടിവേഷൻ സ്പീക്കർ, നടൻ എന്നീ നിലകളിലെല്ലാം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. വളരെ ചെറുപ്പകാലം മുതൽ തന്നെ ഹിന്ദി സിനിമകളുടെ ആരാധകൻ കൂടിയായിരുന്നു അബ്ബാസ്. ബംഗാളി നടനായ ഫിറോസ് ഖാൻ അബ്ബാസിന്റെ ബന്ധുക്കൾ കൂടിയാണ്. മോഡലിങ്ങിൽ കൂടിയാണ് താരം സിനിമയിലേക്ക് എത്തുന്നത്. സംവിധായകൻ തന്റെ ഏറ്റവും പുതിയ സിനിമയായ കാതലർ ദേശത്തിലേക്ക് താരങ്ങളെ തേടുന്നു വന്ന വാർത്ത അറിഞ്ഞാണ് അബ്ബാസിനെ സുഹൃത്തുക്കൾ നിർബന്ധിച്ച് ഓഡിഷനു വേണ്ടി അയക്കുന്നത്.

KERALA FOX
x