ഉമ്മയോടുള്ള മകന്റെ സ്നേഹം കണ്ട് ദൈവം നൽകിയ സമ്മാനം , ഒരു നിമിഷം കണ്ണ് നിറഞ്ഞുപോകും

ഉമ്മ ഇനി ജീവിതത്തിലേക്ക് മടങ്ങിവരില്ല , ഉമ്മയെ ദയാവ.ധ.ത്തിന് വിട്ടുനൽകണം എന്ന് ഡോക്ടർമാർ , എന്നാൽ മകന്റെ മറുപടി ഇതായിരുന്നു “എനിക്ക് ജീവനുള്ളടത്തോളം കാലം എന്റെ ഉമ്മയെ ഞാൻ മരണത്തിന് വിട്ടു നൽകില്ല , എന്റെ സ്നേഹവും പ്രാർത്ഥനയും മനസിലാക്കി ഇനി ഉമ്മ എനിക്കായി തിരിച്ചുവരും ” എന്നായിരുന്നു ..പ്രതീക്ഷയുടെ ഒരു കണിക പോലുമില്ലാത്ത അവസ്ഥ , എങ്കിലും ദയാവധത്തിന് വിട്ടുനൽകാതെ ഉമ്മയെ ചേർത്തുപിടിച്ചു മകൻ പുണ്യമാണ് .. സംഭവം ഇങ്ങനെ . 1991 ലാണ് ആ ദുരന്തം സംഭവിക്കുന്നത് , മകനെ സ്കൂളിൽ നിന്നും ഒപ്പം കൂട്ടാൻ മുനീറ സ്കൂളിലേക്ക് പോവുകയും അവിടുന്ന് മകൻ ഒമറിനെയും കൂട്ടി തിരികെ വീട്ടിലേക്കുള്ള വഴിയിൽ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് അപകടം സംഭവിക്കുകയായിരുന്നു . ഇടിയുടെ ആഘാതത്തിൽ വാഹനങ്ങൾ ഏറെ കുറെ പൂർണമായി തകർന്നപ്പോൾ വാഹനം ഓടിച്ചുകൊണ്ടിരുന്ന സഹോദരനും മകൻ ഒമറും പരിക്കുകകളോടെ രെക്ഷപെട്ടപ്പോൾ മുനീറയ്ക്ക് പരിക്കേറ്റത് തലക്കായിരുന്നു , തലയ്ക്ക് കാര്യമായ പരിക്കേറ്റതിനെത്തുടർന്ന് മുനീറ കോമ സ്റ്റേജിലേക്ക് പോവുകയും ചെയ്തു .

വാഹനം അപകടം നടക്കുമ്പോഴും ആ ഉമ്മ മകന് ഒരാപത്തും വരാതെ പൊതിഞ്ഞുപിടിച്ചതാണ് മുനീറയുടെ തലക്ക് പരിക്ക് സംഭവിക്കാൻ കാരണം , അതുകൊണ്ട് തന്നെ മകൻ ഒമറിന് കാര്യമായ പരിക്കുകൾ ഒന്നും സംഭവിച്ചില്ല . മൊബൈൽ ഫോണോ മൊബൈൽ ആംബുലൻസോ ഒന്നും സജീവമല്ലാത്ത കാലമായതിനാൽ ആംബുലൻസ് ഏതാനും ആശുപത്രിയിൽ എത്താനും താമസം നേരിട്ടു .. ആശുപത്രിയിൽ എത്തിയതിനു പിന്നാലെ മുനീറ കോമ സ്റ്റേജിലേക്ക് പോവുകയും ചെയ്തു . മരണത്തിനു വിട്ടുനൽകാതെ മുനീറയെ ലണ്ടനിലുള്ള വിദഗ്ധ ചികിത്സയ്ക്ക് വിധേയയാക്കിയെങ്കിലും നിരാശയായിരുന്നു ഫലം ..മുനീറയ്ക്ക് ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ലെന്നും അതുകൊണ്ട് മുനീറയ്ക്ക് ദ.യാ.വ.ധം നൽകണമെന്നും അതാവും ആ ഉമ്മയോട് ചെയ്യാൻ പറ്റുന്ന നീതി എന്നും ഡോക്ടർമാർ വിധിയെഴുതി . എന്നാൽ ഡോക്ടർമാരെക്കാളും മുകളിൽ ദൈവം എന്നൊരാൾ ഉണ്ടെന്നും ആ ദൈവം എന്റെ വിളി കേൾക്കുമെന്നും ഉമ്മയെ ജീവിതത്തിലേക്ക് തിരികെ തരുമെന്നും ഒമർ ഉറപ്പിച്ചു പറഞ്ഞു .

അങ്ങനെ കോമ സ്റ്റേജിലായ അമ്മയെ വീട്ടിലേക്ക് മാറ്റി , എന്നും അമ്മയോട് സംസാരിക്കാനും പുതിയ പുതിയ വിശേഷങ്ങൾ പങ്കുവെക്കാനും ഒമർ മറന്നില്ല . തന്റെ ജീവിതത്തിലെ ഓരോ ഘട്ടവും ഓരോ ദിവസവും കാര്യങ്ങളും എല്ലാം ആ ഉമ്മയോട് ഒമർ പറഞ്ഞുകൊണ്ടിരുന്നു . അങ്ങനെ വര്ഷങ്ങള് കടന്നു പോയി , 27 വർഷവും ഒമർ മുടക്കം കൂടാതെ തന്റെ വിശേഷങ്ങൾ എല്ലാം ഉമ്മയോട് പറഞ്ഞുകൊണ്ടിരുന്നു .. അങ്ങനെ 27 വര്ഷം പിന്നിട്ടു , ഒരിക്കൽ ഉമ്മ മുനീറയിൽ നിന്നും ഒരു പ്രത്യേക ശബ്‌ദം ഒമർ കേൾക്കാനിടയായി , ഡോക്ടർമാരെ ഉടൻ തന്നെ ഒമർ വിവരമറിയിച്ചെങ്കിലും അത് വെറും തോന്നൽ മാത്രമാണെന്നും മുനീറയ്ക്ക് ജീവിതത്തിലേക്ക് ഒരിക്കലും തിരികെ വരാൻ സാധിക്കില്ല എന്നായിരുന്നു അവരുടെ മറുപടി . എന്നാൽ 2 ദിവസ്സം കഴിഞ്ഞപ്പോൾ മുനീറ കോമ സ്റ്റേജിൽ നിന്നും ഉണരുകയും സംസാരിച്ചുതുടങ്ങുകയും ചെയ്തു .

ദൈവം ഉണ്ടെന്നും എന്റെ ഉമ്മയ്ക്ക് എന്നെ ഒരുനോക്ക് കാണാതെ ഈ ലോകം വിടാനാവില്ലന്നും ഒമർ സന്തോഷം കൊണ്ട് പറഞ്ഞു . കഴിഞ്ഞുപോയ 27 വർഷക്കലത്തെയും സംഭവങ്ങൾ എല്ലാം ഉമ്മയോട് ഒമർ ഓരോ ദിവസവും പറഞ്ഞു മനസിലാക്കി കൊടുത്തു . എന്നാൽ നടക്കാനുള്ള ശേഷി മുനീറയ്ക്ക് ലഭിച്ചിട്ടില്ല എങ്കിലും ശരീരത്തിന്റെ പല ഭാഗങ്ങളിൽ ഉള്ള വേദനകളൊക്കെ എവിടെയാണ് എന്ന് പറയാൻ മുനീറയ്ക്ക് സാധിക്കുന്നുണ്ട് ..മകന്റെ കൈ പിടിച്ചു പിച്ച വെക്കാനുള്ള ശ്രെമത്തിലാണ് മുനീറായിപ്പോൾ . ദയാവധം വിധിച്ചപ്പോഴും ഇനിയൊരു തിരിച്ചുവരവ് ഇല്ല എന്ന് ഡോക്ടർമാർ വിധിയെഴുതിയപ്പോഴും ഭാര്യയെ മരണത്തിനു വിട്ടുകൊടുത്ത ഭർത്താവും മകൻ ഒമറും ഭൂമിയിലെ ദൈവതുല്യമായ സ്നേഹം ഉള്ളവരാണെന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഉള്ളവരുടെ അഭിപ്രായങ്ങൾ .

KERALA FOX
x