
ക്യാൻസർ ബാധിച്ച തന്നോട് ഭാര്യാ പറഞ്ഞത് “ഞാൻ ചെറുപ്പമാണ് ജീവിതം കളയാൻ എനിക്ക് വയ്യ ” എന്നായിരുന്നു..യുവാവിന്റെ കണ്ണ് നിറയ്ക്കുന്ന കുറിപ്പ് വൈറലാകുന്നു
പ്രിയപ്പെട്ടവരവശേഷിപ്പിച്ചു പോകുന്ന അഭാവത്തിന്റെ വലിപ്പമെന്ന് പറയുന്നത് വളരെ വലുതാണ്. നമുക്ക് പലപ്പോഴും ആ വേദനയെ ഒന്ന് മറക്കാൻ സാധിക്കില്ല എന്നതാണ് സത്യം. അവരുടെ അഭാവം എന്നും നമ്മെ ഇങ്ങനെ വേദനിപ്പിച്ചു കൊണ്ടുതന്നെ മുൻപോട്ടു പോകും. അത് മനസ്സിലെ ഒരു ഉണങ്ങാത്ത മുറിവായി നമ്മളിൽ തന്നെ നിലനിൽക്കും എന്നതാണ് സത്യം. സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും ജീവിതത്തിൽ ഏറ്റവും മോശം അവസ്ഥയിൽ പങ്കാളിയുടെ കൂടെ നിൽക്കുന്നതാണ് ഏറ്റവും മികച്ച ഒരു കരുതലെന്ന് പറയുന്നത്. എന്നാൽ രോഗപീഡകളാൽ വലയുന്ന തന്നെ ഉപേക്ഷിച്ചു പോയ ജീവിതപങ്കാളിയുടെ കഥ പറയുകയാണ് ഇവിടെ ഒരു ഭർത്താവ്. കാൻസറിന്റെ വേരുകൾ തന്റെ ശരീരത്തിലേക്ക് ആഴ്ന്നിറങ്ങിയെന്ന് മനസ്സിലാക്കിയ നിമിഷമാണ് പ്രിയപ്പെട്ടവൾ തന്നിൽ നിന്നും അകന്നു തുടങ്ങിയത്. രോഗത്തെക്കാൾ വലിയ വേദനയായിരുന്നു അതെന്നും അദ്ദേഹം പറയുന്നു. ഒരു ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവയ്ക്കുന്നത്. ഈ കുറിപ്പ് ഇങ്ങനെ.. ഞങ്ങളുടെ വിവാഹം എന്നത് വീട്ടുകാർ നിശ്ചയിച്ച് ഉറപ്പിച്ച ഒരു വിവാഹമായിരുന്നു. ഞാൻ കണ്ടതിൽ വച്ച് സുന്ദരിയും മിടുക്കിമാരുമായ പെൺകുട്ടി തന്നെയാണ് അവൾ. ജീവിതത്തിൽ ഞങ്ങൾ തമ്മിൽ വളരെയധികം പൊരുത്തങ്ങളും ഉണ്ടായിരുന്നു. സ്വപ്നങ്ങളും സങ്കല്പങ്ങളും മനസ്സുമൊക്കെ ഒന്നായിരുന്നു. വീട്ടുകാർ വിവാഹം ഉറപ്പിച്ചതിനുശേഷം ഞങ്ങൾ നന്നായി തന്നെ പ്രണയിച്ചു.

ഒരു വർഷത്തിനു ശേഷമായിരുന്നു വിവാഹം നിശ്ചയിച്ചത്. പെട്ടെന്ന് തന്നെ വേണം എന്നത് അവളുടെ തീരുമാനമായിരുന്നു. അങ്ങനെ ഞങ്ങൾ മൂന്നുമാസം ഡേറ്റ് ചെയ്തതിനു ശേഷം വിവാഹം കഴിക്കാൻ തീരുമാനിച്ചു. ജീവിതം വളരെ മനോഹരമായി മുൻപോട്ടു പോവുകയായിരുന്നു ചെയ്തത്. ആ ഒരു ഘട്ടത്തിലാണ് ജീവിതം മാറിമറിഞ്ഞു പോയത്. ഈ വർഷം ആദ്യം എനിക്ക് സുഖമില്ലാതെ ആയി. എണ്ണമില്ലാത്ത ടെസ്റ്റുകൾ, പരിശോധനകൾ, മരുന്നുകൾ എല്ലാം ശരീരത്തിലേക്ക് കയറിയിറങ്ങുകയായിരുന്നു. ഒടുവിൽ ഡോക്ടറുടെ അരികിൽ മാറിയെത്തിക്കുന്ന ആ വിവരം ഞങ്ങളെ തേടിയെത്തി. എനിക്ക് അർബുദത്തിന്റെ മൂന്നാം സ്റ്റേജ് ആണത്രേ. വിവാഹം കഴിഞ്ഞിട്ട് ഒരു വർഷം പോലും ആയിട്ടില്ല. ഡോക്ടറുടെ ക്യാബിന് മുൻപിൽ ഞാൻ എല്ലാം തകർന്ന ഒരു വ്യക്തിയെപ്പോലെ നിന്നു. പക്ഷേ ഈ യുദ്ധത്തിൽ എനിക്ക് വിജയം കൈവരിക്കാൻ സാധിക്കുമെന്ന് ഡോക്ടർ എനിക്ക് ഉറപ്പു നൽകി. രോഗം അധികരിച്ചതോടെ ഞങ്ങൾ എന്റെ അച്ഛനമ്മമാർക്ക് ഒപ്പമായിരുന്നു താമസം. എന്റെ ചികിത്സ തുടങ്ങി. അവൾ എനിക്കൊപ്പം ഒരു പാറ പോലെ തന്നെ ഉറച്ചു നിന്നു. എന്റെ മജ്ജമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നപ്പോൾ അവൾ ആയിരുന്നു എന്നെ ചേർത്തു പിടിച്ചത്. ഞാൻ തളരുമ്പോൾ എന്നെ വിളിക്കുകയും തമാശകൾ ഒക്കെ പറഞ്ഞ് എനിക്ക് പ്രതീക്ഷകൾ നൽകുകയും ചെയ്തു. എന്നാൽ രണ്ടാഴ്ച കഴിഞ്ഞപ്പോൾ അവൾ എന്നിൽ നിന്നും അകന്നു തുടങ്ങി.

എന്റെ കൂടെ കിടക്കാൻ അവൾ മടിച്ചു. നിസാര കാര്യങ്ങൾ പറഞ്ഞ് എന്നോട് അവൾ വഴക്കുണ്ടാക്കി. അവളുടെ വീട്ടിലേക്ക് പോകണമെന്ന് അവൾ ശഠിച്ചു. അവളുടെ സന്തോഷമെന്ന് കരുതി ഞാൻ അതിന് സമ്മതിക്കുകയും ചെയ്തു. കാര്യങ്ങൾ പതിയെ പതിയെ മാറി തുടങ്ങുകയായിരുന്നു. എനിക്ക് രോഗം മൂർച്ഛിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവൾ അരികിൽ ഉണ്ടായിരുന്നുവെങ്കിൽ എന്ന് ഞാൻ അതിയായി ആഗ്രഹിച്ചു എന്റെ ആദ്യത്തെ കീമോ സെക്ഷൻ ഒരു രാത്രി മുൻപ് ഞാൻ അവൾക്കു മെസ്സേജ് അയച്ചു. നീ എപ്പോഴാണ് മടങ്ങി വരുന്നതെന്ന്. എനിക്ക് നിങ്ങളോട് ഒപ്പം ജീവിക്കാൻ കഴിയില്ല എന്നായിരുന്നു ആ മെസ്സേജിന് അവൾ നൽകിയ മറുപടി. ഞാൻ സുഖം പ്രാപിക്കുമെന്ന് ഞാൻ അവൾക്കു ഉറപ്പു നൽകി. ഞാൻ തിരികെ വരുമെന്ന് പ്രതീക്ഷയോടെ പറഞ്ഞു. അസുഖമുള്ള ഒരാളുമായി ജീവിക്കാൻ ഇനി ഞാൻ തയ്യാറല്ല എന്ന് അവൾ തീർത്തു പറഞ്ഞു. ഒപ്പം പറഞ്ഞു ഞാൻ ചെറുപ്പമാണ് ഇതായിരുന്നു അവളുടെ മറുപടി. ആ മറുപടിയിൽ താൻ തകർന്നു പോയിരുന്നു. ഹൃദയത്തിൽ പതിഞ്ഞത് അവളുടെ വാക്കുകൾ ആയിരുന്നു. അതിനുശേഷം എന്റെ ഫോൺകോളുകൾ ഒന്നും തന്നെ അവൾ എടുക്കുകയും ചെയ്തിട്ടില്ല. ഞാൻ എന്നെ മാത്രമേ കുറ്റപ്പെടുത്തിയിരുന്നുള്ളൂ.
വിധിയെ പഴിച്ചു. എനിക്ക് ക്യാൻസർ വന്നില്ലായിരുന്നുവെങ്കിൽ ഇപ്പോൾ ഞങ്ങൾ ഒരുമിച്ച് ആയിരിക്കുമെന്ന് കരുതി. എന്റെ അമ്മ പറഞ്ഞത് അവൾ നിനക്ക് അർഹയല്ല എന്നാണ്. പക്ഷേ ഞാനത് നിഷേധിച്ചു. അവൾ തിരിച്ചു വരുമെന്ന് പ്രതീക്ഷിച്ചു. ഞാൻ കരഞ്ഞു. ചികിത്സയിൽ താല്പര്യം പോലും നഷ്ടപ്പെട്ടു. ആശുപത്രിയിൽ പോകാൻ ഞാൻ വിസമ്മതിച്ചു. എന്നാൽ ഒരു മാസത്തിനു ശേഷം അവളെന്റെ അച്ഛനെ വിളിച്ച് പരസ്പര സമ്മതപ്രകാരമുള്ള വിവാഹമോചനവും ആവശ്യപ്പെട്ടു. 15 കീമോ സെക്ഷനും കഴിഞ്ഞ് ഞാനിപ്പോൾ സുഖപ്പെട്ടിരിക്കുകയാണ്. ക്യാൻസർ ഭേദമായി ശരീരം സുഖപ്പെട്ടു. പക്ഷേ വേർപിരിയലിന്റെ വേദന മാറിയിട്ടില്ല. അവളിൽ നിന്നും ഒരു പ്രതികരണവും ഉണ്ടായിട്ടില്ല. നമ്മളെ സ്നേഹിക്കുന്നവർ ഒരിക്കലും നമ്മെ വിട്ടുപോകില്ല എന്നാണ് ഞാൻ കരുതുന്നത്. അതോർത്താണ് സമാധാനിക്കുന്നത്. ആ സ്നേഹം വീണ്ടും കണ്ടെത്താവുന്ന പ്രതീക്ഷ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം കുറിക്കുന്നു.