“ആ സീൻ എടുക്കാൻ നേരം ഒരു പെറ്റി കോട്ട് മാത്രമായിരുന്നു ധരിച്ചിരുന്നത് , സീൻ എടുക്കാൻ നേരം അതും ഊരിമാറ്റി” , ഷൂട്ടിങ് അനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി മീര വാസുദേവ്

മലയാളി പ്രേക്ഷകർക്ക് എന്നും ഒരു വിങ്ങലായി മാറിയ ചിത്രമാണ് തന്മാത്രയെന്ന് പറയണം. രമേശൻ നായരും കുടുംബവും മലയാളികളുടെ ഹൃദയത്തിലേക്ക് ചേക്കേറുകയായിരുന്നു. ഇതിനിടയിൽ രമേശൻ നായരുടെ കുടുംബത്തിലെ സന്തോഷങ്ങൾ ചേമ്പിലത്തുമ്പിലെ വെള്ളം പോലെ ഒഴുകി പോകുന്നത് ഒരു വേദന നിറയ്ക്കുന്ന അനുഭവം തന്നെയായിരുന്നു. അൽഷിമേഴ്സ് എന്ന രോഗവും അതുണ്ടാക്കുന്ന ഭീകരതയും എത്ര വലുതാണെന്ന് മലയാളി പ്രേക്ഷകർക്ക് മനസ്സിലാക്കി കൊടുത്ത ഒരു ചിത്രമായിരുന്നു തന്മാത്ര. ഒരുപക്ഷേ ഈ രോഗത്തെക്കുറിച്ച് മലയാളികൾക്ക് ഇത്രത്തോളം അവബോധം നൽകാൻ ഈ ചിത്രത്തിനല്ലാതെ മറ്റൊരു ചിത്രത്തിനും സാധിച്ചിട്ടില്ല എന്നതാണ് സത്യം.

ഈ ചിത്രത്തിൽ മോഹൻലാലിന്റെ ഭാര്യ വേഷത്തിലെ മീരാ വാസുദേവായിരുന്നു എത്തിയത്. ഇരുപത്തിരണ്ടാമത്തെ വയസ്സിലാണ് 18 വയസ്സുകാരന്റെ അമ്മയായി മീര എത്തിയത്. ചിത്രത്തിലെ മീരയുടെ പ്രകടനം വളരെയധികം ശ്രദ്ധ നേടിയിരുന്നു.  ഒരു പുതുമുഖ താരമായിട്ടും തന്റെ കയ്യിൽ ലഭിച്ച കഥാപാത്രത്തെ വളരെ പക്വതയോടെയാണ് മീര അവതരിപ്പിച്ചിരുന്നത്. മോഹൻലാൽ കഴിഞ്ഞാൽ ചിത്രത്തിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത് മീരാ വാസുദേവാണെന്ന് ബ്ലെസി പോലും തുറന്നു പറഞ്ഞു. ഇപ്പോഴിതാ സിനിമയിലെ ഒരു ഷൂട്ടിംഗ് രംഗത്തിനിടയിൽ സംഭവിച്ച ചില കാര്യങ്ങളെ കുറിച്ചാണ് മീര തുറന്ന് പറയുന്നത്. ചിത്രത്തിൽ ഒരു ഇന്റിമേറ്റ് രംഗമുണ്ട്. അതുകൊണ്ടു തന്നെ ഈ ചിത്രം പലരും ഉപേക്ഷിച്ചതായിരുന്നു. പല പ്രമുഖ നായികമാരും മാറി.

ആരോടും ഈ കഥ പറഞ്ഞപ്പോൾ ആ ഇൻന്റിമേറ്റ് രംഗമുള്ളത് കൊണ്ട് മാത്രം ഈ ചിത്രത്തിൽ അഭിനയിക്കാൻ തയ്യാറല്ലെന്ന് പറഞ്ഞവരായിരുന്നു. തന്നോട് ബ്ലസി കഥ പറയാൻ വന്ന സമയത്തും ഈ കാര്യം പറഞ്ഞിരുന്നു. താൻ അപ്പോൾ ചോദിക്കുകയും ചെയ്തു ഈ സിനിമയിൽ അത് ആവശ്യമുള്ളതാണോന്ന്. അങ്ങനെ ഒരു ചോദ്യം മാത്രമായിരുന്നു ഞാൻ തിരികെ ചോദിച്ചിരുന്നത്. ഇതില്ലാതെ സിനിമ ഷൂട്ട് ചെയ്യാൻ സാധിക്കില്ലന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ ഞാൻ അത് ചെയ്യാൻ സമ്മതിക്കുകയായിരുന്നു. ആ സീൻ സിനിമ എന്താണെന്ന് പ്രേക്ഷകർക്ക് മനസ്സിലാക്കുവാൻ അത്രത്തോളം അത്യാവശ്യമായ ഒരു കാര്യം തന്നെയാണ്.


ആ സീൻ എടുക്കുന്ന സമയത്ത് ലാലേട്ടൻ ഒരു പെറ്റിക്കോട്ട് മാത്രമായിരുന്നു ധരിച്ചിരുന്നത്. സീൻ എടുക്കാറായപ്പോൾ തന്നെ അത് ഊരി മാറ്റുകയും ചെയ്തു. ഈ സീൻ വളരെ പ്രധാനപ്പെട്ടതാണ് എന്നാണ് ബ്ലെസ്സി സർ എന്നോട് പറഞ്ഞത്. എനിക്ക് ഉണ്ടായിരുന്നു ആ സീനിൽ കുറെ മറകളൊക്കെ തന്നെ. എന്നാൽ ലാലേട്ടൻ മുഴുവനായും ന്യൂഡാണ് ആ സീനിൽ. ആ രംഗത്തിന് മുൻപ് അദ്ദേഹം എന്റെ അടുത്ത് വന്ന് ക്ഷമ പറഞ്ഞു. വളരെ കുറച്ച് നാളുകൾ മാത്രമാണ് ഈ രംഗം ഷൂട്ട് ചെയ്യാൻ ഉണ്ടായിരുന്നത്. ഞാൻ ഒരു സ്ത്രീ ആയതുകൊണ്ട് തന്നെ എന്റെ പ്രൈവസിക്ക് വേണ്ടിയായിരുന്നു വളരെ കുറച്ച് ആളുകൾ ഈ രംഗത്തിൽ മതി എന്ന് തീരുമാനിച്ചത്.

KERALA FOX
x