കാമുകന്റെ കടം വീട്ടാൻ അമ്മൂമ്മയുടെ 17.5 പവനും 8 ലക്ഷം രൂപയും അടിച്ചുമാറ്റി കാമുകി , സംഭവം അറിഞ്ഞപ്പോൾ കണ്ണ് തള്ളി വീട്ടുകാരും പോലീസും

പ്രണയം ചിലപ്പോഴൊക്കെയെങ്കിലും അന്ധമാണെന്ന് പറയാറുണ്ട്. അതിന് കാരണം പ്രണയികൾ പലപ്പോഴും പ്രണയിക്കുന്ന സമയത്ത് മറ്റു കാര്യങ്ങളെല്ലാം വിസ്മരിക്കുന്നു എന്നത് തന്നെയാണ്. പ്രണയം എന്നും മനോഹരമാണ്. എന്നാൽ പ്രണയത്തിന്റെ പേരിൽ ഇപ്പോൾ വളരെയധികം തട്ടിപ്പുകളും നടക്കുന്നുണ്ട് എന്നതാണ് സത്യം. ഇപ്പോൾ പുറത്തു വരുന്നത് വളരെ വ്യത്യസ്തമായ ഒരു വാർത്തയാണ്. ചേർപ്പ് പള്ളിപ്പുറം പുളിപറമ്പിൽ പരേതനായ ഭാസ്കരന്റെ ഭാര്യ ലീലയുടെ 17.5 പവൻ സ്വർണാഭരണങ്ങളും 8 ലക്ഷം രൂപയും കവർന്നത് മറ്റാരുമായിരുന്നില്ല പ്രണയം തലയ്ക്കുപിടിച്ച കൊച്ചുമകൾ തന്നെ. കൊച്ചുമകൾ സൗപർണിക ഇത് കാമുകന് നൽകിയതാണെന്നാണ് അറിയുന്നത്. രണ്ടുപേർക്കും 21 വയസ്സ് ആണ് ഉള്ളത് കാമുകൻ വെണ്ണിലശ്ശേരി താലോണ്ട അഭിജിത്ത് പോലീസ് കസ്റ്റഡിയിൽ ആണ്.

പരാതിക്കാരിയായി ലീലയുടെ മകന്റെ മകളാണ് സൗപർണിക. 14 വർഷങ്ങൾക്ക് മുൻപ് അമ്മ ഉപേക്ഷിച്ചു പോയി കുട്ടിയാണ് സൗപർണിക. എട്ടുവർഷം മുൻപ് സൗപർണികയുടെ അച്ഛൻ മരിക്കുകയും ചെയ്തു. തുടർന്ന് സൗപർണികയെ നോക്കിയത് മുത്തശ്ശിയായ ലീലയാണ്. 2021 മാർച്ച് മുതൽ നാലു തവണയായി 17.5 പവൻ സ്വർണാഭരണങ്ങളും രണ്ടുതവണയായി എസ്ബിഐ കൂർക്കഞ്ചേരി ശാഖയിൽ നിന്നും എട്ടു ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപവും ലീല അറിയാതെ കൊച്ചുമകൾ കൈവശപ്പെടുത്തുകയും കാമുകനായ അഭിജിത്തിന് നൽകുകയുമായിരുന്നു ചെയ്തത്. ആരോഗ്യവകുപ്പിൽ നിന്നും വിരമിച്ച ഭർത്താവ് ഭാസ്കരന്റെ കുടുംബ പെൻഷൻ ബാങ്കിൽ നിന്നും വാങ്ങിയിരുന്നത് സൗപർണികയായിരുന്നു. സൗപർണിക ബിബിഎ വിദ്യാഭ്യാസം പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. എട്ടാം ക്ലാസ് മുതൽ പ്ലസ് ടു വരെ സൗപർണികയുടെ ഒപ്പം പഠിച്ച വ്യക്തി കൂടിയാണ് അഭിജിത്. അഭിജിത്തിന് അമ്മ മാത്രമാണുള്ളത്. അഭിജിത്തിന് സാമ്പത്തിക ബുദ്ധിമുട്ടുകൾ വളരെയധികം ഉണ്ടായിരുന്നു.

ഈ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റുവാനും അതോടൊപ്പം തന്നെ വീടുപണി നടത്തുവാനും ഒക്കെയാണ് സൗപർണിക കൂർക്കഞ്ചേരിയിലെ സ്വകാര്യബാങ്കിൽ സ്വർണ്ണം പണയം വെച്ച് പണം നൽകിയിരുന്നത്. പിടിക്കപ്പെടാതിരിക്കുവാൻ മറ്റൊരു ബുദ്ധിപരമായ കാര്യം കൂടി സൗപർണിക ചെയ്തിരുന്നു. അതേ മാതൃകയിലുള്ള മുക്കുവണ്ടം വയ്ക്കുകയായിരുന്നു സൗപർണിക ചെയ്തത്.. മുക്കുപണ്ടത്തിന്റെ കമ്മൽ അണിഞ്ഞ് മുത്തശ്ശിയ്ക്ക് കാതിൽ പഴുപ്പ് വന്നു. തുടർന്ന് കമ്മൽ ഊരി വെച്ചതോടെ കാതടയുകയും ചെയ്തിരുന്നു. വീണ്ടും കാതുകുത്താൻ കമ്മൽ ഇടാൻ തട്ടാനെ സമീപിച്ചപ്പോഴാണ് ഇത് സ്വർണ്ണം അല്ലെന്ന് അറിയുന്നത്. ഇക്കാര്യം മകളോട് പറയുകയും ചെയ്തിരുന്നു അപ്പോഴാണ് സംഭവത്തിന്റെ നിജസ്ഥിതികൾ ഒക്കെ പുറത്തു വരുന്നത്. ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു ചെയ്തത്. അമ്പരപ്പിക്കുന്ന ഒരു വാർത്ത തന്നെയാണ് ഇതെന്ന് പറയേണ്ടിയിരിക്കുന്നു. പ്രണയത്തിന്റെ പേരിൽ സ്വന്തം വീട്ടുകാരെ പോലും പറ്റിക്കുവാൻ ഇന്നത്തെ തലമുറയ്ക്ക് യാതൊരു മടിയുമില്ല എന്നതാണ് സത്യം. അത് വളരെയധികം വേദന നിറയ്ക്കുന്ന ഒരു കാര്യം തന്നെയാണെന്ന് പറയേണ്ടിയിരിക്കുന്നു.

KERALA FOX

Articles You May Like

x