കാവ്യെച്ചി ദിലീപേട്ടന് നൽകിയ പുത്തൻ സമ്മാനം കണ്ടോ , സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ് ദിലീപ് , സന്തോഷവാർത്ത സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

ഒരുകാലത്ത് മലയാള സിനിമയിൽ വളരെയധികം ആരാധകവൃന്ദവുമായി നിലനിന്ന രണ്ട് താരങ്ങളാണ് ദിലീപും കാവ്യ മാധവിനും. ഭാഗ്യജോടികൾ എന്നായിരുന്നു ഇവരെ ആരാധകർ വിളിച്ചിരുന്നത്. ഇവർ ജീവിതത്തിൽ ഒരുമിച്ചിരുന്നുവെങ്കിലെന്ന് ആഗ്രഹിച്ച ഒരു ബാല്യമായിരിക്കും 90 കളിലെ കുട്ടികൾക്ക് ഉണ്ടാവുക. എന്നാൽ ഇവർ യഥാർത്ഥത്തിൽ ജീവിതത്തിൽ ഒരുമിച്ചപ്പോൾ അത് വലിയ പ്രശ്നങ്ങൾക്കാണ് വഴിതെളിച്ചത്. സ്വകാര്യ ജീവിതത്തിൽ ചില പ്രശ്നങ്ങളൊക്കെ ഉണ്ടായെങ്കിലും ഇപ്പോഴും ഇവർ സന്തോഷകരമായ ജീവിതമാണ് നയിക്കുന്നത്. മകൾ മഹാലക്ഷ്മിക്കൊപ്പം വളരെ മികച്ച ജീവിതവുമായി മുൻപോട്ട് പോവുകയാണ് ദിലീപും കാവ്യ മാധവനും. ഇപ്പോൾ സർപ്രൈസ് ആയി ദിലീപിന് കാവ്യ നൽകിയ ഒരു സമ്മാനമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ദിലീപിന് ഏറ്റവും മനോഹരമായ ഒരു സമ്മാനം തന്നെയായിരുന്നു കാവ്യ നൽകിയിരുന്നത് എന്നതാണ് സത്യം.

നമ്മുടെ പ്രിയപ്പെട്ടവർ ജീവിതത്തിൽ നിന്നും വിടചൊല്ലി പോകുമ്പോൾ അത് ജീവിതത്തിൽ ഉണ്ടാകുന്ന വേദന വളരെ വലുതാണ്. നമ്മുടെ ജീവിതത്തിന്റെ നേട്ടങ്ങളും മറ്റും കാണാതെയാണ് അവർ പോകുന്നതെങ്കിൽ ആ വേദന കുറച്ചു കൂടി വേദന ഉള്ളതായിരിക്കും. അത്തരത്തിൽ ദിലീപിന്റെ അച്ഛന്റെ മരണം ദിലീപിനെ നന്നായി തന്നെ ഉലച്ചിരുന്നു എന്നതാണ് സത്യം. ഇപ്പോൾ ജീവിതത്തിൽ ഒരുപാട് പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഒക്കെ നേരിടുന്ന സാഹചര്യത്തിൽ ഒരിക്കലെങ്കിലും ദിലീപ് ആഗ്രഹിച്ചിട്ടുണ്ടാവും അച്ഛനുണ്ടായിരുന്നെങ്കിലേന്ന്. അതുപോലെ തന്നെ മകൾ മഹാലക്ഷ്മിയെ അച്ഛൻ കണ്ടിട്ടുമില്ല. മരണപ്പെട്ടു പോയവരുടെ ചിത്രങ്ങൾ വളരെ ഹൃദയസ്പർശമായ രീതിയിൽ കുടുംബാംഗങ്ങൾക്ക് ഒപ്പം ചേർത്ത് വയ്ക്കുന്ന രീതി ഇപ്പോൾ നിലവിലുണ്ട്.

വിവിധതരത്തിലുള്ള ടെക്നിക്കുകളും ഇന്ന് നിലവിലുണ്ട്. അത്തരത്തിലുള്ള ഒരു ടെക്നിക്ക് ഉപയോഗിച്ച് ദിലീപിന്റെ വർഷങ്ങൾക്കു മുൻപേ മരണപ്പെട്ടുപോയ അച്ഛനെ വീണ്ടും ഫോട്ടോയിൽ പുനരാവിഷ്കരിച്ചിരിക്കുകയാണ് ചെയ്തത്. കളർ പെൻസിൽ എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈയൊരു ചിത്രം പുറത്ത് വന്നിരിക്കുന്നത്. അത്തരത്തിൽ ഹൃദയസ്പർശിയായ ഒരു ചിത്രമാണ് ദിലീപിന് വേണ്ടി കാവ്യാ സമ്മാനിച്ചിരിക്കുന്നത്. ദിലീപിനായി കാവ്യ നൽകിയ സമ്മാനം എന്ന് പറഞ്ഞുകൊണ്ടാണ് ഫാൻസ് പേജുകളിൽ ഒക്കെ ഇത് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. മുത്തശ്ശനും മുത്തശ്ശിക്കും നടുവിലായി കളിച്ചിരിക്കുന്ന മാമാട്ടിയും ചിത്രത്തിൽ കാണാൻ സാധിക്കും. ദിലീപിന്റെ സഹോദരിയും സഹോദരനും ഒക്കെ കുടുംബസമേതം തന്നെ ചിത്രത്തിൽ ഉണ്ട്. കളർ പെൻസിൽ എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇതിന്റെ ക്രിയേറ്റർ ആയ അജിലാ ജനീഷ് ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്.

ദിലീപേട്ടന് ഒരുപാട് സന്തോഷം തരുന്ന ഇത്തരത്തിൽ ഒരു ചിത്രം ചെയ്തു തരണമെന്ന് ആവശ്യവുമായാണ് കാവ്യ ചേച്ചി ഞങ്ങളെ സമീപിച്ചത്. മാത്രമല്ല സർപ്രൈസ് ആയി ഈ ചിത്രം കാവ്യ ദിലീപിന് നൽകിയപ്പോൾ ഉണ്ടായ അദ്ദേഹത്തിന്റെ ആനന്ദവും അതുപോലെ പറഞ്ഞ വാക്കുകളും പങ്കുവെച്ചിരുന്നു. ചിത്രം കണ്ടു ദിലീപ് കാവ്യയോട് പറഞ്ഞത് ഇങ്ങനെയാണ്, ഇത് ആരാണടി ചെയ്തത് എന്ന് ചോദിച്ചു. കോഴിക്കോടുള്ള ഒരു കുട്ടിയാണ് ചെയ്തതെന്നും അജിതയെന്നാണ് പേരൊന്നും കാവ്യ മറുപടി പറഞ്ഞു. രണ്ടുമാസമായി ഞങ്ങൾ ഇതിന്റെ പുറകിലാണ് കുറെ ഫോട്ടോകൾ ഒക്കെ എടുത്ത് ചെയ്തത്. ആ കുട്ടിയുടെ അടുത്ത് പറയൂട്ടോ ഭയങ്കര രസമായിട്ടുണ്ട് എന്ന്. എന്നോട് ഒരുപാട് താങ്ക്സ് ഒക്കെ പറഞ്ഞു എന്നായിരുന്നു കാവ്യ മാധവൻ അജിലയോട് പറഞ്ഞിരുന്നത്. ഇപ്പോൾ ഈ ചിത്രം വൈറലായി മാറിയിരിക്കുകയാണ്.

KERALA FOX
x