ഗായകൻ ശ്രീനാഥിന്റെ വധുവായി എത്തിയ അശ്വതി ധരിച്ച ലക്ഷങ്ങൾ വിലയുള്ള മാലയുടെ പ്രത്യേകതകൾ എന്തൊക്കെയാണെന്ന് അറിയാമോ ?

ഐഡിയ സ്റ്റാർ സിംഗറിലൂടെ മലയാളി സംഗീത പ്രേമികളുടെ മനസ്സിൽ ഇഷ്ട ഗായകനായി ചേക്കേറിയ പ്രിയ ഗായകനാണ് ശ്രീനാഥ് ശിവശങ്കരൻ . 12 ഓളം വര്ഷങ്ങളായി സ്റ്റേജ് ഷോകളിൾ സജീവ സാന്നിധ്യമാണ് ശ്രീനാഥ് .ഗായകൻ എന്നതിലുപരി സംഗീത സംവിധയകൻ കൂടിയാണ് താരമിപ്പോൾ . ഇപ്പോഴിതാ താരത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ നിമിഷങ്ങളുടെ വിഡിയോകളും ചിത്രങ്ങളുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് . അതെ പ്രേഷകരുടെ പ്രിയ ഗായകൻ ശ്രീനാഥ് ശിവശങ്കരൻ വിവാഹിതനായി . സംവിധായകൻ സേതുവിൻറെ മകൾ അശ്വതിയെയാണ് താരം താലികെട്ടി സ്വന്തമാക്കിയത് . കൊച്ചി ഭാസ്കരീയം കൺവൻഷൻ സെന്ററിൽ വച്ചായിരുന്നു വിവാഹം .

ഇളം പച്ചനിറത്തിലുള്ള പട്ടുസാരിയാണ് വധു അശ്വതി ധരിച്ചത് , അതിന് റോസ് ബ്ലൗസ് കൂടിയപ്പോൾ ഭംഗി ഇരട്ടിയായി ..കഴുത്തിൽ സരസ്വതി വിഗ്രഹമുള്ള മുത്തുകൾ പിടിപ്പിച്ച വലിയ നെക്‌ലേസും വലിയ രണ്ടു മലകളുമാണ് അശ്വതി ധരിച്ചിരുന്നത് .തലയിൽ സിമ്പിൾ നെറ്റിചുട്ടിയും കാതിൽ ജിമിക്കി കമ്മലുമാണ് അശ്വതി അണിഞ്ഞിരുന്നത് .. . താരനിബിഢമായ വിവാഹ ചടങ്ങിൽ ടോവിനോ തോമസ് , രഞ്ജിനി ഹരിദാസ് , അനു സിത്താര , ഇന്ദ്രൻസ് , മണിയൻപിള്ള രാജു , ജയറാം , സംവിധായകൻ ജോഷി തുടങ്ങി നിരവധി പേർ പങ്കെടുത്തു ..

വിവാഹ വിഡിയോകളും ചിത്രങ്ങളും എല്ലാം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറാലായി മാറിയിട്ടുണ്ട് .. വിവാഹ നിച്ഛയാ ചിത്രങ്ങളും വിഡിയോകളും വിവാഹ വിശേഷങ്ങളും ആഘോഷങ്ങളും എല്ലാം തന്നെ ശ്രീനാഥ് സോഷ്യൽ മീഡിയ വഴി തന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടി പങ്കുവെച്ചിരുന്നു . പങ്കുവെച്ച ചിത്രങ്ങൾ എല്ലാം തന്നെ നിമിഷ നേരങ്ങൾക്കുള്ളിൽ വൈറലായി മാറുകയും ചെയ്തിരുന്നു .. ഇപ്പോഴിതാ താരത്തിന്റെ വിവാഹ വിഡിയോയും ചിത്രങ്ങളുമാണ് വിറളിയി മാറിക്കൊണ്ടിരിക്കുന്നത് . സ്റ്റേജ് ഷോകളിൽ സജീവ സാന്നിധ്യമായ ശ്രീനാഥ് ശിവശങ്കരൻ സംഗീത സംവിദാന രംഗത്തേക്കും കയ്യൊപ്പ് പതിപ്പിച്ചിരുന്നു .

മമ്മൂട്ടി നായകനായി എത്തിയ കുട്ടനാടൻ ബ്ലോഗ് , സുരേഷ് ഗോപിയുടെ തിരിച്ചുവരവ് ഗംഭീരമാക്കിയ മേം ഹും മൂസ , തുടങ്ങി ചിത്രങ്ങൾക്ക് സംഗീത സംവിദാനം നിർവഹിച്ചത് ശ്രീനാഥായിരുന്നു .. ശ്രീനാഥ് തിളങ്ങി നിൽക്കുന്നത് സംഗീത രംഗത്താണ് എങ്കിൽ ഭാര്യാ അശ്വതി ഫാഷൻ ഡിസൈനിങ് ആൻഡ് സ്റ്റൈലിസ്റ് ആണ് ..നിരവധി ആളുകളാണ് ശ്രീനാഥിനും അശ്വതിക്കും വിവാഹ മംഗളാശംസകൾ നേർന്നു രംഗത്ത് വരുന്നത്

KERALA FOX
x