സ്പെഷ്യൽ കിഡ് ന്റെ പിറന്നാൾ ആഘോഷമാക്കി നടൻ സിദ്ധിഖും കുടുംബവും , ആശംസകൾ നേർന്ന് സിനിമാലോകവും ആരാധകരും

മലയാളി പ്രേഷകരുടെ ഇഷ്ട നടന്മാരിൽ മുൻപന്തിയിൽ ഉള്ള താരമാണ് സിദ്ധിഖ് , മികച്ച അഭിനയം കൊണ്ടും വെത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ടും മലയാളി പ്രേഷകരുടെ മനസിൽ ഇടം നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട് . നായകനായും സഹനടനായും വില്ലനായും ഹാസ്യവേഷങ്ങളിലും എല്ലാം അഭിനയത്തിൽ പകർന്നാട്ടം നടത്താൻ സിദ്ധിഖ് ന് സാധിച്ചിട്ടുണ്ട് . മകൻ ഷാഹിനും സിനിമ രംഗത്ത് സജീവ സാന്നിധ്യമാണ് . നിരവധി ചിത്രങ്ങളിൽ ഷഹീൻ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട് . അച്ഛന്റെ പാത പിന്തുടർന്ന് മകനും സിനിമയിലേക്കെത്തുകയും ചെയ്തു .

ഇക്കഴിഞ്ഞയിടക്കായിരുന്നു ഷഹീന്റെ വിവാഹം കഴിഞ്ഞത് . താരനിബിഢമായി നടത്തിയ വിവാഹത്തിൽ മമ്മൂട്ടി മോഹൻലാൽ സുരേഷ് ഗോപി അടക്കം മലയാള സിനിമാലോകത്തെ നിരവധി താരങ്ങൾ പങ്കെടുത്തിരുന്നു . ഡോക്ടറായ അമൃതയെ ആയിരുന്നു ഷഹീൻ വിവാഹം ചെയ്തത് . വിവാഹ ചിത്രങ്ങളും വിഡിയോകളും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തിരുന്നു . വിവാഹ ചിത്രങ്ങൾ വൈറലായതിനു പിന്നാലെ സിദ്ധിഖ് ന്റെ ഇളയ മകന്റെ ചിത്രങ്ങളും സോഷ്യൽ ലോകത്ത് ശ്രെധ നേടിയിരുന്നു . സിദ്ധിഖ് ന് രണ്ട് ആൺമക്കളാണ്‌ അതിലൊരാൾ സ്പെഷ്യൽ കിഡ് ആണ് .അധികമാരാധകർക്കും അറിയാത്ത ഈ കുട്ടിയെക്കുറിച്ചുള്ള വിവരങ്ങൾ ഷഹീന്റെ വിവാഹത്തിനാണ് പലരും അറിഞ്ഞു തുടങ്ങിയത് . വിവാഹ വേദിയിൽ സ്ഥിര സാന്നിധ്യമായി തിളങ്ങിയ നവ ദമ്പതികൾക്കൊപ്പം ഷഹീന്റെ സഹോദരനും നിര സാന്നിധ്യമായിരുന്നു ,

 

ഷഹീന്റെ സഹോദരനെ ഫോട്ടോയ്ക്ക് പോസ്സ് ചെയ്തപ്പോഴെല്ലാം തന്നെ ഷഹീന്റെ ഭാര്യാ അമൃത ചേർത്തുപിടിച്ചിരുന്നു . ഷഹീന് അനുജനോടുള്ള അതെ സ്നേഹം തന്നെയാണ് ഒരു ചേച്ചിയുടെ സ്ഥാനത്ത് നിന്ന് അമൃതയും നൽകിയത് എന്നാണ് സോഷ്യൽ മീഡിയയിൽ പലരും അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത് . എന്നും കുടുംബത്തിൽ ഈ സ്നേഹം ഉണ്ടാവണമെന്നും പലരും അതിനായി എന്നും പ്രർത്ഥന ഉണ്ടെന്നും ആരാധകർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി . ഇപ്പോഴിതാ ഷഹീന്റെ സഹോദരന്റെ പിറന്നാൾ ആഘോഷമാക്കിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് . ഹാപ്പി ബെർത്ത് ഡേ സാപ്പി എന്നെഴുതിയ കേക്കും തലയിൽ ബെർത്തഡേ തൊപ്പിയും ധരിച്ച് ഷഹീന്റെ സഹോദരനും മുന്നിലുണ്ട് .

ഷഹീന് പിന്നിലായി പിറന്നാൾ ആഘോഷത്തിൽ സിദ്ധിഖ് ഉം മകളും ഭാര്യയും ഷഹീനും ഭാര്യാ അമൃതയെയും കാണാം .. എന്തായാലും സാപ്പി യുടെ പിറന്നാൾ ആഘോഷ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട് .. നിരവധി ആരാധകരാണ് സാപ്പിക്ക് പിറന്നാൾ ആശംസയുമായി രംഗത്ത് വരുന്നത് ..

KERALA FOX

Articles You May Like

x