“എനിക്ക് മൂന്ന് ലോൺ ഉണ്ട് , സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങളാണ് ജീവിതത്തിൽ സംഭവിച്ചത് “, തുറന്ന് പറഞ്ഞ് മഞ്ജു വാര്യർ

മലയാളി പ്രേക്ഷകർക്ക് ഒട്ടനവധി മികച്ച ചിത്രങ്ങൾ നൽകിയിട്ടുള്ള താരമാണ് മഞ്ജു വാര്യർ. മലയാളിയുടെ ഹൃദയത്തിൽ നിറഞ്ഞു നിൽക്കുന്ന നിരവധി മനോഹരമായ കഥാപാത്രങ്ങൾ സമ്മാനിച്ച മഞ്ജുവിനെ അത്ര പെട്ടെന്ന് മലയാളികൾ മറന്നുപോകില്ലല്ലോ. അതുകൊണ്ടുതന്നെയാണ് തിരിച്ചു വരവിൽ ശക്തമായി തന്നെ മഞ്ജുവിനെ പ്രേക്ഷകർ ഏറ്റെടുത്തതും. മഞ്ജുവിന്റെ ജീവിതം പ്രേക്ഷകർ അടുത്തു നിന്ന് കണ്ടതായിരുന്നു. ദിലീപുമായുള്ള പ്രണയവും വീട്ടുകാരുടെ സമ്മതമില്ലാതെയുള്ള വിവാഹവും പിന്നീട് തന്റെ ഏറ്റവും പ്രിയപ്പെട്ട പാഷൻ ആയ സിനിമയും നൃത്തവും ഉപേക്ഷിച്ച് ദിലീപിനു വേണ്ടി മാത്രമായി ഒരു കുടുംബിനിയായി ഒതുങ്ങിയതും ഒക്കെ പ്രേക്ഷകർക്ക് അറിയാവുന്ന കാര്യങ്ങളാണ്. 14 വർഷം നീണ്ടുനിന്ന ദാമ്പത്യ ജീവിതത്തിനിടയിൽ ഒരുതുള്ളി കണ്ണുനീരോടെ സ്വന്തം മോളെ പോലും ഒപ്പം കൂട്ടാതെ ദിലീപിന്റെ വീട്ടിൽ നിന്നും പടിയിറങ്ങിയ മഞ്ജുവിന്റെ വാർത്തകളും പ്രേക്ഷകർ അറിഞ്ഞിരുന്നു.

ആ കണ്ണുനീരിൽ നിന്നു എത്ര വേദനിച്ചാണ് ആ ജീവിതത്തിൽ നിന്നും മഞ്ജു ഇറങ്ങിപ്പോന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കുമായിരുന്നു. രണ്ടാം വരവിൽ സിനിമയിലേക്ക് വന്നപ്പോൾ മഞ്ജു വെറും കയ്യോടെ ആയിരുന്നു. എന്നാൽ ഇന്ന് മലയാള സിനിമയിലെ ലേഡീ സൂപ്പർസ്റ്റാർ ആണ് മഞ്ജുവാര്യർ. തന്റെ സ്വന്തം കഷ്ടപ്പാടുകൊണ്ടാണ് ഇന്ന് മഞ്ജു ആ ഒരു പദവി നേടിയെടുത്തത്. മഞ്ജുവിന് ഒപ്പം മകൾ മീനാക്ഷി ഉണ്ടായിരുന്നില്ല.. ഇപ്പോൾ തന്റെ സുഹൃത്തുക്കളെ കുറിച്ചും പ്രിയപ്പെട്ടവരെ കുറിച്ചും ഒക്കെ മഞ്ജു വാചാലയാകുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ ശ്രദ്ധ നേടുന്നത്. ചതുർമുഖം റിലീസ് സമയത്ത് മഞ്ജു മനസ്സുതുറന്ന ഒരു വീഡിയോയാണ് ഇത്. തന്റെ പേരിലുള്ള ലോണുകളെ കുറിച്ചൊക്കെയാണ് ഈ ഒരു വീഡിയോയിൽ മഞ്ജു സംസാരിക്കുന്നത്.

ഒരിക്കലും ഫ്യൂച്ചറിനെ കുറിച്ച് യാതൊരു ചിന്തയുമില്ലാത്ത ഒരു വ്യക്തിയാണ് താൻ. കാരണം ഞാൻ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങളാണ് എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ ഒഴുക്കിന് അനുസരിച്ച് പൊയ്ക്കൊണ്ടിരിക്കുകയാണ് ഞാൻ. ഷൂട്ടിംഗ് തിരക്കുകൾ ഒന്നുമില്ലെങ്കിൽ വെറുതെ ഇരിക്കാൻ ആണ് എനിക്കിഷ്ടം. വെറുതെയിരിക്കാൻ ഇഷ്ടമില്ലാത്ത ആളുകളുണ്ടോ. രാഷ്ട്രീയപാർട്ടിയെ കണ്ടല്ല വ്യക്തിയെ കണ്ടാണ് ഞാൻ വോട്ട് ചെയ്യാറുള്ളത്. പൂർണിമ,ഭാവന, ഗീതു സംയുക്ത വർമ്മയും,ഒക്കെ പ്രിയങ്കരനാണ്. രണ്ടാം വരവ് താൻ ഒരുപാട് ആസ്വദിച്ചു. ഇപ്പോൾ ഒരുപാട് വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്യാൻ കഴിയുന്നുണ്ട്.

പ്രചരിക്കുന്ന ഗോസിപ്പുകളെ അർഹിക്കുന്ന അവഗണനയോടെ തന്നെയാണ് മാറ്റി നിർത്തുന്നത്. കച്ചവടം വലിയ വശമില്ലാത്തതുകൊണ്ട് ഉടനെ ബിസിനസിലേക്ക് ഇറങ്ങാൻ തീരുമാനിച്ചിട്ടില്ല. പ്രിയപ്പെട്ടവരുടെ ലിസ്റ്റ് പറഞ്ഞപ്പോൾ മകൾ മീനാക്ഷിയുടെ പേര് മഞ്ജു ഉൾപ്പെടുത്തിയില്ല. മനപ്പൂർവം വ്യക്തിജീവിതത്തിൽ നടന്ന കാര്യങ്ങൾ അറിയാതെ പോലും വായിൽ നിന്നും വീഴാതിരിക്കാൻ മഞ്ജു എപ്പോഴും ശ്രദ്ധിക്കാറുണ്ട്. എന്നാൽ ഇതിന് താഴെ ആരാധകർ കമന്റ് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്, അന്ന് കാറിൽ കയറി പുള്ളിലുള്ള വീട്ടിലേക്ക് മഞ്ജു ചേച്ചി പോകുമ്പോൾ ടാക്സിക്ക് കൊടുക്കാനുള്ള കാശു മാത്രമേ കയ്യിൽ ഉണ്ടായിരുന്നുള്ളൂ. പിന്നെ ഉണ്ടാക്കിയതാണ് ഇതെല്ലാം. അപ്പോൾ പണമല്ല മനസ്സാണ് മുഖ്യം. ഇങ്ങനെയാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.

KERALA FOX

Articles You May Like

x