“കാല് താഴെ വെക്കടി , നിന്നെക്കാളും കഴിവുള്ളവരും മുതിർന്നവരുമാണ് , അവർക്കൊന്നും അഹങ്കാരം ഇല്ലല്ലോ” എന്നായിരുന്നു അബ്ദുൽ ഷുക്കൂർ എന്ന വെക്തി കമന്റ് ഇട്ടത് , പിന്നാലെയെത്തി ഉടൻ മറുപടി

ഹൃദയം എന്ന് ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ് ദർശന രാജേന്ദ്രൻ. ആദ്യചിത്രം ഹൃദയം ആയിരുന്നില്ലങ്കിൽ പോലും ഏറ്റവും കൂടുതൽ സ്വീകാര്യത ലഭിച്ചത് ഈ ചിത്രത്തിനും ഇതിലെ കഥാപാത്രത്തിനും ആയിരുന്നു. ചെറിയ ചില വേഷങ്ങളിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. എന്നാൽ ഇന്ന് മലയാളത്തിലെ മികച്ച ഒരു നായികയായി മാറിയിരിക്കുകയാണ് ദർശന. താരത്തിന് ഏറ്റവും വലിയ ഒരു കരിയർ ബ്രേക്ക് ആയിരുന്നു ഹൃദയം എന്ന് തന്നെ പറയണം. ഈ വിജയത്തിൽ നിലനിൽക്കുന്ന സമയത്ത് തന്നെയാണ് ബേസിൽ ജോസഫ് നായകനായി എത്തിയ ജയ ജയ ജയ എന്ന ചിത്രത്തിൽ കിടിലൻ പ്രകടനവുമായി ദർശന എത്തിയത്. ദർശനയുടെ ചിത്രത്തിലെ പ്രകടനത്തിന് എല്ലാവരും പ്രശംസകള്‍ അർപ്പിച്ചുകൊണ്ട് രംഗത്തെത്തുകയും ചെയ്തിരുന്നു. ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ തന്നെയായിരുന്നു ദർശന അവതരിപ്പിച്ചിരുന്നത്.

 

ചിത്രത്തിന്റെ പ്രമോഷൻ സംബന്ധമായി പല അഭിമുഖങ്ങളിലും ദർശന എത്തുകയും ചെയ്തിരുന്നു. ചിത്രത്തിന്റെ ഓൺലൈൻ റിലീസ് ഇനിയും വൈകുമെന്നാണ് അറിയുന്നത്. തിയേറ്ററുകൾ പൂരപ്പറമ്പ് ആക്കികൊണ്ട് തന്നെയാണ് ചിത്രം മുൻപോട്ട് കുതിക്കുന്നത്. താരങ്ങൾക്കിടയിൽ നിന്ന് പോലും മികച്ച പ്രതികരണം ആയിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. ഗംഭീരമായ പ്രമോഷനും ചിത്രത്തിന്റെ പ്രത്യേകതയായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട പ്രൊഡക്ഷൻ ടീം നൽകിയ ഒരു അഭിമുഖത്തിന് താഴെ വന്ന ഒരു കമന്റ് ആണ് ശ്രദ്ധ നേടുന്നത്. ഈ വീഡിയോയിൽ ദർശന ഇരിക്കുന്നതാവട്ടെ കാലിന്റെ മുകളിൽ കാൽ കയറ്റി വെച്ചാണ് ഇതിൽ പ്രകോപിതനായ ഒരു വ്യക്തിയാണ് ഈ കമന്റ് പങ്കുവെച്ചിരിക്കുന്നത്. കാല് താഴെ വയ്ക്കടി, നിന്നെക്കാളും മുതിർന്നവരും കഴിവുള്ളവരും ആണ് നിന്റെ മുന്നിൽ ഇരിക്കുന്നത്. അവർക്ക് ആർക്കും നിന്റെ അത്രയ്ക്ക് അഹങ്കാരം ഇല്ലല്ലോന്നാണ് ഒരു വ്യക്തി കമന്റ് ചെയ്തത്. നിരവധി ആളുകളാണ് ഈ ഒരു കമന്റിനെ വിമർശിച്ചുകൊണ്ട് രംഗത്ത് എത്തിയത്.

കാലിനു മുകളിൽ കാലുകയറ്റി വെച്ചിരിക്കുന്നത് അവരുടെ സ്വന്തം കാലിലാണ് അല്ലാതെ മറ്റുള്ളവരുടെ ശരീരത്തിൽ അല്ല. ഇതുപോലെ വിവരമില്ലാത്ത കുലപുരുഷന്മാരുടെ തലയുടെ മുകളിലാണ് അവളുടെ കാലിരിക്കുന്നത് എന്നും അത് അങ്ങനെ തന്നെ അവിടെ ഇരിക്കട്ടെയെന്ന് ഒക്കെയാണ് ചിലർ കമന്റ് ചെയ്തിരിക്കുന്നത്. ഈയൊരു കമന്റ് വളരെയധികം ശ്രദ്ധ നേടുകയും ചെയ്തു. അബ്ദുൽ ഷുക്കൂർ എന്ന വ്യക്തിയാണ് ഈ ഒരു കമന്റ് പങ്കുവെച്ചത്. ഇപ്പോഴും നമ്മുടെ നാട്ടിൽ നിലനിൽക്കുന്ന ചില മാമൂലുകൾ തന്നെയാണ് ഈ ഒരു കമന്റിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നത് എന്നതാണ് ഏറ്റവും വേദനിപ്പിക്കുന്ന ഒരു കാര്യം. ഒരു പെൺകുട്ടി കാലിനു മുകളിൽ കാല് കയറ്റി വെച്ചിരിക്കുകയാണെങ്കിൽ അവൾ അഹങ്കാരിയാണ് എന്ന് നമ്മുടെ സമൂഹം വിധി എഴുതി കഴിഞ്ഞു. ഇത്തരം ചിന്താഗതികൾക്ക് മാറ്റം വരേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.

KERALA FOX
x